video
play-sharp-fill

കോട്ടയം ജില്ലയിൽ എച്ച് വൺ എൻ വൺ പടരുന്നു

സ്വന്തം ലേഖിക കോട്ടയം : കോട്ടയം ജില്ലയിൽ എച്ച് വൺ എൻ വൺ പടർന്ന് പിടിക്കുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ ചികിത്സിച്ച രണ്ട് ഡോക്ടർ ഉൾപ്പെടെയുള്ള 64 പേർക്ക് പനി സ്ഥിരീകരിച്ചു.എച്ച് വൺ എൻ വൺ ബാധിച്ച ഒരാൾ കഴിഞ്ഞ ദിവസം ജില്ലയിൽ മരിച്ചു. അതേസമയം പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് ഡി.എം.ഒ അറിയിച്ചു. ഒരിടവേളയ്ക്ക് ശേഷമാണ് കോട്ടയത്ത് എച്ച് വൺ എൻ വൺ പടർന്ന് പിടിക്കുന്നത്. ഇതിനോടകം ഒരാൾക്ക് മരണം സംഭവിക്കുകയും ചെയ്തു. കോട്ടയം മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാർ ഉൾപ്പെടെ 64 […]

ബി.ജെ.പിക്കാരനേയോ ,ആർ.എസ്.എസുകാരനേയോ പമ്പയിലോ, നിലക്കലോ, സന്നിധാനത്തോ ഇപ്പോൾ കാണാനില്ല

സ്വന്തംലേഖകൻ തിരുവനന്തപുരം: ശബരിമലയെ കൊണ്ടുള്ള ബി.ജെ.പിയുടെ ആവശ്യം കഴിഞ്ഞുവെന്നും ശബരിമലയ്ക്ക് വേണ്ടി ഇപ്പോൾ ഒരു ബി.ജെ.പികാരനും രംഗത്തിറങ്ങുന്നത് കാണുന്നില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല സ്വകാര്യ ബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്ന വിഷയത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. മൃഗീയ ഭൂരിപക്ഷം നേടി വിജയിച്ച ബി.ജെ.പി തന്നെ ഈ വിഷയത്തിൽ നിയമം കൊണ്ട് വരേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല യുവതീ പ്രവേശനത്തിനെതിരെ ബിൽ അവതരിപ്പിക്കാൻ ആർ.എസ്.പി നേതാവ് എൻ.കെ പ്രേമചന്ദ്രൻ ലോക്സഭയിൽ നോട്ടീസ് നൽകിയിരുന്നു. ബിൽ വെള്ളിയാഴ്ചയാണ് ലോക്സഭയിൽ അവതരിപ്പിക്കുക. ബിജെപി രാഷ്ട്രീയ ലാഭം മാത്രം […]

ചങ്ങമ്പുഴയുടേയും എ.കെ.ജിയുടേയും പ്രണയങ്ങൾ തുറന്നു പറഞ്ഞ് ഗൗരിയമ്മ

സ്വന്തം ലേഖിക ആലപ്പുഴ: ചങ്ങമ്പുഴയുടേയും എ.കെ.ജിയുടേയും പ്രണയങ്ങളും വിവാഹ അഭ്യർത്ഥനകളും തുറന്നു പറഞ്ഞ് ഗൗരിയമ്മ. മധുരമായ ആ പ്രണയകാലത്തെ കുറിച്ച് കെ.ആർ. ഗൗരിയമ്മ മനസ് തുറക്കുന്നു. തന്റെ പ്രണയകാലത്തെ കുറിച്ച് പറയുമ്പോൾ കെ.ആർ.ഗൗരിയമ്മയെന്ന വിപ്ലവ നക്ഷത്രത്തിന്റെ മനസ് 18കാരിയിലേയ്ക്കും കോളേജ് കാലത്തേയ്ക്കും സഞ്ചരിച്ചു. തന്റെ ആദ്യകാല പ്രണയങ്ങളും വിവാഹഅഭ്യർത്ഥനകളുമെല്ലാം തുറന്നു പറയുകയാണ് ഈ വിപ്ലവ നായിക. എകെജി മരിയ്ക്കും വരെ അദ്ദേഹത്തിന് തന്നെ ജീവനായിരുന്നുവെന്ന് ഗൗരിയമ്മ പറയുന്നു. പ്രസ്ഥാനത്തിനായി വിവാഹoപോലും വേണ്ടെന്നുവെച്ച നിലപാടായിരുന്നു എ.ക.ഗോപാലന്റേത്. എന്നാൽ പെട്ടെന്നൊരുനാൾ അദ്ദേഹത്തിന് തന്നോട് ഇഷ്ടമാണെന്നും വിവാഹം കഴിയ്ക്കാൻ […]

