play-sharp-fill
മൂന്നാറിലേയ്ക്ക്  പോയ ആന വണ്ടിക്ക്   വഴി മുടക്കി കാട്ടുകൊമ്പന്‍ പടയപ്പ;വെട്ടിച്ചെടുത്ത് ഡ്രൈവര്‍, അപാര ധൈര്യമെന്ന് സോഷ്യല്‍ മീഡിയ

മൂന്നാറിലേയ്ക്ക് പോയ ആന വണ്ടിക്ക് വഴി മുടക്കി കാട്ടുകൊമ്പന്‍ പടയപ്പ;വെട്ടിച്ചെടുത്ത് ഡ്രൈവര്‍, അപാര ധൈര്യമെന്ന് സോഷ്യല്‍ മീഡിയ


സ്വന്തം ലേഖിക

ഇടുക്കി: കഴിഞ്ഞ ദിവസം മൂന്നാറിലേക്കു പോയ കെഎസ്ആർടിസി ബസിന്‍റെ വഴി മുടക്കിയായിരുന്നു കാട്ടുകൊമ്പന്റെ വിളയാട്ടം . ബസിന് നേരെ വന്ന പടയപ്പയുടെ കൊമ്പുരഞ്ഞ് ബസിന്‍റെ ചില്ല് തകർന്നു. മൂന്നാർ – ഉടുമലപ്പേട്ട അന്തർ സംസ്ഥാന പാതയിൽ മൂന്നാറിലെ ഡിവൈ.എസ്.പി ഓഫീസിനു സമീപത്തായി വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. ബസിനു മുന്നിലെത്തിയ ആന മുമ്പിലെ ഗ്ലാസിൽ തുമ്പിക്കൈ ഉപയോഗിച്ച് അമർത്തുകയായിരുന്നു. കൊമ്പുരഞ്ഞ് ബസിന്‍റെ ഗ്ലാസ് തകർന്ന നിലയിലാണ്.


ആന അല്പം വഴിമാറിയതോടെ ഡ്രൈവർ ബാബുരാജ് ബസ് വെട്ടിച്ച് മുന്നോട്ട് എടുത്തു. ആന വശത്തേക്കു മാറിയയുടൻ ബസുമായി ഡ്രൈവർ മുന്നോട്ടെടുത്തത് കൊണ്ട് കൂടുതല്‍ അപകടമുണ്ടായില്ല. ആന വരുന്നത് കണ്ട് യാത്രക്കാര്‍ പേടിച്ചെങ്കിലും ഡ്രൈവര്‍ മനസാനിധ്യം കൈവിടാതെ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റു വാഹനങ്ങൾക്കും യാത്രക്കാർക്കും തടസം സൃഷ്ടിച്ച് ഏറെ നേരം പടയപ്പ റോഡിൽ നിലയുറപ്പിച്ചു. ബസിന് പിന്നാലെ ഓടിച്ചെല്ലാനും ആന ശ്രമം നടത്തി. ഏറെ നേരം യാത്രക്കാരെ പരിഭാന്ത്രിയിലാക്കി റോഡിന് സമീപത്ത് നിലയുറപ്പിച്ച പടയപ്പ കാട്ടിലേക്ക് മടങ്ങിയതോടെയാണ് മൂന്നാർ – ഉടുമലപ്പേട്ട അന്തർ സംസ്ഥാന പാതയിലെ ഗതാഗതം പുനരാരംഭിച്ചത്. എന്തായാലും കെഎസ്ആര്‍ടെസി ഡ്രൈവറുടെ ധൈര്യം അപാരം ആണെന്നാണ് സോഷ്യല്‍ മീഡിയയിലെ കമന്‍റുകള്‍.