play-sharp-fill

മന്ത്രിക്ക് എസ്‌കോർട്ട് നൽകിയില്ല; എസ്ഐക്ക് സ്ഥലംമാറ്റം

സ്വന്തം ലേഖകൻ ആലുവ : മന്ത്രി എ.കെ ബാലന് പോലീസ് പൈലറ്റ് അനുവദിക്കാത്തതിന്റെ പേരിൽ പിറവം സ്പെഷ്യൽ ബ്രാഞ്ച് എസ്ഐക്ക് സ്ഥലംമാറ്റം. 80 കിലോമീറ്റർ അകലെ വാടകരയിലേക്കാണ് മാറ്റിയത്. രാത്രിയിൽ പാലക്കാടു നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മന്ത്രിക്ക് ദേശീയപാതയിൽ കറുകുറ്റി മുതൽ മുട്ടു വരെ പൈലറ്റ് ആവശ്യപ്പെട്ട് ഗൺമാൻ റൂറൽ ജില്ലാ പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചിരുന്നു. എസ്ഐ തമ്പിക്കായിരുന്നു കൺട്രോൾ റൂമിന്റെ ചുമതല. പോലീസുകാരെല്ലാം ദുരിതാശ്വാസ പ്രവർത്തനങ്ങളിലാണെന്നും സ്റ്റേഷനിൽ ആളില്ലെന്നും തമ്പി മറുപടി നൽകി. തുടർന്ന് എസ്.ഐ ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ […]

പ്രളയക്കെടുതിയിൽ മുക്കിയ തമിഴ്‌നാട് സഹായം കളക്ടർ പൊക്കി: തലയെണ്ണി നമ്പരിട്ട് ജില്ലാ കളക്ടറുടെ മിന്നൽ സന്ദർശനം; സാധനങ്ങൾ ആവശ്യമുള്ളവരുടെ കയ്യിലെത്തുമെന്ന് കളക്ടറുടെ ഉറപ്പ്; തേർഡ് ഐ ന്യൂസ് ലൈവ് ബിഗ് ഇംപാക്ട്

സ്വന്തം ലേഖകൻ കോട്ടയം: പ്രളയക്കെടുതിയിൽ ദുരിതത്തിൽ മുങ്ങി നിൽക്കുന്ന നാടിന് സഹായമായി തമിഴ്‌നാട്ടിൽ നിന്നെത്തിച്ച സാധനങ്ങൾ മുക്കിയ സംഭവത്തിൽ ജില്ലാ കളക്ടർ ഇടപെട്ടു. എം.ടി സെമിനാരി ഹയർസെക്കൻഡറി സ്‌കൂളിലെ ഗോഡൗണിൽ സന്ദർശനം നടത്തിയ ജില്ലാ കളക്ടർ ഇവിടെയുള്ള വസ്തുക്കൾ ലിസ്റ്റ് ചെയ്ത് ആവശ്യം അനുസരിച്ച് ഓരോ ദുരിതാശ്വാസ കേന്ദ്രങ്ങളിലും എത്തിക്കാൻ നിർദേശിച്ചു. അണ്ടിപ്പരിപ്പുകളും, ബദാമും, വിവിധ തരം പാൽപ്പൊടികളും, ഗോതമ്പും, ആട്ടയും, പുതപ്പും അടക്കമുള്ളവയാണ് രണ്ടു ലോറികളിലായി തമിഴ്‌നാട്ടിൽ നിന്നും എത്തിച്ചത്. ഇത് ആവശ്യക്കാരിലേയ്ക്ക് എത്തിക്കുമെന്നു കളക്ടർ ഉറപ്പു നൽകി. ഇന്നലെ തേർഡ് ഐ […]

പച്ചക്കറി വിലയിൽ പൊലീസ് ഇടപെടൽ: നാല് കടകൾക്കെതിരെ നടപടി; സംയുക്ത പരിശോധന ബുധനാഴ്ച മുതൽ

സ്വന്തം ലേഖകൻ കോട്ടയം: വെള്ളപ്പൊക്കത്തിന്റെ മറവില്‍ പച്ചക്കറിസാധനങ്ങള്‍ക്ക് അമിതവില ഈടാക്കിവന്ന വ്യാപാരികള്‍ക്കു പോലിസ് കടിഞ്ഞാണിട്ടു. കോട്ടയം നഗരത്തിലും പരിസരപ്രദേശങ്ങളിലും പച്ചക്കറികള്‍ക്ക് അമിതവിലയാണ് പല വ്യാപാരികളും ഈടാക്കിയിരുന്നത്. മിക്കവാറും കടകളിലും വിലവരപ്പട്ടിക ഉണ്ടായിരുന്നില്ല. ബുധനാഴ്ച മുതൽ പൊലീസും – റവന്യുവും – സിവിൽ സപ്ളൈസ് വകുപ്പും ചേർന്നുള്ള സംയുക്ത പരിശോധനയും ആരംഭിക്കും. ഉണ്ടെങ്കില്‍ തന്നെ ചില സാധനങ്ങളുടെ വില മാത്രമാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. ഒരു കിലോയ്ക്ക് 27 രൂപ മൊത്ത വിലയുള്ള തക്കാളിക്ക് അറുപതു രൂപയും, 42 രൂപ മൊത്ത വിലയുള്ള പച്ചമുളകിന് 80-100 രൂപയും, 35 […]

പെരുമഴയിൽ രണ്ടായി പിളർന്ന് ഭൂമി; വിള്ളലുണ്ടായത് രണ്ട് കിലോമീറ്റർ ദൂരത്തിൽ

സ്വന്തം ലേഖകൻ ഇടുക്കി : പെരുമഴക്കും വെള്ളപ്പൊക്കത്തിനും ശേഷം ഭൂമിക്ക് വിള്ളലുണ്ടാകുന്നു. രണ്ടു കിേലാമീറ്റർ ദൂരത്തിലാണ് വിള്ളൽ കണ്ടെത്തിയിരിക്കുന്നത്. ഇടുക്കി ജില്ലയിലാണ് പലയിടത്തും ഭൂമി വിണ്ടുകീറുന്നത്.നെടുങ്കണ്ടം, അടിമാലി, കട്ടപ്പന, മാങ്കുളം, മാവടി മേഖലകളിലാണ് ഇതു കൂടുതലായും കണ്ടെത്തിയത്. മഴക്കെടുതിയെ തുടർന്നു മലയിടിച്ചിൽ മുതൽ ഭൂമി വിണ്ടുകീറുന്നതും കുഴൽക്കിണറുകളിൽനിന്നു പുറത്തേക്കു ജലം തള്ളുന്നതും പോലുള്ള സംഭവങ്ങൾ വരെയാണ് ഉണ്ടായിരിക്കുന്നത്. കൂറ്റൻ മലകളുടെ ഭാഗങ്ങൾ ഇടിഞ്ഞു താഴ്‌വരകൾ രൂപപ്പെട്ടു. ഉരുൾപൊട്ടലിനോട് അനുബന്ധിച്ച് പല സ്ഥലങ്ങളിലും പുതിയ നീരുറവകളും തോടുകളും ഉണ്ടായി. ഭൂമി വിണ്ടുകീറിയ മാവടിക്കു സമീപം 15 […]

വാഹനാപകടത്തിൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥി മരിച്ചു

സ്വന്തം ലേഖകൻ കൂരോപ്പട: വാഹനാപകടത്തിൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥി മരിച്ചു. കൂരോപ്പട വയലിപ്പിടികയിൽ വി.ഒ.ജോസഫിന്റെ (കുഞ്ഞ്) മകൻ വി.ജെ. കുര്യാക്കോസ്(22) ആണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെ 7.45 ന് കിളിമാനൂരിൽ കുര്യാക്കോസ് സഞ്ചരിച്ചിരുന്ന കാർ റോഡിന് സമീപത്തെ മരത്തിലിടിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ കിളിമാനൂർ പോലീസ് കുര്യാക്കോസിനെയും കാർ ഓടിച്ചിരുന്ന കൂരോപ്പട പനയ്ക്കക്കുന്നേൽ മാത്യുവിനെയും ഉടൻ തന്നെ വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും കുര്യാക്കോസിന്റെ ജീവൻ രക്ഷിയ്ക്കാനായില്ല. സാരമായി പരുക്കേറ്റ മാത്യൂ ചികിത്സയിലാണ്. ഇറ്റലിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ മാത്യുവിന്റെ സഹോദരിയെ നാട്ടിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടി മാത്യൂവിന്റെ കൂടെ […]

