play-sharp-fill
തിരിച്ചെത്തിയെന്ന കുറിപ്പോടെ സമൂഹമാധ്യമങ്ങളില്‍ പി വി അന്‍വര്‍ പങ്കുവെച്ച കാറിന്‍റെ ചിത്രം വൈറലാവുന്നു; പോസ്റ്റിനെ പരിഹസിച്ച്‌ നിരവധി കമൻ്റുകള്‍; കമന്‍റുകള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടി

തിരിച്ചെത്തിയെന്ന കുറിപ്പോടെ സമൂഹമാധ്യമങ്ങളില്‍ പി വി അന്‍വര്‍ പങ്കുവെച്ച കാറിന്‍റെ ചിത്രം വൈറലാവുന്നു; പോസ്റ്റിനെ പരിഹസിച്ച്‌ നിരവധി കമൻ്റുകള്‍; കമന്‍റുകള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടി

സ്വന്തം ലേഖിക

നിലമ്പൂർ: തിരിച്ചെത്തിയെന്ന കുറിപ്പോടെ സമൂഹമാധ്യമങ്ങളില്‍ പി വി അന്‍വര്‍ പങ്കുവെച്ച കാറിന്‍റെ ചിത്രം വൈറലാവുന്നു.

എംഎല്‍എയുടെ പോസ്റ്റിനെ പരിഹസിച്ച്‌ നിരവധി കമൻ്റുകളാണ് വന്നിരിക്കുന്നത്. കമന്‍റ് ചെയ്യുന്നവര്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടിയും എംഎല്‍എ നല്‍കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമയപരിധി അവസാനിച്ചു, പി വി അന്‍വറിന്റെ റിസോര്‍ട്ടിന് നിര്‍മിച്ച തടയണകള്‍ പൊളിച്ച്‌ തുടങ്ങും
കാശുകൊടുത്താല്‍ ബംഗാളികളെ കിട്ടുമെന്ന് ചിത്രത്തോട് പ്രതികരിച്ചയാള്‍ക്ക് ബംഗാളികള്‍ക്കുള്ള വില പോലും നിനക്കൊന്നും 2 ടേമായി നിലമ്പൂരുകാര്‍ തന്നിട്ടില്ലല്ലോ. ആദ്യം ആ വില ഉയര്‍ത്താന്‍ നോക്ക്‌ എന്നാണ് എംഎല്‍എയുടെ പരിഹാസം.

ഓണം ആകുന്നതേയുള്ളൂ മാവേലി ആണല്ലോയെന്ന പരിഹാസത്തിനും മറുപടി നല്‍കാന്‍ എംഎല്‍എ മടിച്ചിട്ടില്ല. പി.വി അന്‍വര്‍ നിയമസഭയിലെത്താത്തത് കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. എംഎല്‍എയ്ക്കെതിരെ നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു.

കേരളനിയമസഭയിലെ ഒന്നാം സമ്മേളനത്തില്‍ 5 ദിവസം മാത്രമാണ് അന്‍വര്‍ പങ്കെടുത്തത്. രണ്ടാം സമ്മേളനത്തില്‍ എംഎല്‍എ എത്തിയതേ ഇല്ല. മൂന്നാം സമ്മേളനം തുടങ്ങി ആറ് ദിവസം കഴിഞ്ഞ ശേഷമാണ് ഫേസ്ബുക്കിലെ എംഎല്‍എയുടെ പ്രതികരണം. അവധി അപേക്ഷ പോലും നല്‍കാതെയാണ് പി വി അന്‍വര്‍ സഭയില്‍ നിന്ന് വിട്ടു നിന്നത്.