സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ സർക്കിൾ ഇൻസ്പെക്ടറും പ്രതിയായി; തൊടുപുഴ സർക്കിൾ ഇൻസ്പെക്ടറെ കേസിൽ കുടുക്കിയത് കോൺഗ്രസ് നേതാക്കൾ
സ്വന്തം ലേഖകൻ തൊടുപുഴ: വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ അപകീർത്തിപ്പെടുത്തി എന്ന പരാതിയിന്മേൽ സിഐ എൻ ജി ശ്രീമോനെതിരെയാണ് തൊടുപുഴ സി ജെ എം കോടതി കേസെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയ വഴി അപകീർത്തിപ്പെടുത്തി എന്ന സംഭവത്തിൽ ഒരു പോലീസ് ഓഫീസർക്കെതിരെ കേസെടുക്കുന്നത് സംസ്ഥാനത്ത് ആദ്യമാണ്. സാമൂഹ്യ മാധ്യമങ്ങളെ അപക്വമായി കൈകാര്യം ചെയ്ത് മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന സംഭവങ്ങളിൽ പോലീസ് കേസെടുക്കുന്നത് സംസ്ഥാനത്ത് പതിവാണ്. ഇത്തരത്തിൽ ദിവസം തോറും നൂറുകണക്കിന് കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. എന്നാൽ സി ഐ ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. തൊടുപുഴയിലെ കോൺഗ്രസ് […]