“നീ കഴുകനെ പോലുയര്‍ന്നു പറന്നാലും, നിന്നെ ഞാൻ താഴെയിറക്കും….! മറുനാടന്‍ മലയാളിയുടെ ഓഫീസിന് മുന്നില്‍ നിന്നും വെല്ലുവിളിയുമായി പി.വി അന്‍വര്‍ എംഎല്‍എ

“നീ കഴുകനെ പോലുയര്‍ന്നു പറന്നാലും, നിന്നെ ഞാൻ താഴെയിറക്കും….! മറുനാടന്‍ മലയാളിയുടെ ഓഫീസിന് മുന്നില്‍ നിന്നും വെല്ലുവിളിയുമായി പി.വി അന്‍വര്‍ എംഎല്‍എ

സ്വന്തം ലേഖിക

തിരുവനന്തപുരം: മറുനാടന്‍ മലയാളി എന്ന യുട്യൂബ് ചാനലിനും ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയയ്ക്കും എതിരെ വീണ്ടും പി.വി അന്‍വര്‍ എംഎല്‍എ.

ഫെയ്സ്ബുക്കിലാണ് മറുനാടനെതിരെ അദ്ദേഹം കുറിപ്പെ‍ഴുതിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“നീ കഴുകനെ പോലുയര്‍ന്നു പറന്നാലും, നക്ഷത്രങ്ങള്‍ക്കിടയില്‍ കൂട് കൂട്ടിയാലും, നിന്നെ ഞാൻ താഴെയിറക്കും” എന്ന ബൈബിളിലെ വാക്കുകള്‍ക്കൊപ്പം തിരുവനന്തപുരം പട്ടത്തുള്ള മറുനാടന്‍ മലയാളി ചാനല്‍ ഓഫീസിന് മുന്നില്‍ നില്‍ക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചു.