Spread the love

പാലക്കാട്: പാലക്കാട് എക്സൈസില്‍ കൂട്ട സ്ഥലമാറ്റം. 8 വനിതകള്‍ ഉള്‍പ്പെടെ 59 ഉദ്യോഗസ്ഥരെയാണ് അടിയന്തരമായി സ്ഥലംമാറ്റി ഉത്തരവിറക്കിയത്. മാനദണ്ഡങ്ങള്‍ അട്ടിമറിച്ചാണ് സ്ഥലമാറ്റ നടപടിയെന്ന ആക്ഷേപവുമായി ഉദ്യോഗസ്ഥർ രംഗത്തെത്തി.

video
play-sharp-fill

യുഡിഎഫിന് ഭരണം ലഭിച്ച സാഹചര്യത്തില്‍, കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെ ശുപാർശയിലാണ് മാനദണ്ഡങ്ങള്‍ അട്ടിമറിച്ചുള്ള സ്ഥലമാറ്റ നടപടിയെന്ന് ഉദ്യോഗസ്ഥർ ആരോപിക്കുന്നു. കേരള എക്സൈസ് സ്റ്റാഫ് അസോസിയേഷനിലെ ഇടത് അനുകൂല സംഘടന ഭാരവാഹികളെയും ചട്ടവിരുദ്ധമായി സ്ഥലംമാറ്റിയെന്നാണ് ആക്ഷേപം.

ചെക്ക്പോസ്റ്റ് ഒഴികെയുള്ള ഓഫീസുകളില്‍ എക്സൈസ് ഉദ്യോഗസ്ഥരുടെ സേവന കാലയളവ് 2 വർഷമായി സർക്കാർ നിജപ്പെടുത്തിയിരുന്നു. എന്നാല്‍ മൂന്ന് മാസം മുമ്പ് സ്ഥലമാറ്റം ലഭിച്ചവരെ ഉള്‍പ്പെടെ വീണ്ടും സ്ഥലംമാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group