play-sharp-fill

ഒടിയനെതിരെ നടക്കുന്ന നെഗറ്റിവ് പബ്ലിസിറ്റിക്ക് പിന്നിൽ ദിലീപോ?

സ്വന്തം ലേഖകൻ ഒടിയൻ സിനിമക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന നെഗറ്റിവ് പബ്ലിസിറ്റിക്ക് പിന്നിൽ ദിലീപ് പക്ഷമാണോ എന്ന് പറയാൻ തന്റെ കയ്യിൽ തെളിവുകളൊന്നും ഇല്ലെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ. ‘ഒരു ആസൂത്രിതമായ ആക്രമണം എന്റെ സിനിമക്ക് നേരെ നടക്കുന്നുണ്ട്. ഇവിടെ നേരത്തെ സൂചിപ്പിച്ച സിനിമ രംഗത്തെ തന്നെ ചില കേസുകളുമായി ബന്ധപ്പെട്ട് എന്റെ പേര് കടന്നു വന്നിരുന്നു. അതിന്റെ തുടർച്ചയാണോ ഇതെന്നും ഉറപ്പിച്ചു പറയാൻ കഴിയില്ല. എന്റെ കയ്യിൽ അത് പ്രൂവ് ചെയ്യാൻ തെളിവുകളൊന്നനും ഇല്ല.’ ഒടിയൻ സിനിമക്ക് നേരെ നടക്കുന്ന നെഗറ്റിവ് പബ്ലിസിറ്റിക്ക് […]

എല്ലാം പെണ്ണിന്റെ പിഴ: ശശി മാന്യൻ; നാട്ടിലെ സദാചാര കമ്മിറ്റിക്കാരായി ബാലനും ശ്രീമതിയും: വനിതാ മതിലിനിറങ്ങിയ സിപിഎമ്മിന്റെ പാർട്ടി അന്വേഷണ കമ്മിഷൻ റിപ്പോർട്ട് സദാരാച ഗുണ്ടകൾക്ക് സമാനം; എല്ലാവരോടും സോഷ്യലായി ഇടപെടുന്ന പെൺകുട്ടിയോട് ഇതേ രീതിയിൽ ഇടപെടലുണ്ടായതാവാമെന്നും റിപ്പോർട്ട്

തേർഡ് ഐ ബ്യൂറോ കോട്ടയം: പി.കെ ശശി എംഎൽഎ ആരോപണ വിധേയനായ കേസിൽ എല്ലാം പെണ്ണിന്റെ പിഴയെന്ന് പറഞ്ഞൊഴിഞ്ഞ് സിപിഎമ്മിന്റെ അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. എംഎൽഎ അപമര്യാദയായി പെരുമാറിയെന്ന് പരാതി പറഞ്ഞ ഡിവൈഎഫ്‌ഐ വനിതാ നേതാവായ പെൺകുട്ടിയെ കുറ്റപ്പെടുത്തുന്ന പരാമർശങ്ങൾ അടങ്ങിയ അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പാർട്ടിയിലെ ഒരു വിഭാഗം തന്നെയാണ് ഇപ്പോൾ ഈ റിപ്പോർട്ട് പുറത്ത് വിട്ടതെന്നാണ് സൂചന. സൂര്യനെല്ലി പെൺകുട്ടിയ്‌ക്കെതിരെയും, ബിഷപ്പിന്റെ പീഡനത്തിനിരയായ കന്യാസ്ത്രിയ്‌ക്കെതിരെയും പ്രയോഗിച്ച അതേ വാചകങ്ങൾ തന്നെയാണ് പുരോഗമന പ്രസ്ഥാനം എന്ന് അഭിമാനം കൊള്ളുന്ന സിപിഎം […]

ഹർത്താലുകൾ ബാധിക്കാത്ത ഒരു നാടുണ്ട് കേരളത്തിൽ; ഇവിടെ ഹിന്ദുവും ക്രിസ്ത്യാനിയും മുസൽമാനും ഒന്നുമില്ല; എല്ലാവരും ഒരുപോലെ

