play-sharp-fill

മോഹൻലാലുമായി ചർച്ചയ്ക്ക് അമിത് ഷാ എത്തുന്നു

സ്വന്തം ലേഖകൻ കൊച്ചി: മാഹൻലാലിന്റെ ഡ്രീം പ്രോജക്ടായ ഒടിയന്റെ റിലീസിനു ശേഷം താരരാജാവുമായി ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ കൂടിക്കാഴ്ച നടത്തുമെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. സംഘപരിവാർ കേന്ദ്രങ്ങൾ നൽകിയ ഈ വിവരത്തെ കുറിച്ച് പ്രതികരിക്കാൻ മോഹൻലാൽ ക്യാംപും തയ്യാറായിട്ടില്ല. ലോക്സഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി മോഹൻലാൽ, നമ്പി നാരായണൻ എന്നിവരുടെ പേരുകൾ ബി.ജെ.പി നേതൃത്വത്തിൽ സജീവമാണ്. മോഹൻലാൽ ആകട്ടെ ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സേവാഭാരതിയുമായി സഹകരിച്ചാണ് ജീവകാരുണ്യ പ്രവർത്തികൾ നടത്തിവരുന്നത്. ശബരിമല വിഷയം കത്തി നിൽക്കെ ‘സ്വാമി ശരണം’ എന്നു പറഞ്ഞ് മോഹൻലാൽ […]

ഒടിയൻ സംവിധായകൻ ശ്രീകുമാർ മേനോന് മുംബൈ വിമാനത്താവളത്തിൽ എസ്‌കലേറ്ററിൽ നിന്ന് വീണ് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ മുംബൈ: മോഹൻലാൽ നായകനായ ഒടിയൻ സംവിധായകൻ ശ്രീകുമാർ മേനോന് മുംബൈ വിമാനത്താവളത്തിൽ എസ്‌കലേറ്ററിൽ നിന്ന് വീണ് ഗുരുതര പരിക്ക്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. മുംബൈ എയർപോർട്ടിൽ നിന്നും വിമാനം കയറാൻ പുറപ്പെടുന്നതിന് മുമ്പായിരുന്നു അപകടം. വീഴ്ചയിൽ താടിയെല്ലിന് ഒടിവ് സംഭവിച്ച ശ്രീകുമാറിനെ ആദ്യം മുംബൈയിലും പിന്നീട് ബാംഗ്ലൂരും വിദഗ്ധ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ നാളെ താടിയെല്ലിന് ശസ്ത്രക്രിയ നടക്കും. ശ്രീകുമാറിന്റെ ആദ്യ പ്രോജക്ടായ ഒടിയന്റെ അവസാനഘട്ട അണിയറ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് സംവിധായകന് വീഴ്ച പറ്റിയത്. ഡിസംബറിൽ റിലീസിനൊരുങ്ങുകയാണ് ഒടിയൻ.

സന്നിധാനത്ത് വ്യോമനിരീക്ഷണം: ദ്രുതകർമ്മസേനയും കമാൻഡോ സംഘങ്ങളും എത്തി. യുദ്ധ സമാന അന്തരീക്ഷത്തിൽ ശബരിമല

സ്വന്തം ലേഖകൻ സന്നിധാനം: മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തുണ്ടാകുന്ന അനിഷ്ട സംഭവങ്ങളെ തുടർന്ന് വ്യോമനിരീക്ഷണം ഏർപ്പെടുത്തി. കനത്ത സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വ്യോമനിരീക്ഷണം. കൂടുതൽ പൊലീസ്, ദ്രുതകർമ്മസേന, കമാൻഡോ സംഘങ്ങളും സന്നിധാനത്തേക്ക് എത്തി. നാവികസേനയുടെ ഹെലികോപ്ടറാണ് വ്യോമനിരീക്ഷണം നടത്തുന്നത്. ശക്തമായ സുരക്ഷാ സന്നാഹങ്ങൾക്കിടെ ഞായറാഴ്ച രാത്രിയിൽ 250 ഓളം പേർ സംഘടിച്ച് പ്രതിഷേധം നടത്തിയത് പൊലീസിനെ ഞെട്ടിച്ചു. സന്നിധാനത്തു നിന്ന് ആദ്യമായി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കേണ്ട സഹാചര്യവും ഉണ്ടായി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് സുരക്ഷ ശക്തമാക്കുന്നത്.

