
കൊച്ചി: എറണാകുളം പച്ചാളത്ത് യുവാവിനെ ഫ്രൈയിംഗ് പാൻ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. പച്ചാലം സ്വദേശിയായ 40 വയസ്സുള്ള ആൽ ജൂഡാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ സിനോഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇന്നലെ രാത്രി സിനോഷിന്റെ വീട്ടിൽ ഇരുവരും ഒരുമിച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ സിനോഷ് ഫ്രൈയിംഗ് പാൻ ഉപയോഗിച്ച് ആൽ ജൂഡിന്റെ തലയിൽ ആക്രമിക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.
സംഭവസമയത്ത് മൂന്നാമത്തെ ഒരാൾ കൂടി ഉണ്ടായിരുന്നുവെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. സിനോഷ് കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവസ്ഥലത്ത് പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.