സ്വന്തം ലേഖകൻ വർക്കല: ഒരു ഹർത്താലുകളും ബാധിക്കാത്ത ഒരു നാടുണ്ട് കേരളത്തിൽ. ഏതു രാഷ്ട്രീയപാർട്ടി ഹർത്താൽ നടത്തിയാലും അത് നടയറ ജങ്ഷനൊരു പ്രശ്നമേയല്ല. ഇവിടെ ഹിന്ദുവും ക്രിസ്ത്യാനിയും മുസൽമാനും എല്ലാം ഒരുപോലെ. നടയറയിലെ വ്യാപാരികളും നാട്ടുകാരും ഒരേ മനസ്സോടെ ഹർത്താലിനെ എതിർത്ത് തോൽപ്പിക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. വർക്കല-പാരിപ്പള്ളി റൂട്ടിലാണ് വ്യാപാരകേന്ദ്രമായ നടയറ ജങ്ഷൻ ഉള്ളത്. ഹർത്താൽ ദിവസങ്ങളിൽ രാഷ്ട്രീയപാർട്ടികളും സംഘടനകളും കടകൾ അടപ്പിക്കാനും വാഹനങ്ങൾ തടയാനുമായി പലതവണ ഇവിടെയെത്തിയിട്ടുണ്ട്. എന്നാൽ, പ്രദേശവാസികളുടെ ഹർത്താൽ വിരുദ്ധമനോഭാവത്തിനു മുന്നിൽ അടിയറവു പറഞ്ഞ് തിരികെ പോവുകയാണ് ചെയ്തിട്ടുള്ളത്. പൊതുപണിമുടക്കു […]

സ്ത്രീധന നിരോധനനിയമം നടപ്പാക്കുന്നതിൽ കേരളം പൂർണപരാജം; ഭരണപരിഷ്‌കരണ കമ്മിഷൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്ത്രീധന നിരോധനനിയമം നടപ്പാക്കുന്നതിൽ കേരളം പൂർണപരാജയമെന്ന് ഭരണപരിഷ്‌കരണ കമ്മിഷൻ. സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കിൽ 2008 മുതൽ 2017 വരെ കേരളത്തിൽ ഈ നിയമപ്രകാരം ആകെയെടുത്തത് 49 കേസ് മാത്രം. എന്നാൽ, ഇക്കാലയളവിൽ സ്ത്രീധനപീഡനത്തിൽ മരിച്ചത് 233 സ്ത്രീകളും. നിയമം ഫലപ്രദമായി നടപ്പാക്കണമെങ്കിൽ സ്ത്രീധനം കൊടുക്കുന്നവരെ കുറ്റവാളികളായല്ലാതെ ഇരകളായി കണക്കാക്കണമെന്നും മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അധ്യക്ഷനായ കമ്മിഷൻ സർക്കാരിന് ശുപാർശ ചെയ്തു. ജില്ലതോറും സ്ത്രീധനനിരോധന ഓഫീസർമാരെ നിയമിക്കുന്നതിന്റെ സാധ്യത ആരായണമെന്നും കമ്മിഷൻ നിർദേശിച്ചു. ഇപ്പോൾ മൂന്ന് മേഖലാ […]

പെർത്ത് ടെസ്റ്റ്: ഓസീസിന് ഭേദപ്പെട്ട ഒന്നാമിന്നിംഗ്‌സ് സ്‌കോർ; ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച

