ദിലീപ് ഇന്റർപോൾ നിരീക്ഷണത്തിൽ; കുടുക്കായി കോടതി ഇടപെടൽ
സ്വന്തം ലേഖകൻ കൊച്ചി: സിനിമാ ചിത്രീകരണത്തിനായി വിദേശരാജ്യമായ ബാങ്കോക്കിൽ എത്തിയ ദിലീപിനെ നിരീക്ഷിക്കാൻ പൊലീസ് ഇന്റർപോളിന്റെ സഹായം തേടി. പുതിയ സിനിമയായ ഡിങ്കന്റെ ഒന്നരമാസത്തെ ചിത്രീകരണത്തിനാണ് നടൻ കോടതിയുടെ അനുവാദത്തോടെ വിദേശത്തേക്ക് പോയത്. അവിടെ താമസിക്കുന്ന സ്ഥലം, പരിപാടികൾ എല്ലാം ദിലീപ് കോടതിയെ അറിയിച്ചിരുന്നു. ഇവ കൃത്യമായി പാലിക്കുന്നുണ്ടോ എന്നറിയാനാണ് പൊലീസ് രാജ്യാന്തര അന്വേഷണ ഏജൻസിയുടെ സഹായം തേടിയിരിക്കുന്നത്. നേരത്തേ ദുബായിൽ പോയപ്പോഴും ഇങ്ങനെ ചെയ്തിരുന്നു. പത്രസമ്മേളനത്തിന്റെയും എഫ്.എം റേഡിയോ ഇന്റർവ്യൂവിന്റെയും വിശദാംശങ്ങളും റെക്കോർഡിംഗും ഇന്റർപോളാണ് പൊലീസിന് കൈമാറിയത്. കാനഡയിലും യു.എസിലും പോയപ്പോഴുള്ള വിസയുടെ […]