play-sharp-fill
“കെ. മുരളീധരന് പത്മജയുടെ സർട്ടിഫിക്കറ്റ് വേണ്ട; അവർ സുരേന്ദ്രന് സർട്ടിഫിക്കറ്റ് ഒപ്പിട്ടു നല്‍കട്ടെ; മുരളീധരൻ കരുണാകരന്റെ മകനാണ്; അദ്ദേഹം ഒറ്റുകൊടുക്കാത്തയാളാണ്”; പത്മജയ്ക്കുള്ള പണി ഞങ്ങള്‍ കൊടുക്കുന്നുണ്ടെന്നാണ് വടകരക്കാര്‍ പറയുന്നതെന്ന് ഷാഫി പറമ്പിൽ

“കെ. മുരളീധരന് പത്മജയുടെ സർട്ടിഫിക്കറ്റ് വേണ്ട; അവർ സുരേന്ദ്രന് സർട്ടിഫിക്കറ്റ് ഒപ്പിട്ടു നല്‍കട്ടെ; മുരളീധരൻ കരുണാകരന്റെ മകനാണ്; അദ്ദേഹം ഒറ്റുകൊടുക്കാത്തയാളാണ്”; പത്മജയ്ക്കുള്ള പണി ഞങ്ങള്‍ കൊടുക്കുന്നുണ്ടെന്നാണ് വടകരക്കാര്‍ പറയുന്നതെന്ന് ഷാഫി പറമ്പിൽ

പാലക്കാട്: വടകരയില്‍ ചെല്ലുമ്പോള്‍ ആളുകള്‍ പറയുന്നത് ആ പത്മജയ്ക്കുള്ള പണി ഞങ്ങള്‍ കൊടുക്കുന്നുണ്ട് എന്നാണ് എന്ന് വടകര ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പില്‍ എംഎല്‍എ.

അവിടെ ചെല്ലുമ്പോള്‍ അവർ പറയുന്നത് ഈ വോട്ട് നിങ്ങള്‍ക്കുള്ളതും മുരളിയേട്ടനുള്ളതും കൂടിയാണെന്നാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ ഒന്നാം തീയതിയും ഗുരുവായൂർ കണ്ണനെ തൊഴാൻ പോയ കരുണാകരന്റെ മകള്‍ ഇങ്ങനെ പറയരുതായിരുന്നു എന്ന് ഷാഫി പറഞ്ഞു.

”കെ. മുരളീധരന് പത്മജയുടെ സർട്ടിഫിക്കറ്റ് വേണ്ട. അവർ സുരേന്ദ്രന് സർട്ടിഫിക്കറ്റ് ഒപ്പിട്ടു നല്‍കട്ടെ. മുരളീധരൻ കരുണാകരന്റെ മകനാണ്. അദ്ദേഹം ഒറ്റുകൊടുക്കാത്തയാളാണ്.”- ഷാഫി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

”അച്ഛൻ ജയിലില്‍ കിടക്കുമ്പോള്‍ പച്ചിലകളും കായ്കളും കൊണ്ട് നിറംകൊടുത്ത ആ മൂവർണത്തിനെതിരെ ഇങ്ങനെയൊരു വൃത്തികേട് അവർ പറയാൻ പാടില്ലായിരുന്നു. കരുണാകരന്റെ ലെഗസിയോട് ഇത്രയും വലിയ വഞ്ചന അവർ ചെയ്യാൻ പാടില്ല. എനിക്ക് എന്തെങ്കിലുമൊക്കെ പദവി വേണം അതുകൊണ്ട് ഞാൻ അവിടേക്കു പോകട്ടെ എന്നു പറഞ്ഞ് പോകാമായിരുന്നു.

പക്ഷേ, കോണ്‍ഗ്രസിനെ ആശയപരമായി ചോദ്യം ചെയ്യരുത്. വടകരയില്‍ ചെല്ലുമ്പോള്‍ ആളുകള്‍ പറയുന്നത് ആ പത്മജയ്ക്കുള്ള പണി ഞങ്ങള്‍ കൊടുക്കുന്നുണ്ട് എന്നാണ്. അവിടെ ചെല്ലുമ്ബോള്‍ അവർ പറയുന്നത് ഈ വോട്ട് നിങ്ങള്‍ക്കുള്ളതും മുരളിയേട്ടനുള്ളതും കൂടിയാണെന്നാണ്.

ആറ് തവണ കോണ്‍ഗ്രസ് ജയിച്ച സീറ്റാണ് പാർട്ടി അവരെ ഏല്‍പ്പിച്ചത്. തോറ്റുകിടക്കുന്ന സിപിഎം സീറ്റിലാണ് എന്നെ കൊണ്ടുവന്നിട്ടത്. പരിഗണനയുടെ കാര്യം പറഞ്ഞ് പോകാന്‍ കഴിയുന്ന പാർട്ടിയാണോ ബിജെപി? കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അവർ കാണുന്ന വ്യത്യാസം പരിഗണനയുടേതായിരിക്കും.

ഞങ്ങള്‍ക്കത് ആശയങ്ങളുടെതാണ്. ഒടയതമ്പുരാൻ വന്നു പറഞ്ഞാലും കോണ്‍ഗ്രസ് ആശയങ്ങള്‍ വിശ്വസിക്കുന്ന ആളുകള്‍ക്കു വീഴാൻ കഴിയുന്ന കുഴിയല്ല ആ കുഴി എന്നത് പത്മജ മനസ്സിലാക്കിയിട്ടില്ല. ആയിരം തവണ അവസരം നിഷേധിക്കപ്പെട്ട കോണ്‍ഗ്രസുകാരനും കോണ്‍ഗ്രസ് വികാരമുണ്ടെങ്കില്‍ ബിജെപിയിലേക്കു പോകില്ല. പോകുന്നവര്‍ അവസരവാദികളാണ്.”- ഷാഫി വ്യക്തമാക്കി.