സ്‌പോട്‌സ് ഡെസ്‌ക് പെർത്ത്: പുല്ല് നിറഞ്ഞ പേസ് പിച്ചിൽ ഓസ്‌ട്രേലിയയെ പിടിച്ച് കെട്ടിയ ഇന്ത്യയ്്ക്ക് ആദ്യം തന്നെ തിരിച്ചടി. പത്ത് റൺ തികയ്ക്കും മുൻപ് തന്നെ രണ്ട് ഓപ്പണർമാരെയും നഷ്ടമായ ഇന്ത്യ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ പ്രതിരോധത്തിലായി. ക്യാപ്റ്റൻ ചേതേശ്വർ പൂജാരയും വിരാട് കോഹ്ലിയും നടത്തുന്ന രക്ഷാപ്രവർത്തനത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷകളെല്ലാം ഇനി. ഒന്നാം ഇന്നിംഗ്‌സിന്റെ രണ്ടാം ദിനം ബാറ്റിംഗിനിറങ്ങിയ ഓസീസിനെ ക്യാപ്റ്റൻ പെയിനും കുമ്മിൻസും ചേർന്ന് പ്രതിരോധിച്ച് നിർത്തുകയായിരുന്നു. ആദ്യ ദിനം 277 ന് 6 എന്ന നിലയിൽ ബാറ്റിംഗ് അവസാനിപ്പിച്ച ഓസീസ് രണ്ടാം […]

പാലിൽ സർവ്വത്ര കീടനാശിനി; അർബുദത്തിന് കാരണമാകുമെന്ന് വിദഗ്ധർ

സ്വന്തം ലേഖകൻ ഡൽഹി: പാലിൽ സർവ്വത്ര കീടനാശിനി. പാലിന് കൊഴുപ്പുകൂട്ടാൻ ഉപയോഗിക്കുന്ന ഫോർമാലിനും കേടുവരാതിരിക്കാൻ ഉപയോഗിക്കുന്ന മറ്റ് രാസവസ്തുക്കളും അർബുദത്തിന് കാരണമാകാമെന്ന് വിദഗ്ധർ. മായം കലർന്ന പാൽ ഏറെക്കാലം ഉപയോഗിക്കുന്നതിലൂടെ സാവകാശം വിഷാംശം നമ്മുടെ ശരീരത്തിലെ പല അവയവങ്ങളിലേക്കുമെത്തും. മായം കണ്ടെത്തുന്നതിനുള്ള പരിശോധനക്കൊപ്പം വിശദമായ പഠനം നടത്തി പ്രതിരോധത്തിന് സംസ്ഥാന സർക്കാർ മുൻകൈയ്യെടുക്കണമെന്നും ക്യാൻസർ രോഗ വിദഗ്ധർ പറയുന്നു. പാൽ ഉപയോഗിച്ചാൽ ഒരുദിവസം കൊണ്ട് അർബുദം കീഴടക്കുമെന്നല്ല. മായം കലർന്ന പാൽ പതിവാക്കിയാൽ വിഷാംശത്തിന്റെ അളവ് ക്രമേണ ശരീരത്തിൽ കൂടും. ഇത് രോഗകാരണമായേക്കും.പാലിലൂടെയുള്ള അർബുദസാധ്യത […]

കെപിസിസി യോഗം ഇന്ന് ; ശബരിമലയും വനിതാ മതിലും ചർച്ചയാകും

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന് നടക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളാകും പ്രധാന ചർച്ചാവിഷയം. ശബരിമല പ്രശ്നവും വനിതാ മതിലിനെതിരായ പ്രചാരണ പരിപാടികളും ചർച്ചയാകും. ഡിസിസി പ്രസിഡന്റുമാരുടെയും ലോക്സഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കളുടേയും യോഗവും ഇന്ന് ചേരുന്നുണ്ട്. രാവിലെ 11 നാണ് ഡിസിസി പ്രസിഡന്റുമാരുടെ യോഗം. അതേസമയം, വനിതാ മതിലിൽ മൂന്ന് ദശലക്ഷം വനിതകളെ ഇടതുമുന്നണി അണി നിരത്തുമെന്ന് കൺവീനർ എ. വിജയരാഘവൻ വ്യക്തമാക്കിയിരുന്നു. വനിതാ മതിലിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും ഇടതുമുന്നണി […]