ട്രെയിനിന് മുന്നിലേയ്ക്ക് എടുത്തുചാടിയ യുവാവിന്റെ കാൽപാദം അറ്റു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിന്റെ കാൽപാദം അറ്റുപോയി. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം സ്വദേശിയായ ജയചന്ദ്രൻ (45) ആണ് ജീവനൊടുക്കാൻ ശ്രമിച്ചത്. വലിയശാല റെയിൽവെ ട്രാക്കിന് സമീപത്ത് നിന്നാണ് ഇദ്ദേഹം ട്രെയിനിന് മുന്നിലേക്ക് ചാടിയത്. കാൽപാദം അറ്റ് ഗുരുതരമായി പരിക്കേറ്റ ഇയാളെ പോലീസും നാട്ടുകാരും ചേർന്ന് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേന്ദ്രമന്ത്രി കണ്ണന്താനവും, ശശികല ടീച്ചറും സന്നിധാനത്ത്

സ്വന്തം ലേഖകൻ സന്നിധാനം: കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനവും ഹിന്ദുഐക്യ വേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയും സന്നിധാനത്തെത്തി. ശബരിമലയിലെ സൗകര്യങ്ങൾ വിലയിരുത്തുന്നതിനാണ് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം എത്തിയത്. കേന്ദ്ര സർക്കാർ ഫണ്ട് അനുവദിച്ചിട്ടും ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും സർക്കാർ ഒരുക്കിയില്ലെന്ന് നേരത്തെ കണ്ണന്താനം ആരോപിച്ചിരുന്നു. അതേസമയം, ചെറുമകന്റെ ചോറൂണിനായാണ് കെ.പി ശശികല മലകയറിയത്. ആറുമണിക്കൂർ കഴിഞ്ഞാൽ തിരിച്ചിറങ്ങണമെന്നും നാമജപ പ്രതിഷേധം നടത്തരുതെന്നും മാധ്യമങ്ങളോട് പ്രകോപനപരമായി സംസാരിക്കരുതെന്നും ശശികലക്ക് പൊലീസിന്റെ നിർദേശമുണ്ട്. കഴിഞ്ഞ ദിവസം മരക്കൂട്ടം വരെയെത്തിയ ശശികലയെ തിരിച്ചിറങ്ങണമെന്ന […]

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു ; മൂന്ന് ബി.ജെ.പി. പ്രവർത്തകർ അറസ്റ്റിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: കേരള പത്രപ്രവർത്തക യൂണിയന്റെ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോടെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം. പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. രണ്ടിടത്ത് മുഖ്യമന്ത്രിയുടെ വാഹനം തടയാനുള്ള ശ്രമവുമുണ്ടായി. പ്രവർത്തകരെ പോലീസ് അവിടെ നിന്നും നീക്കി. പ്രതിഷേധം കണക്കിലെടുത്ത് വേദിക്കടുത്ത് കനത്ത സുരക്ഷാ സംവിധാനങ്ങളൊരുക്കിയിരുന്നുവെങ്കിലും അത് മറികടന്നാണ് മാവൂർ റോഡിൽ വെച്ച് ബി.ജെ.പി പ്രവർത്തകർ മുദ്രാവാക്യവുമായി എത്തിയത്.

ശബരിമല: പൊലീസ് നടപടിയിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; ഭക്തരെ ബന്ദിയാക്കിയാണോ വിധി നടപ്പാക്കുന്നത്‌

സ്വന്തം ലേഖകൻ കൊച്ചി: ശബരിമലയിൽ ഞായറാഴ്ച നടന്ന പൊലീസ് നടപടിയിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ശബരിമലയിൽ പൊലീസ് അതിരു കടക്കുന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സന്നിധാനത്ത് എന്തിനാണ് ഇത്രയധികം പൊലീസെന്നും ഭക്തരെ ബന്ദിയാക്കി സുപ്രീംകോടതി വിധി നടപ്പിലാക്കേണ്ടെന്നും കോടതി വ്യക്തമാക്കി. ഉച്ചക്ക് ഒന്നേ മുക്കാലിന് എ.ജി കോടതിയിൽ ഹാജരായി വിശദീകരണം നൽകണം. ഇപ്പോഴുള്ള പൊലീസുകാർ ക്രൗഡ് മാനേജ്‌മെന്റിന് യോഗ്യരാണോ എന്ന്് അറിയിക്കണം. ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറയാൻ എന്തധികാരമാണുള്ളതെന്നും സുപ്രീംകോടതി വിധിയുടെ മറവിൽ കർശന നിയന്ത്രണത്തിന് ആരാണ് അധികാരം നൽകിയതെന്നും ഹൈക്കോടതി ചോദിച്ചു. അയ്യപ്പൻമാരെ സന്നിധാനത്ത് […]

