ജമ്മു കാശ്മീരിൽ നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 15 പേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്കേറ്റു; പരിക്കേറ്റവരുടെ നില ഗുരുതരം

Spread the love

ജമ്മു: ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേർക്ക് ദാരുണാന്ത്യം. രാവിലെ 10 മണിയോടെ രാംനഗർ മേഖലയിലെ കഗോർട്ട് ഗ്രാമത്തിന് സമീപമുള്ള കുത്തനെയുള്ള ഇറക്കത്തിലാണ് അപകടമുണ്ടായത്.

video
play-sharp-fill

നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില അതീവഗുരുതരമാണ്. ഉധംപൂരിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് കുന്നിൻമുകളില്‍ നിന്ന് താഴേക്ക് മറിയുകയായിരുന്നു.

ആദ്യഘട്ടത്തില്‍ പ്രദേശവാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടം നിർദേശം നല്‍കിയിട്ടുണ്ട്. ദുർഘടമായ പാതയും മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നതാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.