പടയപ്പ വീണ്ടും തലയാറില്‍; വരവ് ആറ് മാസത്തിന് ശേഷം; ഭീകരാന്തരീക്ഷം സൃഷ്ടിച്ച കാട്ടാന ഓട്ടോറിക്ഷ തകർത്തു; ഭീതിയോടെ ജനം
മറയൂർ: പടയപ്പ എന്ന കാട്ടാന വീണ്ടും തലയാർ മേഖലയിലെത്തി.
ആറു മാസത്തിന് ശേഷമാണ് പടയപ്പ തലയാറിലെത്തുന്നത്. ഇക്കഴിഞ്ഞ രാത്രിയിലാണ് പടയപ്പ തലയാറില്‍ തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളില്‍ കയറിയിറങ്ങിയത്.
രാത്രി മുഴുവനും ഭീകരാന്തരീക്ഷം സൃഷ്ടിച്ച കാട്ടാന ഓട്ടോറിക്ഷ തകർക്കുകയും ചെയ്തു. പടയപ്പയുടെ പ്രധാന വിഹാരകേന്ദ്രങ്ങള്‍ മൂന്നാർ, മാട്ടുപ്പെട്ടി മേഖലയാണ്. ഇതിനിടയിലാണ് പടയപ്പ വീണ്ടും തലയാർ തോട്ടം മേഖലയിലെത്തുകയും തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളില്‍ മണിക്കൂറുകളോളം ഇറങ്ങി നടക്കുകയും ഓട്ടോറിക്ഷ തകർക്കുകയും ചെയ്തിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ തൊഴിലാളികള്‍ ഭീതിയിലായി. പകല്‍ സമയത്ത് തേയിലത്തോട്ടത്തിലേയ്ക്ക് ജോലിയ്ക്ക് പോകാൻ പോലും ഭയപ്പെടേണ്ട സാഹചര്യമാണ്. വനം വകുപ്പില്‍ വിവരം അറിയിച്ചെങ്കിലും ആരും എത്തിയില്ലെന്നും തൊഴിലാളികള്‍ പരാതിപ്പെടുന്നു.
Third Eye News Live
0