Spread the love

കോട്ടയം (കുമരകം): സഹകരണ സംഘം വഴി പാലക്കാട്ട് നെല്ലുസംഭരണത്തിനു സർക്കാർ നടപടിയെടുത്തപ്പോൾ കോട്ടയത്തെ തഴഞ്ഞതായി കർഷകർ. കോട്ടയത്തെ നെല്ലു സംഭരിക്കാൻ സപ്ലൈകോ ചുമതലപ്പെടുത്തിയിരിക്കുന്നത് കഴിഞ്ഞ സീസണിൽ നെല്ല് സംഭരിച്ചതിന്റെ അരി നൽകാനുള്ള ഒരു മില്ലിനെയാണ്. ഈ മിൽ നെല്ലു നോക്കി കിഴിവ് പറഞ്ഞ് അതു കർഷകർ അംഗീകരിച്ചാലേ സംഭരിക്കൂ.

video
play-sharp-fill

നെല്ലു സംഭരിച്ച് ഒരാഴ്ചക്കകം പണം നൽകുമെന്നാണ് മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനം. എന്നാൽ ജില്ലയിലെ 7,000 ഹെക്ടർ വിരിപ്പുകൃഷിയുടെ നെല്ല് സംഭരിക്കാൻ നടപടിയായില്ല.

സംസ്ഥാനത്ത് ആകെ 5 മില്ലുകളാണ് സംഭരണത്തിനു തയാറായത്. ഇതിൽ തന്നെ ഒരു മിൽ നെല്ല് സംഭരിക്കുന്നില്ല. കഴിഞ്ഞ സീസണിൽ നെല്ലു സംഭരിച്ചത് 53 മില്ലുകളാണ്. ഇതിൽ 48 മില്ലുകളും സംഭരണത്തിൽനിന്ന് ഇപ്പോൾ മാറി നിൽക്കുന്നു. കോട്ടയത്തെ ഒരു മില്ലിനെ കൊണ്ട് എങ്ങനെ ആയിരക്കണക്കിന് ഏക്കറിലെ നെല്ലു സംഭരിക്കാൻ കഴിയുമെന്നാണു കർഷക ചോദ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭരണത്തിനു സംവിധാനം ഇല്ലാത്തതിനാൽ പടിഞ്ഞാറൻ മേഖലയിലെ പല പാടശേഖരങ്ങളിലെയും കൊയ്ത്തു നീട്ടി. 110 ദിവസമാകുമ്പോൾ കൊയ്യേണ്ട നെല്ല് 125 –130 ദിവസമായിട്ടും കൊയ്യാതെ കിടക്കുന്നു. വിളവായ നെൽച്ചെടികളിൽനിന്ന് നെന്മണികൾ കൊഴിഞ്ഞുവീണ് നഷ്ടം സംഭവിക്കുന്നു.

ആർപ്പൂക്കര പഞ്ചായത്തിലെ അകത്തേക്കരി പാടശേഖരത്തെ കൊയ്ത്ത് തുടങ്ങി. അയ്മനം പഞ്ചായത്തിലെ മേനോൻകരി പാടശേഖരത്തെ കൊയ്ത്ത് പല തവണ നീട്ടി. കുമരകം പഞ്ചായത്തിലെ ചേലക്കാപ്പള്ളി പാടശേഖരത്തെ കൊയ്ത്ത് 15നാണ്. കൃഷി നശിക്കുമെന്ന ഘട്ടമായപ്പോൾ മിക്ക പാടശേഖരങ്ങളിൽകൊയ്ത്ത് തുടങ്ങി.

മില്ലുകാർ സംഭരണത്തിനു തയാറാകാത്ത സാഹചര്യത്തിൽ കൊയ്തെടുക്കുന്ന നെല്ല് ഉണക്കിസൂക്ഷിക്കാനാണ് കൃഷി വകുപ്പ് കർഷകർക്ക് നിർദേശം നൽകിയത്.