മുല്ലപ്പെരിയാർ പൊട്ടിയതായി വ്യാജ പ്രചാരണം: പ്രതി അറസ്റ്റിൽ; നടപടി തേർഡ് ഐ ന്യൂസിന്റെ പരാതിയെ തുടർന്ന്

സ്വന്തം ലേഖകൻ നെന്മാറ: മുല്ലപ്പെരിയാർ പൊട്ടിയെന്ന് വ്യാജ പ്രചരണം നടത്തിയ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ യുവാവ് അറസ്റ്റിൽ. നെന്മാറ സ്വദേശി അശ്വിൻ ബാബു(19)വിനെയാണ് നെന്മാറ പോലീസ് അറസ്റ്റ് ചെയ്തത്. പ്രളയദുരിതത്തിൽ കേരളം വിറങ്ങലിച്ചു നിൽക്കെ, മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നതായി വ്യാജ ശബ്ദ സന്ദേശം വാട്ട്‌സ്അപ്പിലൂടെ പ്രചരിപ്പിച്ച് ഭീതി പരത്തുകയായിരുന്നു. മുല്ലപ്പെരിയാർ പൊട്ടിയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലുള്ള സുഹൃത്തുക്കൾ വഴി അറിഞ്ഞതാണെന്നും മൂന്നു മണിക്കൂറിനകം വെള്ളം എറണാകുളത്ത് ഒഴുകിയെത്തുമെന്നും എറണാകുളം, കോട്ടയം, തൃശ്ശൂർ ജില്ലകൾ നാമാവശേഷമാകുമെന്നുമാണ് ഇയാൾ ശബ്ദസന്ദേശത്തിൽ പറഞ്ഞിരുന്നത്. ഇത് വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇത് […]

ദുരിതാശ്വാസ ക്യാമ്പിൽ പരാതി പറഞ്ഞ വയോധികയോട് പൊട്ടിത്തെറിച്ച് എംഎൽഎ

സ്വന്തം ലേഖകൻ കൊല്ലം: ദുരിതാശ്വാസ ക്യാമ്പിൽ പരാതി പറഞ്ഞ വയോധികയോട് പൊട്ടിത്തെറിച്ച് എം.എൽ.എ. കരുനാഗപ്പള്ളി എംഎൽഎയും സിപിഐ നേതാവുമായ ആർ രാമചന്ദ്രൻ ക്യാമ്പിലെ അന്തേവാസിയോട് രോഷമായി സംസാരിക്കുന്നതിന്റെയും തട്ടിക്കയറുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ക്യാമ്പിൽ തന്നെയുള്ളവരാണ് ഇത് ചിത്രീകരിച്ചു സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് .ഇന്നലെ വൈകുന്നേരം ക്യാമ്പിലെത്തിയ രാമചന്ദ്രൻ എംഎൽഎയോടാണ് വയോധിക പരാതി പറഞ്ഞത്. തന്നോട് ഈ രീതിയിൽ സംസാരിക്കരുതെന്ന് പറഞ്ഞായിരുന്നു എംഎൽഎ ശബ്ദമുയർത്തിയത്. തനിക്ക് പരാതി പറയാനുള്ള അധികാരമുണ്ടെന്ന് ഇവർ തിരിച്ചുപറഞ്ഞപ്പോൾ നിങ്ങളുടെ ആവശ്യം പറയാനുള്ള അധികാരമുണ്ട് പക്ഷേ വായിൽ […]

