Spread the love

കോട്ടയം:ഭരണങ്ങാനം ഇടമറ്റത്ത് കാർ പോസ്റ്റിലിടിച്ച് തീപിടിച്ചു.വൈദികൻ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇടമറ്റം വളഞ്ഞങ്ങാനത്ത് ഇന്ന് വൈകീട്ട് 7 മണിയോടെയായിരുന്നു സംഭവം.

video
play-sharp-fill

ഇടമറ്റം കെ.ടി.ജെ.എം സ്കൂളിലെ മുൻ മാനേജർ ആയിരുന്ന ഫാ. ജോസഫ് നെടുംപാറ ആണ്
അത്ഭുതകരമായി രക്ഷപെട്ടത് . രാമപുരത്ത് പോയി തിരികെ വരും വഴിയാണ് അപകടം. ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച വാഹനം പിന്നീട് സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ തീ പടർന്നു പിടിക്കുകയായിരുന്നു.

പാലാ ഫയർഫോഴ്‌സ് എത്തി തീയണച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. കാർ പൂർണ്ണമായും കത്തിനശിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group