പൂഞ്ഞാറിൽ നിന്ന് ഇനി നിയമസഭയുടെ പടി പി.സി ജോർജ് കാണില്ല : ഇമാം നദിർ മൗലവി
സ്വന്തംലേഖകൻ മുസ്‌ലിം വിരുദ്ധ പരാമർശം ടെലിഫോണിലൂടെ നടത്തിയ പി.സി ജോർജിനെതിരെ പുത്തൻപള്ളി ഇമാം നാദിർ മൗലവിയുടെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയിലേക്ക് പോകാൻ തയ്യാറെടുക്കുന്ന പി.സി ജോർജിനെ പിന്തിരിപ്പിക്കാനായി ഓസ്‌ട്രേലിയയിൽ നിന്ന് വിളിക്കുന്നുവെന്ന് പറഞ്ഞ് വിളിച്ചയാളോട് ഈരാട്ടുപേട്ടയിലെ മുസ്‌ലിംങ്ങൾ തനിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും മുസ്‌ലിംങ്ങൾ ശ്രീലങ്കയിലടക്കം കത്തോലിക്കാ പള്ളിക്കെതിരെ ആക്രമണം നടത്തുകയാണെന്നും പി സി ജോർജ് പറഞ്ഞത് വിവാദമായിരുന്നു. ഈരാറ്റുപേട്ടയിൽ നടന്ന പ്രതിഷേധ സംഗമത്തിലാണ് പി.സി ജോർജിനെതിരെ നാദിർ മൗലവി ആഞ്ഞടിച്ചത്. ‘പി സി ജോർജ് എം.എൽ.എ രാജിവെക്കുക. അതാണ് […]