മുംബൈ ഭീകരാക്രമണത്തിന് പത്ത് വയസ്

സ്വന്തം ലേഖകൻ മുംബൈ: രാജ്യത്തെ മുൾമുനയിൽ നിർത്തിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് പത്തുവർഷമാകുമ്പോൾ കേന്ദ്ര സംസ്ഥാന സുരക്ഷാ ഏജൻസികളുടെ ശക്തമായ നിരീക്ഷണത്തിലാണ് മുംബൈ സമുദ്രതീരം. ആക്രമണത്തിന്റെ പത്താംവർഷം പിന്നിടുമ്പോഴും തീരമേഖലയിലെ സുരക്ഷാക്രമീകരണങ്ങളിൽ അണുവിട പോലും വീഴ്ച്ച വരാതെ നോക്കുകയാണ് സുരക്ഷാ ഉദ്യോഗസ്ഥർ. 2008 നവംബറിൽ പാകിസ്ഥാനിൽ നിന്നെത്തിയ പത്ത് ഭീകരരാണ് മുംബൈയിൽ ആക്രമണം അഴിച്ചുവിട്ടത്. സമുദ്രമേഖലവഴിയുള്ള ഇവരുടെ വരവിനെക്കുറിച്ച് അന്ന് ഇന്ത്യൻ നാവിക സേനയക്കോ തീരദേശസുരക്ഷാ ഉദ്യോഗസ്ഥർക്കോ ഒരു സൂചന പോലും ലഭിച്ചിരുന്നില്ല. അന്ന് പറ്റിയ വീഴ്ച്ച ഇനിയൊരിക്കലും ഉണ്ടാകരുതെന്ന മുൻകരുതലോടെയാണ് പിന്നീട് മുംബൈയിലെ […]

വിശ്വാസങ്ങളേയും ആചാരങ്ങളേയും തല്ലിത്തകർത്ത് പിണറായി സർക്കാർ. സന്നിധാനത്തെ ശയന പ്രദക്ഷിണവും വിലക്കി. ശയന പ്രദക്ഷിണം വഴിപാടായി നേർന്നവർ കണ്ണീരോടെ മടങ്ങുന്നു

സ്വന്തം ലേഖകൻ സന്നിധാനം: ശബരിമലയിൽ ഭക്തരെ പിണറായി സർക്കാർ വേട്ടയാടുന്ന ഒരു കാഴ്ചയാണ് കാണാൻ കഴിയുന്നത്. സന്നിധാനത്തും മറ്റും സുരക്ഷ ശക്തമാക്കുന്നതിനോടൊപ്പം ഭക്തരുടെ അവകാശങ്ങളെ അടിച്ചമർത്തുന്ന ഒരു കാഴ്ചയാണ് അവിടെ കാണാൻ കഴിയുന്നത്. പിണറായി സർക്കാർ ശബരിമലയിൽ ശയന പ്രദക്ഷിണവും വിലക്കി. ശനിയാഴ്ച രാത്രിയാണ് സോപാനത്തിന് ചുറ്റും ശയന പ്രദക്ഷിണം നടത്തിയവരെ പൂർത്തിയാക്കാൻ അനുവദിക്കാതെ പോലീസ് എഴുന്നേൽപ്പിച്ച് വിട്ടത്. ആചാരത്തോടെ ശയന പ്രദക്ഷിണം നടത്താനെത്തിയ ഭക്തരെ അത് പൂർത്തിയാക്കൻ പോലീസ് അനുവദിച്ചില്ല. ഒരു പ്രദക്ഷിണം പൂർത്തിയാക്കുന്നതിന് മുമ്പേ പ്രദക്ഷിണം തടഞ്ഞു. പ്രദക്ഷിണത്തിലുണ്ടായിരുന്നവരെ പോലീസ് ബലം […]

ശബരിമല ദർശനത്തിന് ആറ് യുവതികൾ കൊച്ചിയിലെത്തിയതായി രഹസ്യ വിവരം

സ്വന്തം ലേഖകൻ കൊച്ചി: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ ദർശനം നടത്താൻ ആറ് യുവതികൾ കൊച്ചിയിലെത്തിയതായി സൂചന. തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെയാണ് മലബാർ മേഖലയിൽ നിന്നുള്ള യുവതികൾ കൊച്ചിയിൽ എത്തിയതെന്നാണ് റിപ്പോർട്ട്. ട്രെയിൻ മാർഗം എത്തിയ ഇവർ രഹസ്യ കേന്ദ്രത്തിലാണെന്നും ഇവരെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് അറിയാമെന്നും റിപ്പോർട്ടുണ്ട്. വടക്കൻ കേരളത്തിൽ നിന്നുള്ള യുവതികളെന്നാണ് സൂചന. ഇവർക്ക് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടോയെന്നുള്ള കാര്യങ്ങൾ വ്യക്തമല്ല. ഇവർ നിലയ്ക്കൽ എത്തിയാൽ പൊലീസ് സഹായങ്ങൾ ലഭിക്കുമെന്നാണ് വിവരം. നിലയ്ക്കൽ വരെ ഇവർ സ്വന്തം നിലയിൽ എത്തണമെന്നാണ് […]