ശബരിമലയിലെ ആചാര ലംഘനങ്ങൾക്കെതിരെ സമരം തുടരും; കെ. സുരേന്ദ്രൻ: ജയിൽ മോചിതനായ സുരേന്ദ്രന് വൻസ്വീകരണം
സ്വന്തം ലേഖകൻ തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ജയിൽ മോചിതനായി. ശബരിമലയിലെ ആചാര ലംഘനങ്ങൾക്കെതിരെ സമരം തുടരുമെന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങിയ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ 22 ദിവസമായി ജയിലിൽ കഴിയുകയായിരുന്ന സുരേന്ദ്രന് ബിജെപി നേതൃത്വം വൻവരവേൽപ്പാണ് ഒരുക്കിയിരിക്കുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയും തിരുവനന്തപുരത്ത് കെ.സുരേന്ദ്രനെ സ്വീകരിക്കാൻ എത്തിയിരുന്നു. പൂജപ്പുര സെൻട്രൽ ജയിലിൽനിന്നും പുറത്തുവന്ന സുരേന്ദ്രനെ ആരാധകർ തോളിലേറ്റിയാണ് തുറന്ന ജീപ്പിലേയ്ക്ക് എത്തിച്ചത്. തുടർന്ന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ബിജെപി പ്രവർത്തകർ സുരേന്ദ്രനെ സെക്രട്ടേറിയറ്റിനു മുന്നിലെ […]