പെട്രോളിന് 4 പൈസ കൂടി; ഡീസലിന് 8 പൈസ കുറഞ്ഞു

സ്വന്തം ലേഖകൻ തിരുവനന്തപുരം : പെട്രോളിന് 4 പൈസ കൂടി.  അതേസമയം ഡീസൽ വില കുറഞ്ഞു. 8 പൈസയുടെ കുറവാണ് ഡീസൽ വിലയിൽ രേഖപ്പെടുത്തിയത്.  കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 72.26 രൂപയാണ് ഇന്നത്തെ വില. ഡീസൽ വില 68.03 രൂപ. തിരുവനന്തപുരത്ത് 72.22 രൂപയാണ് പെട്രോൾ വില. ഡീസലിന് 68.11 രൂപ. കോഴിക്കോട് പെട്രോൾ, ഡീസൽ വില യഥാക്രമം 72.42 രൂപ, 68.50 രൂപ എന്നിങ്ങനെയാണ്

പരസ്യമദ്യപാനം തടയാനെത്തിയ എസ്‌ഐയുടെ കൈതല്ലിയൊടിച്ചു; മുൻ ഗുണ്ടാസംഘാംഗമായ യൂത്ത് കോൺഗ്രസ് നേതാവ് അടക്കം രണ്ടു പേർ പിടിയിൽ; പിടിയിലായവരെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും: രണ്ടു പേർ കസ്റ്റഡിയിൽ

തേർഡ് ഐ ബ്യൂറോ അക്രമികളുടെ മർദനത്തിൽ കൈയ്യിലെ എല്ല് പൊട്ടിയ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ടോം മാത്യുവിനെ ജനറൽ ആശുപത്രിയിലും പിന്നീട് തിരുനക്കര ഭാരത് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരക്കി റിമാൻഡ് ചെയ്യും. വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. തിരുവാതുക്കൽ പള്ളിക്കോണത്തെ വെഞ്ചാപ്പള്ളി മൈതാനത്തായിരുന്നു സംഭവം. ഇവിടെ ഒരു സംഘം പരസ്യമായി മദ്യപിക്കുന്നതായി കാറ് മൈതാനത്തിട്ട് അപകടകരമായ രീതിയിൽ ഓടിക്കുന്നതായും പൊലീസിനു വിവരം ലഭിച്ചു. ഇതേ തുടർന്ന് പൊലീസ് സംഘം […]

മരണമൊഴിയിലും അയ്യപ്പനില്ല: വേണുഗോപാലൻ നായർ മരിച്ചത് മാനസിക അസ്വസ്ഥ്യത്തെ തുടർന്നെന്ന് സൂചന; മരണം സമൂഹത്തിനെതിരായ പ്രതിഷേധമെന്നും മൊഴി; ഹർത്താൽ പ്രഖ്യാപിച്ച ബിജെപി വെട്ടിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബിജെപിയുടെ സമരപ്പന്തലിനു മുന്നിൽ പെട്രോൾ ഒഴിച്ച് ജീവനൊടുക്കിയ തിരുവനന്തപുരം സ്വദേശിയുടെ മരണമൊഴി പുറത്ത്. തിരുവനന്തപുരം മുട്ടട അഞ്ചുമുക്ക് ആഞ്ഞൂർ വീട്ടിൽ വേണുഗോപാലൻ നായരാണ് (49) കഴിഞ്ഞ ദിവസം തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിലെ ബിജെപി സമരപന്തലിനു മുന്നിൽ തീ കൊളുത്തി മരിച്ചത്. ശബരിമലയിലെ സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് വേണുഗോപാലൻ നായർ മരിച്ചതെന്നായിരുന്നു ബിജെപിയുടെ ആരോപണം. ഈ ആരോപണം ഉന്നയിച്ച് ബിജെപി വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ഹർത്താൽ നടത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇപ്പോൾ വേണുഗോപാലൻ നായരുടെ മരണ മൊഴി ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. […]