play-sharp-fill

കുമാരനല്ലൂർ കാർത്തിക ഉത്സവം 15 മുതൽ: കാർത്തിക ദർശനം 23 ന്

സ്വന്തം ലേഖകൻ കോട്ടയം: കുമാരനല്ലൂർ ദേവിക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവം ഈമാസം 15 മുതൽ 24വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചരിത്രപ്രസിദ്ധമായ ത്യക്കാർത്തിക ദർശനം 23ന് നടക്കും. 15ന് വൈകുന്നേരം 4ന് കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ് നടക്കും. കൊടിയേറ്റിനു ശേഷം നടക്കുന്ന സാംസ്‌കാരികസമ്മേളനത്തിൽ സുപ്രസിദ്ധ ചല ചിത്രപിന്നണി ഗായിക ഡോ. വൈക്കം വിജയലക്ഷ്മി ഭദ്രദീപം തെളിയിക്കും. സമ്മേളനത്തിൽ എംജി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. സാബു തോമസിനെ ആദരിക്കും. പ്രശസ്ത നാദസ്വരവിദ്വാൻ ശ്രീ. തിരുവിഴാ ജയശങ്കറിന് ദേവി കാർത്യായനി പുരസ്‌കാരം […]

കുന്നത്ത്കളത്തിൽ വിശ്വനാഥന്റെ മരണം: ദുരൂഹതയെന്ന ആരോപണമുയരുന്നു:  അന്വേഷണം നടത്തണം; ആക്ഷൻ കൗൺസിൽ

സ്വന്തം ലേഖകൻ കോട്ടയം: തട്ടിപ്പ് കേസിൽ 104 ദിവസം ജയിലിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയതിന്റെ പിറ്റേന്ന് കുന്നത്ത്കളത്തിൽ ഗ്രൂപ്പ് ഉടമ വിശ്വനാഥൻ ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആക്ഷൻ കൗൺസിൽ. കുന്നത്ത്കളത്തിൽ ഗ്രൂപ്പിന് ഇത്തരത്തിൽ വൻ ബാധ്യതയുണ്ടായത് എങ്ങിനെയെന്ന് അറിയുന്നത് വിശ്വനാഥന് മാത്രമാണ്. തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് മൊഴിയെടുക്കാനിരിക്കെയാണ് വിശ്വനാഥൻ  നാഗമ്പടം എസ്.എച്ച് ആശുപത്രിയുടെ ആറാം നിലയിൽ നിന്നു ചാടി ജീവനൊടുക്കിയത്. നവംബർ മൂന്നിനു രാവിലെ എട്ടരയോടെയായിരുന്നു വിശ്വനാഥന്റെ മരണം. കുന്നത്തുകളത്തിൽ വിശ്വനാഥന്റെ മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് കുന്നത്തുകളത്തിൽ ഡെപ്പോസിറ്റേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഈ […]

യുവാവിനെ റോഡിലെറിഞ്ഞ് കൊന്ന സംഭവം: ആറാം ദിവസവും ഡിവൈഎസ്പി കറങ്ങി നടക്കുന്നു; നാണംകെട്ട് തലയിൽ മുണ്ടിട്ട് പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: യുവാവിനെ റോഡിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ കൊലക്കേസിൽ പ്രതി ചേർക്കപ്പെട്ട ഡിവൈഎസ്പി ഹരികുമാർ ഒളിവിൽ തന്നെ.  ഡിവൈ.എസ്.പി കേരള – തമിഴ്നാട് അതിർത്തിയിലെ ഒളിത്താവളത്തിലുണ്ടെന്ന സൂചനയാണ് പൊലീസ് സംഘത്തിനു ലഭിച്ചിരിക്കുന്നത്.  ഡിവൈ.എസ്.പിയുമായി സൗഹൃദമുള്ള ക്വാറി ഉടമയുടെ റിസോർട്ടിലാണ് ഡിവൈഎഎസ്പി തങ്ങിയിരിക്കുന്നതെന്നാണ് സൂചന.  ഹരികുമാറും ഇയാൾക്കൊപ്പം നാടുവിട്ട കൊടങ്ങാവിള സ്വദേശി ബിനുവും ഒന്നിച്ച് ഇതേ റിസോർട്ടിൽ തന്നെയുണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്. സനൽകുമാറിനെ അതിക്രൂരമായി കൊലപ്പെടുത്തിയിട്ട് ആറു ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാവാത്തത് പൊലീസിനു കടുത്ത നാണക്കേടായി മാറിയിട്ടുണ്ട്. എന്നാൽ, കീഴടങ്ങാൻ ഹരികുമാർ ഇതുവരെയും […]