യുവാവ് ഭാര്യയേയും ഭാര്യാമാതാവിനെയും കുത്തി; ഭാര്യമാതാവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ

സ്വന്തം ലേഖിക   തിരുവനന്തപുരം: യുവാവ് ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തി.ഭാര്യമാതാവ് വസുമതി (65) തൽക്ഷണം മരിച്ചു.കുത്തേറ്റ ഭാര്യ സതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് കാരണം.നഗരൂർ ഗേറ്റ് മുക്കിലാണ് സംഭവം. ഭാര്യയെയും അമ്മായി അമ്മയെയും കുത്തിയ സന്തോഷ് അപ്പോൾ തന്നെ അവിടെ നിന്നും കടന്നു കളഞ്ഞു. യുവാവിനായി നഗരൂർ പൊലീസ് തെരച്ചിൽ നടത്തുകയാണ്. ഇവരുടെ വീട്ടിൽ നിരന്തരം പ്രശ്‌നങ്ങളുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.

കുടുംബത്തിൽ തുടരെ തുടരെ ഉണ്ടാകുന്ന ദോഷങ്ങൾക്ക് പരിഹാരം കാണാൻ വന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത ജോത്സ്യൻ അറസ്റ്റിൽ

സ്വന്തം ലേഖിക റാന്നി; മന്ത്രവാദവും ജോലി വാഗ്ദാനവും നടത്തി ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിലായി. കുടുംബത്തിൽ അടിക്കടിയുണ്ടാകുന്ന ദോഷങ്ങൾക്കു പരിഹാരം കാണാൻ പൂജയും മന്ത്രവാദവും നടത്താമെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് 1.65 ലക്ഷം രൂപ പലപ്പോഴായി വീട്ടുകാരിൽ നിന്ന് വാങ്ങിയത്.പെരുനാട്ടിലുള്ള അഭിലാഷിന്റെ ബന്ധുവിന്റെ കുടുംബത്തെയാണ് മന്ത്രവാദം നടത്താമെന്നു പറഞ്ഞ് രൂപ കൈക്കലാക്കിയത്. കേസിൽ അട്ടച്ചാക്കലിൽ താമസിക്കുന്ന കോന്നി താഴം പാലയ്ക്കൽ സ്വദേശി അഭിലാഷ്്(38) ആണ് അറസ്റ്റിലായത്.ഇയാൾ അറസ്റ്റിലായതിനു പിന്നാലെ നിരവധി കേസുകളും പുറത്തു വന്നു. കെ.ടി.ഡി.സിയിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടു യുവാക്കളിൽ നിന്നുമായി […]

