അന്ധനായ ലോട്ടറി വില്പനക്കാരനെയും മോഷ്ടാവ് വെറുതെ വിട്ടില്ല ;അടിച്ചു മാറ്റിയ ടിക്കറ്റു സഹിതം പിടിയിൽ
സ്വന്തം ലേഖിക തിരുവനന്തപുരം : അന്ധനായ ലോട്ടറി വിൽപ്പനക്കാരന്റെ കയ്യിൽ നിന്നും ടിക്കറ്റുകൾ മോഷ്ടിച്ച പ്രതി പിടിയിൽ. എറണാകുളം ചമ്പക്കര സ്വദേശി സുനിൽകുമാറാണ് പിടിയിലായത്. ട്രെയിനിൽ മോഷണം സ്ഥിരമാക്കിയ ഇയാൾക്കെതിരെ കൊച്ചിയിലും തൃശൂരിലും കേസുണ്ടെന്ന് പോലീസ് പറഞ്ഞു.തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാൻഡിലാരുന്നു സംഭവം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പോലീസ് മീഡിയ സെന്ററിന്റെ ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്.അന്ധനായ വിൽപ്പനക്കാരന്റെ കയ്യിലിരിക്കുന്ന ടിക്കറ്റ് കെട്ടുകളിൽ നിന്നും മോഷ്ടാവ് ഒരു കെട്ട് വലിച്ചെടുക്കുകയും തുടർന്ന് അതെണ്ണി നോക്കിയതിനു […]