200 രൂപ കൂട്ടി നൽകിയില്ല: അഞ്ഞൂറ് കോടിയുടെ നഷ്ടമുണ്ടായി..!  തിരുവനന്തപുരം ഫാമിലി പ്ലാസ്റ്റികസിന് തീ വച്ചത് രണ്ട് തൊഴിലാളികൾ:  അട്ടിമറിക്ക് പിന്നിൽ പ്രവർത്തിച്ച രണ്ടു പേർ തൊഴിലാളികൾ കസ്റ്റഡിയിൽ; പെട്രോളൊഴിച്ച് കമ്പനിയ്ക്ക് തീ വച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: മൺവിളയിലെ ഫാമിലി പ്ലാസ്റ്റിക്ക്‌സ് കമ്പനിയിൽ അഞ്ഞൂറ് കോടിയുടെ നഷ്ടമുണ്ടായ തീപിടുത്തതിനു കാരണമായത് ഇരുനൂറ് രൂപയെച്ചൊല്ലിയുണ്ടായ തർക്കമെന്ന് പൊലീസ്. ഇരുനൂറ് രൂപ കൂലി കൂട്ടി നൽകണമെന്ന് ആവശ്യപ്പെട്ട രണ്ട് തൊഴിലാളികൾക്ക് കമ്പനി അധികൃതർ കൂലി കൂട്ടി നൽകാതിരുന്നതാണ് പ്രശ്‌നമായത്. ഇതേ തുടർന്നുണ്ടായ വൈരാഗ്യത്തിനിടെ കമ്പനിയ്ക്ക് പ്രതികൾ തീ വയ്ക്കുകയാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു  തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഈ രണ്ട് തൊഴിലാളികൾക്കും അഞ്ഞൂറ് രൂപയായിരുന്നു കൂലിയായി നൽകിയിരുന്നത്. ഒരു വർഷത്തോളമായി കമ്പനിയിൽ ഇവർ ജോലി ചെയ്തിരുന്നു. ഇവർക്ക് […]

കേരളത്തെ വിറപ്പിച്ച എ.ടി.എം കൊള്ളക്കാരെ പൊലീസ് കുടുക്കിയത് സാഹസികമായി; എ.ടി.എം തകർത്ത് കവർന്ന 35 ലക്ഷവും വീതിച്ചെടുത്ത് മോഷ്ടാക്കൾ: കേരളത്തിലെത്തിയത് അതിക്രൂരൻമാരായ ഹൈവേ റോബറി സംഘം

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്തെ വിറപ്പിച്ച് 35 ലക്ഷം രൂപ കൊള്ളയടിച്ച എ.ടി.എം മോഷണ സംഘം അതിക്രൂരൻമാരായ ഹൈവേ റോബറി സംഘം. സംഭവവുമായി ബന്ധപ്പൈട്ട് അറസ്റ്റിലായവരിൽ ഏറെയും അതിക്രൂരൻമാരായ മോഷ്ടാക്കളാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതീവ സുരക്ഷയിൽ, അടുക്കളയിൽ പോലും തോക്കുമായാണ് അക്രമി സംഘം കഴിഞ്ഞിരുന്നതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഹരിയാന മേവാത് നസർപൂർ പുൽഹാനയിൽ ഹൗസ് നമ്പർ 19 ൽ ഹനീഫ്് (37), രാജസ്ഥാൻ ഭരത്പൂർ കത്താൽ പഹാരി നസീം ആക്ബർ (24) എന്നിവരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റൊരു മോഷണക്കേസിൽ […]

അടുക്കളയിൽ പോലും എ.കെ 47; അയ്യായിരം രൂപയ്ക്ക് അത്യാധുനിക തോക്ക്: പൊലീസിനെ വെടിവച്ച അമ്മയും മകളുമുള്ള നാട്ടിൽ നിന്നും എടിഎം കൊള്ളക്കാരെ പുഷ്പം പോലെ പൊക്കി കേരള പൊലീസ്; വിരട്ടലും വിലപേശലും ഈ കേരള പൊലീസിനോടു വേണ്ട