സി.പി.ഐ സംസ്ഥാന നേതൃയോഗം നാല് മുതൽ; ജർമൻ രാജുവിനെതിരെ നടപടിയുണ്ടാകും

സ്വന്തം ലേകൻ തിരുവന്തപുരം: പ്രളയത്തിനിടെ വിദേശയാത്ര നടത്തിയ മന്ത്രി കെ.രാജുവിനെതിരെ കൂടുതൽ ആക്ഷേപം ഉയരുന്ന സാഹചര്യത്തിൽ സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് നാലിന് ചേരും. 5, 6 തീയതികളിൽ സംസ്ഥാന കൌൺസിൽ യോഗവും ചേരും. തുടർന്ന് മന്ത്രി കെ. രാജുവിനെതിരെ നടപടി ഉണ്ടാകും. മന്ത്രി കെ.രാജുവിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്നലെതന്നെ രംഗത്തെത്തിയിരുന്നു. മന്ത്രിക്ക് താൻ ചെയ്തതിലെ അനൗചിത്യം ബോധ്യപ്പെട്ടിട്ടുണ്ട്. മന്ത്രി തിരിച്ചെത്തിക്കഴിഞ്ഞാൽ തുടർനടപടി പാർട്ടി ചർച്ച ചെയ്യുമെന്ന് കാനം വ്യക്ത്തമാക്കി. കോട്ടയത്ത് സ്വാതന്ത്ര്യദിന പരേഡ് കഴിഞ്ഞാണ് മന്ത്രി ജർമ്മനിക്ക് പോകുന്നത്. ഈ […]

പോലീസ് പിടിമുറുക്കി; ഏറ്റുമാനൂരിൽ പച്ചക്കറിവില കുത്തനെ ഇടിഞ്ഞു

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: പ്രളയത്തിന്റെ മറവിൽ പച്ചക്കറിക്ക് അന്യായവില വാങ്ങി പൊതുജനത്തെ കൊള്ളയടിക്കാനുള്ള കച്ചവടക്കാരുടെ തന്ത്രത്തിന് കൂച്ചുവിലങ്ങിട്ട് ഏറ്റുമാനൂർ പൊലീസ്. കൃത്രിമ ക്ഷാമമുണ്ടാക്കി, പച്ചമുളകിന് 300 രൂപയാണ് കിലോയ്ക്ക് ഈടാക്കിയിരുന്നത്. തക്കാളിക്ക് നൂറു രൂപയും, സവോളയ്ക്ക് അറുപത് രൂപയും അമിത വില ഈടാക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഏറ്റുമാനൂർ സി.ഐ എ.ജെ തോമസിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഏറ്റുമാനൂരിലെ പച്ചക്കറി കടകളിൽ വ്യാപക പരിശോധന നടത്തി. കടകളുടെ മുന്നിൽ വില വിവരപ്പെട്ടിക പ്രദർശിപ്പിക്കുന്നതിനും പച്ചക്കറി വാങ്ങുന്നവർക്കെല്ലാം കടകളിൽ നിന്നു ബിൽ നൽകാനും കർശന നിർദേശം നൽകി. […]

ക്ഷേത്രങ്ങളും ആരാധനാലയങ്ങളും മുങ്ങി: വെള്ളത്തിലായത് ഒരു കോടി രൂപയ്ക്ക് മുകളിൽ; ക്ഷേത്രങ്ങളിലെ സ്വത്തുക്കളും പ്രളയജല ഭീഷണിയിൽ

സ്വന്തം ലേഖകൻ തിരുവല്ല: സംസ്ഥാനത്തെ മുഴുവൻ വിഴുങ്ങിയ പ്രളയജലത്തിൽ മുങ്ങിയതോടെ ആരാധനാലയങ്ങളിലെ വൻ സമ്പാദ്യം മുഴുവൻ ഭീഷണിയിൽ. റവന്യു വകുപ്പിന്റെയും ഡിസാസ്റ്റർ മാനേജ്‌മെന്റ് സംഘത്തിന്റെയും കണക്കുകൾ പ്രകാരം സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളിലായി 87 ക്ഷേത്രങ്ങളും, 54 പള്ളികളും, 63 മോസ്‌കുകളുമാണ് വെള്ളത്തിൽ മുങ്ങിയിരിക്കുന്നത്. ഇതിൽ ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികളും, തിരുവാഭരങ്ങൾ അടക്കം സൂക്ഷിച്ചിരിക്കുന്ന മുറികളും അടങ്ങിയിട്ടുണ്ട്. പള്ളികളിലെയും മോസ്‌കുകളിലെയും നേർച്ചപ്പെട്ടികളും പ്രളയജലത്തിൽ മുങ്ങിപ്പോയിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം വലിയ തോതിൽ പണവും വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ആഗസ്റ്റ് 15 നാണ് സംസ്ഥാനത്തെ പ്രളയക്കെടുതിയിൽ മുക്കി അപ്രതീക്ഷിതമായി ജലം ഒഴുകിയെത്തിയത്. […]