play-sharp-fill
“അഞ്ചുവര്‍ഷത്തിനിടെ രാഹുല്‍ ഗാന്ധി  വയനാട്ടില്‍ വന്നത് ആറോ ഏഴോ തവണ; കാട്ടാന ഇതില്‍ കൂടുതല്‍ തവണ ഇറങ്ങിയിട്ടുണ്ട് “; പാലായില്‍ കുടുംബ സംഗമത്തില്‍ പങ്കെടുത്ത് പത്മജ വേണുഗോപാല്‍

“അഞ്ചുവര്‍ഷത്തിനിടെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്നത് ആറോ ഏഴോ തവണ; കാട്ടാന ഇതില്‍ കൂടുതല്‍ തവണ ഇറങ്ങിയിട്ടുണ്ട് “; പാലായില്‍ കുടുംബ സംഗമത്തില്‍ പങ്കെടുത്ത് പത്മജ വേണുഗോപാല്‍

കോട്ടയം: രാഹുല്‍ ഗാന്ധി അഞ്ചുവര്‍ഷത്തിനിടെ വയനാട്ടില്‍ വന്നത് ആറോ ഏഴോ തവണ മാത്രമാണ്.

ഇതില്‍ കൂടുതല്‍ തവണ കാട്ടാന വയനാട്ടില്‍ ഇറങ്ങിയിട്ടുണ്ടെന്ന് പത്മജ വേണുഗോപാല്‍.
കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചാരണാര്‍ത്ഥം പാലായില്‍ കുടുംബ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു പത്മജ വേണുഗോപാല്‍.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ബിജെപിയില്‍ ചേരാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും അവര്‍ പറഞ്ഞു. എല്‍ഡിഎഫിനെയും യുഡിഎഫിനെയും മാറിമാറി പരീക്ഷിച്ച കേരളത്തിലെ ജനങ്ങള്‍ ബിജെപിയെയും ഒന്ന് പരീക്ഷിക്കാന്‍ തയ്യാറാകണം. ഈ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകുമെന്ന് പത്മജ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സിനില്‍ മുണ്ടപ്പള്ളി യുവജന വിഭാഗം ജില്ലാ പ്രസിഡണ്ട് ബ്രിക്‌സണ്‍ മല്ലുകശേരി എന്നിവര്‍ പ്രസംഗിച്ചു. തലപ്പലം മേഖലയിലെ ബിജെപി, ബിഡിജെഎസ് പ്രവര്‍ത്തകരും കുടുംബാംഗങ്ങളും സംഗമത്തില്‍ പങ്കെടുത്തു
തുഷാര്‍ വെള്ളാപ്പള്ളിക്ക് വോട്ടുതേടി അമ്മ പ്രീതി നടേശനും കോട്ടയം ജില്ലയില്‍ പര്യടനം നടത്തുന്നുണ്ട്.

പുതുപ്പള്ളി നിയോജകമണ്ഡലം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം പ്രീതി ഉദ്ഘാടനം ചെയ്തു. ബിജെപി അയര്‍ക്കുന്ന മണ്ഡലം പ്രസിഡണ്ട് മഞ്ജു പ്രദീപ് അധ്യക്ഷത വഹിച്ചു . മഞ്ജു സുരേഷ് , പി .സുനില്‍കുമാര്‍, എസ്.രതീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.