തേർഡ് ഐ ബ്യൂറോ കോട്ടയം: മകനെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിനു നേരെ വെടിയുതിർത്ത പാരമ്പര്യമുള്ള അമ്മയുടെ വീട്ടിൽ നിന്നും എ.ടി.എം കൊള്ളക്കാരെ പുഷ്പം പോലെ പൊക്കിയെടുത്താാണ് മേവാത്തിൽ നിന്നും കേരള പൊലീസിന്റെ ആറംഗ ചുണക്കുട്ടികൾ മടങ്ങുന്നത്. മൂന്നു ജില്ലകളിലെ പൊലീസിനെ വട്ടം ചുറ്റിച്ച്, എടിഎമ്മിന്റെ ലോക്ക് നിമിഷങ്ങൾക്കൊണ്ട് തകർത്ത് 35 ലക്ഷവുമായി കവർന്ന് പ്രഫഷണൽ മോഷ്ടാക്കളുടെ സംഘത്തിനെ പുലിമടയിൽ എത്തി പൊക്കി വലയിലിട്ട് മടങ്ങുമ്പോൾ കേരള പൊലീസിന്റെ ഈ ചുണക്കുട്ടികൾക്ക് കരുത്തായി കൂടെയുണ്ടായിരുന്നത് തോളിലെ നക്ഷത്രങ്ങളും, അശോകസ്തംഭത്തിലെ സിംഹവും ഉള്ളിലെ ആത്മവിശ്വാസവും മാത്രമായിരുന്നു. യുപിയുടെയും […]

പൊലീസ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: തകർത്ത് നടന്ന തട്ടിപ്പുകാരെ കുടുക്കിയത് രഹസ്യ പൊലീസിന്റെ ബുദ്ധി: ഒറ്റക്കോളം വാർത്തയിൽ നിന്നു കിട്ടിയ സ്പാർക്കിൽ പിടിച്ചു കയറി സ്‌പെഷ്യൽ ബ്രാഞ്ച് സംഘം; ലക്ഷ്യമിട്ട പദ്ധതികളെല്ലാം പാളി തട്ടിപ്പ് സംഘം

തേർഡ് ബ്യൂറോ കോട്ടയം: കടുവാക്കുളം എമ്മാവൂസ് പബ്ലിക്ക് സ്‌കൂൾ കേന്ദ്രീകരിച്ച് നടന്ന വമ്പൻ പൊലീസ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് സംഘത്തെ കുടുക്കിയത് രഹസ്യ പൊലീസിന്റെ തന്ത്രപരമായ ബുദ്ധി. ജില്ലാ പൊലീസ് മേധാവിയ്ക്ക് നൽകിയ അപേക്ഷയുടെ മറവിൽ സ്‌കൂൾ അധികൃതരെ പറ്റിച്ച് വിലസി നടന്നിരുന്ന തട്ടിപ്പ് സംഘത്തെയാണ് തന്ത്രപരമായ നീക്കത്തിലൂടെ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ കുടുക്കിയത്. കഴിഞ്ഞ മാസം മുതലാണ് ജില്ലയിൽ പൊലീസ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് അരങ്ങേറിയിരുന്നത്. വാട്‌സ് അപ്പിൽ പ്രചരിച്ച സന്ദേശത്തിന്റെ മറവിലായിരുന്നു സംഘം തട്ടിപ്പ് നടത്തിയിരുന്നു. വാട്‌സ്അപ്പിലൂടെ സന്ദേശങ്ങൾ അയച്ച് ആളെ കൂട്ടിയിരുന്ന സംഘത്തിനു […]

ജാതി നോക്കി സ്ഥാനാർത്ഥിയെ നിർണ്ണയിക്കുന്ന നാട്ടിൽ വേട്ട മൃഗമായി ഷാജി: ഹൈക്കോടതി വിധിയിലൂടെ വേട്ടയാടുന്നത് ഷാജിയുടെ രാഷ്ട്രീയ ജീവിതത്തെ; തീവ്രവാദ സംഘടനകളുടെ വധ ഭീഷണി നേരിടുന്ന മതേതര വാദി