കണ്ണൂര്‍ ജയിലില്‍ ടെലിവിഷന്‍ വാങ്ങിയ സംഭവം ; മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വന്തംലേഖകൻ കോട്ടയം : കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ അനധികൃതമായി ടെലിവിഷന്‍ സ്ഥാപിച്ച സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. ഡെപ്യൂട്ടി സൂപ്രണ്ട് കെ. വിനോദന്‍, അസി. പ്രിസണ്‍ ഓഫിസര്‍ എം.കെ. ബൈജു, ഗേറ്റ്കീപ്പര്‍ വി.ടി.കെ. രവീന്ദ്രന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.കേസില്‍ അന്വേഷണം തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായി. 2018 മാര്‍ച്ച് മാസത്തിലാണ് കണ്ണൂര്‍ ജയിലില്‍ ടെലിവിഷന്‍ വാങ്ങിയത്.സിപിഎം തടവുകാര്‍ ഒന്നിച്ചു കഴിയുന്ന ഒന്നാം ബ്ലോക്കില്‍ ജയില്‍ വകുപ്പു മേധാവിയുടെ അനുമതിയില്ലാതെ രഹസ്യമായി പിരിവെടുത്ത് ടെലിവിഷന്‍ വാങ്ങിക്കൊടുക്കുകയായിരുന്നു. സെന്‍ട്രല്‍ ജയിലിലെ എല്ലാ ബ്ലോക്കുകളിലും നിലവില്‍ ടിവി ഉണ്ടെങ്കിലും […]

വീണ്ടും സ്വർണ്ണക്കടത്ത് ; യുവതി അറസ്റ്റിൽ

സ്വന്തം ലേഖിക കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണ്ണക്കടത്ത് നടത്തിയ യുവതി കസ്റ്റംസിന്റെ പിടിയിൽ.ആലപ്പുഴ സ്വദേശി ശ്രീലക്ഷ്മിയാണ് അറസ്റ്റിലായത്. രണ്ടര കിലോ സ്വർണ്ണവുമായി ദുബായിലേക്ക് കടന്ന ഇവർ മൂന്ന് മാസങ്ങൾക്ക് ശേഷമാണ് പിടിയിലാകുന്നത്.അതേസമയം ഒരേ വിമാനത്തിൽ മംഗളൂരു വിമാനത്താവളത്തിൽ വന്നിറിങ്ങിയ രണ്ടു മലയാളി യുവാക്കളിൽ നിന്ന് 29.15 ലക്ഷം രൂപ വരുന്ന സ്വർണ്ണം പിടികൂടിയിരുന്നു. ശനിയാഴ്ച രാവിലെ ദുബായിൽനിന്ന് എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ കാസർകോട് കുനിയ കാളിയടുക്കം അഹമദ് മൻസിലിലെ ഷിഹാബുദീൻ (25), ബദിയടുക്ക നെക്രാജെ കോലാരി വീട്ടിൽ ബദ്രുമുനീർ (25) എന്നിവരാണ് കസ്റ്റംസ് […]

‘ഗ്രാന്റ് ഫാദേഴ്‌സ് ഡേ ആശംസകൾ’ കോടിയേരിക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല

സ്വന്തം ലേഖകൻ   ബിനോയ് കോടിയേരിക്കെതിരായ ബലാത്സംഗ പരാതിയുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പേജിലും പോസ്റ്റിന് താഴെയും ട്രോളുകളുടെ ചാകര.അപ്പൂപ്പനായതിൽ ചെലവ് ചോദിച്ചാണ് മിക്ക ട്രോളുകളും. കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ താഴെയാണ് ട്രോളിക്കൊണ്ടുള്ള കമന്റുകൾ വന്നുകൊണ്ടിരിക്കുന്നത്. ‘ചുളുവിൽ ഒരു അച്ചാച്ചൻ ആയില്ലേ ചെലവ് ചെയ്യണം’, ‘വീണ്ടും അപ്പൂപ്പൻ ആയ സഖാവിന് വിപ്ലവ അഭിവാദ്യങ്ങൾ’, ‘ഹിന്ദി പഠിക്കൂ സഖാവേ. കൊച്ചുമോനെ കാണെണ്ടേ’ എന്നിങ്ങനെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.പൊതു തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു പിന്നാലെ കോടിയേരിയുടെ മകൻ ബിനോയിക്കെതിരേ ഉയർന്ന പീഡനാരോപണം […]

