പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു ;ഗാന്ധിയൻ വിപി അപ്പുക്കുട്ടൻ പൊതുവാളിന് പത്മശ്രീ ; ദിലീപ് മഹാലാനബിസിന് പദ്മവിഭൂഷൺ;സുധാ മൂർത്തിക്കും വാണി ജയറാമിനും പത്മഭൂഷൻ

പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു ;ഗാന്ധിയൻ വിപി അപ്പുക്കുട്ടൻ പൊതുവാളിന് പത്മശ്രീ ; ദിലീപ് മഹാലാനബിസിന് പദ്മവിഭൂഷൺ;സുധാ മൂർത്തിക്കും വാണി ജയറാമിനും പത്മഭൂഷൻ

സ്വന്തം ലേഖകൻ

ദില്ലി: ഈ വര്‍ഷത്തെ പത്മ പുരസ്കാരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 6 പത്മവിഭൂഷണ്‍, 9 പത്മഭൂഷണ്‍, 91 പത്മശ്രീ പുരസ്‌കാരങ്ങള്‍ എന്നിവ ഉള്‍പ്പെടെ 106 പുരസ്‌കാരങ്ങള്‍ നല്‍കുന്നതിന് രാഷ്ട്രപതി അംഗീകാരം നല്‍കി. 4 മലയാളികള്‍ക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചു.

മലയാളിയായ ഗാന്ധിയൻ വി.പി. അപ്പുക്കുട്ട പൊതുവാൾ, സി.ഐ. ഐസക്ക്, എസ്.ആർ.ഡി. പ്രസാദ്, ചെറുവയൽ കെ. രാമൻ എന്നിവർക്കാണ് പദ്മശ്രീ ലഭിച്ചത് . സാഹിത്യ – വിദ്യാഭ്യാസ മേഖലയിലെ സംഭാവനയ്ക്കാണ് സി.ഐ. ഐസക്കിന് പുരസ്കാരം. കായിക മേഖലയിലെ സംഭാവനകൾക്ക് എസ്.ആർ.ഡി. പ്രസാദിനും കാർഷിക മേഖലയിലെ സംഭാവനകൾക്ക് ചെറുവയൽ കെ രാമനും പദ്മശ്രീ ലഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പയ്യന്നൂർ സ്വദേശിയായ വിപി അപ്പുക്കുട്ടൻ പൊതുവാൾ സ്വാതന്ത്ര്യ സമര സേനാനിയാണ്. 1942 ലെ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിൽ പങ്കെടുത്തിട്ടുണ്ട്. സംസ്കൃത പണ്ഡിതനാണ്. എട്ട് പതിറ്റാണ്ടായി പിന്നാക്ക വിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുകയായിരുന്നു.

ഒആർഎസ് ലായനിയുടെ പ്രയോക്താവ് ദിലിപ് മഹലനോബിസ് ഉൾപ്പെടെ 6 പേർക്കാണ് പത്മവിഭൂഷൻ. 1971ലെ ബംഗ്ലദേശ് വിമോചന യുദ്ധത്തിൽ ഇദ്ദേഹം അഭയാർഥി ക്യാംപുകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മരണാനന്തര ബഹുമതിയായാണ് പുരസ്കാരം.

പത്മശ്രീ ജേതാക്കള്‍

സുകമ ആചാര്യ
ജോധൈയാബായി ബൈഗാ
പ്രേംജിത് ബാരിയ
ഉഷ ബാര്‍ലെ
മുനീശ്വര്‍ ചന്ദവാര്‍
ഹേമന്ത് ചൗഹാന്‍
ഭാനുഭായ് ചിതര
ഹെമോപ്രോവ ചൂടിയ
നരേന്ദ്ര ചന്ദ്ര ദെബ്ബര്‍മ(മരണാനന്തരം)
സുഭദ്രാ ദേവി
ഖാദര്‍ വല്ലി ദുദെകുല
ഹേം ചന്ദ്ര ഗോസ്വാമി
പ്രീതികാന ഗോസ്വാമി
രാധാ ചരണ്‍ ഗുപ്ത
മോദഡുഗു വിജയ് ഗുപ്ത
അഹമ്മദ് ഹുസൈന്‍ & മുഹമ്മദ് ഹുസൈന്‍
ദില്‍ഷാദ് ഹുസൈന്‍
ഭികു രാംമി ഇഡാറ്റെ
മോദ ഐഡേറ്റ്
സിഐ ഐസക്
രത്തന്‍ സിംഗ് ജഗ്ഗി
ബിക്രം ബഹദൂര്‍ ജമാതിയ
രാംകുയിവാങ്ബെ ജെനെ
രാകേഷ് രാധേഷ്യാം ജുന്‍ജുന്‍വാല (മരണാനന്തരം)
രത്തന്‍ ചന്ദ്ര കര്‍
മഹിപത് കവി
എംഎം കീരവാണി
അരീസ് ഖംബട്ട (മരണാനന്തരം)
പരശുറാം കോമാജി ഖുനെ
ഗണേഷ് നാഗപ്പ കൃഷ്ണരാജനഗര
മഗുനി ചരണ്‍ കുഅന്‍
ആനന്ദ് കുമാര്‍
അരവിന്ദ് കുമാര്‍
ദോമര്‍ സിംഗ് കുന്‍വര്‍
റൈസിംഗ്‌ബോര്‍ കുര്‍ക്കലാങ്
ഹീരാബായി ലോബി
മൂല്‍ചന്ദ് ലോധ
റാണി മച്ചയ്യ
അജയ് കുമാര്‍ മാണ്ഡവി
പ്രഭാകര്‍ ഭാനുദാസ് മണ്ടേ
ഗജാനന്‍ ജഗന്‍നാഥ് മനേ
അന്തര്‍യാമി മിശ്ര

പത്മവിഭൂഷണ്‍ ജേതാക്കള്‍

മുലായം സിംഗ് യാദവ് (മരണാനന്തരം)
ബാലകൃഷ്ണ ദോഷി (മരണാനന്തരം)
സക്കീര്‍ ഹുസൈന്‍
എസ് എം കൃഷ്ണ
ദിലീപ് മഹലനാബിസ് (മരണാനന്തരം)
ശ്രീനിവാസ് വരദന്‍

ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയുടെ ഭാര്യയും സാമൂഹിക പ്രവർത്തകയുമായ സുധാ മൂർത്തി, ഗായിക വാണി ജയറാം ഉൾപ്പെടെ 15 പേർക്കാണ് പത്മഭൂഷൻ.

പത്മഭൂഷണ്‍ ജേതാക്കള്‍

എസ്എല്‍ ഭൈരപ്പ
കുമാര്‍ മംഗലം ബിര്‍ള
ദീപക് ധര്‍
വാണി ജയറാം
സ്വാമി ചിന്ന ജീയര്‍
സുമന്‍ കല്യാണ്‍പൂര്‍
കപില്‍ കപൂര്‍
സുധാ മൂര്‍ത്തി
കമലേഷ് ഡി പട്ടേല്‍