ഞങ്ങൾ വെള്ളത്തിലാണ്; ആരെങ്കിലും വന്ന് ജീവൻ രക്ഷിക്കൂ: ദുരിതത്തിന്റെ ഭീകര മുഖം തുറന്ന് കാട്ടി നഴ്സിന്റെ ഫെയ്സ്ബുക്ക് ലൈവ്
സ്വന്തം ലേഖകൻ തിരുവല്ല: കേരളത്തെ മുഴുവൻ പ്രളയത്തിൽ മുക്കിയ ദുരിതപ്പെരുമഴയിൽ ഒരു ആശുപത്രിയും മുഴുവൻ ജീവനക്കാരും മുങ്ങി. പത്തനംതിട്ട കോഴഞ്ചേരി മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെ നഴ്‌സ് രമ്യ രാഘവനാണ് ഫെയ്സ് ബുക്കിൽ തങ്ങളുടെ ദുരിതം വെളിപ്പെടുത്തിയത്. 250ഓളം ജീവനക്കാരും രോഗികളും അവര്‍ക്കൊപ്പമുള്ളവരും ആശുപത്രി കെട്ടിടങ്ങളില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും എമര്‍ജന്‍സി നമ്പരുകളിലൊന്നും ഇവർ വിളിച്ചിട്ട് കിട്ടുന്നില്ല. രമ്യയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ – “ശക്തമായ മഴയാണ്. ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. വിളിച്ചിട്ട് കിട്ടുന്നില്ല. എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്കും അറിയില്ല. ഹോസ്പിറ്റലിന്റെ താഴത്തെ നില പൂര്‍ണമായും […]