പെൺകുട്ടികൾക്ക് രക്ഷയില്ലാത്ത നാടായി കേരളം മാറുന്നുവോ: വീടിനുള്ളിൽ കിടന്ന യുവതിയ്ക്ക് നേരെ വീണ്ടും പെട്രോൾ ആക്രമണം; കിടപ്പുമുറിയുടെ ഓട് ഇളക്കിമാറ്റി പെൺകുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ചു: പ്രാണരക്ഷാർത്ഥം ഓടിയ പെൺകുട്ടി രക്ഷപെട്ടു; വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊല്ലം: വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയുടെ വീടിന്റെ മുകളിൽ കയറി ഓട് ഇളക്കിമാറ്റി മുറിയ്ക്കുള്ളിലേയ്ക്ക് പെട്രോൾ ഒഴിച്ച് യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയ്ക്കുശേഷം തട്ടാമലയിൽ പെൺകുട്ടിയുടെ വീട്ടിലായിരുന്നു സംഭവം. വർക്കല ചെറുന്നിയൂർ വടശ്ശേരിക്കോണം ചാണിക്കൽ ചാമവിളവീട്ടിൽ ഷിനു (25) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. വള്ളികുന്നം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സൗമ്യയെ ചുട്ടുകൊന്നതിന്റെ നടുക്കം മാറുംമുൻപേയാണ് യുവതിയ്ക്കു നേരെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താനുള്ള ആക്രമണം ഉണ്ടായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: പെൺകുട്ടി ചാത്തന്നൂർ […]

സൗമ്യയെ കൊലപ്പെടുത്തുമ്പോൾ ഒപ്പമുണ്ടായിരുന്ന നീല ഷർട്ടുകാരൻ ആര്..? പൊലീസുകാരിയെ കൊലപ്പെടുത്തിയതിൽ ദുരൂഹത വർധിക്കുന്നു; അജാസിന്റെ കാറോടിച്ചത് മറ്റൊരാളെന്ന് സൂചന; പ്രതി അജാസിന്റെ വൃക്കകൾ തകരാറിൽ; ന്യൂമോണിയയും പിടിപെട്ടു

സ്വന്തം ലേഖകൻ ആലപ്പുഴ: വനിതാ പൊലീസുകാരി സൗമ്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തുമ്പോൾ അജാസിനൊപ്പം മറ്റൊരാൾ ഉണ്ടായിരുന്നതായുള്ള സൂചനകൾ പുറത്ത്. സൗമ്യയെ കൊലപ്പെടുത്തുമ്പോൾ അജാസിനൊപ്പം നീല ഷർട്ട് ധരിച്ച ആളുണ്ടായിരുന്നെന്ന ബന്ധുക്കളുടെപരാതിയെ തുടർന്ന് പൊലീസ് അന്വേഷണമാരംഭിച്ചു. ചെങ്ങന്നൂർ ഡിവൈ.എസ്പി. അനീഷ് വി. കോരയ്ക്കാണ് അന്വേഷണച്ചുമതല. പഴുതുകൾ അടച്ചുള്ള അന്വേഷണത്തിനാകും ശ്രമം. അജാസ് എത്തിയ കാറിനെ കേന്ദ്രീകരിച്ചാണ് ദുരൂഹതകൾ. വണ്ടി ഓടിച്ചിരുന്നത് മറ്റൊരാളായിരുന്നു എന്നാണ് സംശയം. സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തിയതും ഈ ഡ്രൈവറായിരുന്നു. ഇതിന് പിന്നാലെ അജാസ് കാറിൽ നിന്നിറങ്ങി ആക്രമിക്കുകയായിരുന്നുവെന്നാണ് നിഗമനം. അതുകൊണ്ടാണ് വിശദ അന്വേഷണം വേണ്ടി […]