play-sharp-fill
ഭിന്നിപ്പിന്റെ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ അരുതെന്ന് കേരളാ പോലീസ്

ഭിന്നിപ്പിന്റെ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ അരുതെന്ന് കേരളാ പോലീസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ഭിന്നിപ്പിന്റെ സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന് കേരളാ പോലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പോലീസ് ഇത്തരമൊരു അഭ്യർത്ഥന മുന്നോട്ട് വച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ തമിഴ് യുവാവും മലയാളി യുവതിയും തമ്മിലുള്ള പ്രതികരങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു അഭ്യർത്ഥനയുമായി കേരളാ പോലീസ് രംഗത്തെത്തിയിരിക്കുന്നത്.


കേരളാ പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:-

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യക്തിപരമായ അഭിപ്രായ വ്യത്യാസത്തിൽ തമിഴ് യുവാവും മലയാളി യുവതിയും നടത്തിയ പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അവരുടെ വ്യക്തിപരമായ പ്രശ്നങ്ങൾ ഇന്ന് മറ്റു പലരും ഏറ്റുപിടിച്ചു കേരളത്തിന്റെയും തമിഴ് നാടിന്റെയും പ്രശ്നമായി ചിത്രീകരിക്കുകയും പരസ്പരം അധിക്ഷേപിച്ചും വെല്ലുവിളിച്ചുംകൊണ്ടുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരം പ്രവണതകൾ അപരിഷ്‌കൃതവും അവിവേകവുമാണ്. കേരളത്തിലെയും തമിഴ് നാട്ടിലെയും പ്രബുദ്ധവും സംസ്‌കാരസമ്ബന്നവുമായ യുവജനങ്ങൾ പരസ്പരബഹുമാനവും സഹവർത്തിത്വവും നിലനിർത്തണമെന്നും ഇത്തരം വിഷയങ്ങളിൽ ജാഗ്രതയോടെ പെരുമാറണമെന്നും അഭ്യർത്ഥിക്കുന്നു.
ദയവായി ഇത്തരം വിഡിയോകൾ പ്രചരിപ്പിക്കരുത്.