പത്മജ ലോക്‌സഭയിലേക്ക് മത്സരിക്കില്ല; കെ മുരളീധരനെതിരെ പ്രചാരണത്തിനിറങ്ങും’; ഡോ.വി. വേണുഗോപാല്‍
തിരുവനന്തപുരം: പത്മജ വേണുഗോപാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഭര്‍ത്താവ് ഡോ. വി. വേണുഗോപാല്‍.
ഇക്കാര്യം ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കെ മുരളീധരനെതിരെ പ്രചാരണത്തിനിറങ്ങുമെന്നും ഇനി രാഷ്ട്രീയം ബിജെപി തന്നെയാണെന്നും വി. വേണുഗോപാല്‍ പറഞ്ഞു.
ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഭേദമായി വരികയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനാല്‍ എല്ലായിടത്തും ഓടി നടന്ന് പ്രചാരണത്തിന് ഇറങ്ങാന്‍ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരാമര്‍ശത്തിനെ വി വേണുഗോപാല്‍ വിമര്‍ശിച്ചു. രാഹുലിന്റെ പാരമ്പര്യമാണ് അത്തരത്തിലുള്ള പരാമര്‍ശത്തിന് കാരണം. രാഹുലിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
തൃശൂരിലേക്ക് കെ. മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാവുകയാണെങ്കില്‍ ബിജെപി ആവശ്യപ്പെട്ടാല്‍ ഉറപ്പായും പ്രചാരണത്തിനിറങ്ങുമെന്ന് വേണുഗോപാല്‍ വ്യക്തമാക്കി.