സ്വന്തം ലേഖകൻ കൊച്ചി: ജാതി സമവാക്യങ്ങളിലൂടെ സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതും, പ്രചാരണം നടത്തുന്നതും നടക്കുന്നതുമായ കേരളത്തിൽ ജാതിക്കളിയുടെ വേട്ടമൃഗമായി കെ.എം ഷാജി. അഴീക്കോട് മണ്ഡലത്തിൽ ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി, ഇതേ ഹൈക്കോടതി തന്നെ മണിക്കൂറുകൾക്കകം സ്‌റ്റേ ചെയ്യുകയായിരുന്നു. സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നതിനു വേണ്ടിയാണ് കോടതി കേസിൽ സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. നാടകീയ സംഭവങ്ങളാണ് കോടതിയിൽ അരങ്ങേറിയത്. അയോഗ്യനാക്കിയ വിധി വന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെയാണ് സ്റ്റേയും അനുവദിച്ചത്. സുപ്രീം കോടതിയിൽ അപ്പീൽ നൽകാനായിട്ടാണ് രണ്ടാഴ്ച സ്റ്റേ അനുവദിച്ചത്. കോടതി ചിലവായി 50,000 രൂപ കെട്ടിവെക്കാനും നിർദ്ദേശിച്ചു. […]

കെ.എം ഷാജിയെ ആയോഗ്യനാക്കി: അഴീക്കോട് വീണ്ടും തിരഞ്ഞെടുപ്പ് വരുന്നു; ആറു വർഷത്തേയ്ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല: ഷാജിയുടെ വർഗീയ പരാമർശമുള്ള പോസ്റ്റർ തേർഡ് ഐ ന്യൂസ് ലൈവിന്

സ്വന്തം ലേഖകൻ കോട്ടയം: റിപ്പോർട്ടർ ചാനൽ മേധാവി എം.വി നികേഷ് കുമാറിനെ പരാജയപ്പെടുത്തി അഴീക്കോട് എം.എൽഎയായ മുസ്ലീം ലീഗിലെ കെ.എം ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതിയുടെ ഉത്തരവ്. നിയമസഭാ തിരഞ്ഞെടുപ്പിൽ വർഗീയ പ്രചാരണം നടത്തിയെന്ന കേസിൽ എതിർ സ്ഥാനാർത്ഥിയായ നികേഷ് കുമാർ നൽകിയ പരാതിയിലാണ് ഹൈക്കോടതി ഷാജിയെ അയോഗ്യനാക്കിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ വർഗീയ പരാമർശങ്ങളോടെ ഷാജി പുറത്തിറക്കിയ പോസ്റ്ററും പ്രചാരണ നോട്ടീസും തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചു. കാരുണ്യവാനായ അള്ളാഹുവിന്റെ അടുക്കൽ അമുസ്ലീങ്ങൾക്ക് സ്ഥാനമില്ല. അന്ത്യനാളിൽ അവർ സക്കാത്തിന്റെ പാലം ഒരിക്കലും കടക്കുകയില്ല. […]

വ്യാജ പൊലീസ് റിക്രൂട്ട്‌മെന്റ് സംഘം നടത്തിയത് ആസൂത്രിത തട്ടിപ്പ്: മെഡിക്കൽ പരിശോധനകൾക്കായി എത്തിയത് ജനറൽ ആശുപത്രിയിലെ മെഡിക്കൽ സംഘമെന്ന് സൂചന; ഒരു മാസത്തെ പരിശീലനം എ.ആർ ക്യാമ്പിൽ; തട്ടിപ്പ് സംഘത്തിന്റെ പരിശീലന ക്യാമ്പിലെ വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിന്

സ്വന്തം ലേഖകൻ കോട്ടയം: വ്യാജ പൊലീസ് റിക്രൂട്ട്‌മെന്റ് സംഘം നടത്തിയത് ആസൂത്രിത തട്ടിപ്പെന്നതിന്റെ വിശദമായ സൂചനകൾ തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചു. ജനറൽ ആശുപത്രിയിലെ മെഡിക്കൽ സംഘത്തെ വിളിച്ചു വരുത്തി വൈദ്യ പരിശോധന നടത്തിയ സംഘം എ.ആർ ക്യാമ്പിലും തൃശൂർ അക്കാദമിയിലും ഒരു മാസത്തെ പരിശീലനം നൽകുമെന്നാണ് ഉദ്യോഗാർത്ഥികളെ അറിയിച്ചിരുന്നത്. തട്ടിപ്പ് സംഘം കടുവാക്കുളം എമ്മൗസ് പബ്ലിക്ക് സ്‌കൂൾ മൈതാനത്ത് നടത്തിയ പരിശീലനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അടക്കം തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചു. പൊലീസ് എന്ന രീതിയിൽ ജില്ലാ പൊലീസ് മേധാവി […]