play-sharp-fill
കഞ്ചാവ് കേസ് മുതല്‍ കൊലപാതകങ്ങൾ വരെ തെളിയിച്ച ചരിത്രം ; അന്വേഷണ മികവിന് രാഷ്ട്രപതിയുടെ മെഡൽ ; ജനസേവനത്തിന്റെ മാതൃകയായ വൈക്കംകാരൻ പി രാജ്‌കുമാർ കോട്ടയത്തിന് അഭിമാനം

കഞ്ചാവ് കേസ് മുതല്‍ കൊലപാതകങ്ങൾ വരെ തെളിയിച്ച ചരിത്രം ; അന്വേഷണ മികവിന് രാഷ്ട്രപതിയുടെ മെഡൽ ; ജനസേവനത്തിന്റെ മാതൃകയായ വൈക്കംകാരൻ പി രാജ്‌കുമാർ കോട്ടയത്തിന് അഭിമാനം

സ്വന്തം ലേഖകൻ

കൊച്ചി: കഞ്ചാവ് കേസു മുതല്‍ അതീവ ദുരൂഹമായ കൊലപാതക കേസുകള്‍ വരെ എറണാകുളം അസിസ്റ്റന്റ് കമ്മിഷണർ പി. രാജ്കുമാറിന്റെ കൈയില്‍ കിട്ടിയാല്‍ തെളിയിച്ച ചരിത്രമേയുള്ളൂ. അന്വേഷണ മികവിന് രാഷ്ട്രപതിയുടെ സുത്യർഹസേവനത്തിനുള്ള മെഡലും വൈക്കംകാരനെ തേടിയെത്തിയത്. സേനയുടെ ഭാഗമായത് മുതല്‍ ഇന്നുവരെ കളങ്കം കേള്‍പ്പിക്കാത്ത അന്വേഷണവും ജനസേവനത്തിന്റെ മാതൃകയുമാണ് പി. രാജ്കുമാറിനെ മെഡലിന് അർഹനാക്കിയത്.

പോയവർഷം അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പൊലീസ് മെഡലിനും രാജ്കുമാർ അർഹനായിരുന്നു. ”മെഡല്‍ നേട്ടം ഏറെ അഭിമാനം ഉളവാക്കുന്നതാണ്. ജോലിയും വ്യക്തിപരമായ ജീവിതവും കൂട്ടിക്കുഴയ്ക്കാറില്ല. സാധാരണക്കാരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ ഭാവിയിലും സദാജാഗരൂകനായിരിക്കും,”” പി. രാജ്കുമാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം വൈക്കം സെന്റ് സേവിയേഴ്‌സ് കോളേജില്‍ നിന്ന് ഫിസിക്‌സില്‍ ബിരുദം നേടിയ രാജ്കുമാർ 2003 ലാണ് കണ്ണൂരില്‍ എസ്.ഐയായത്. എസ്.ഐയായും സി.ഐയായും എറണാകുളത്തും പിന്നീട് കോട്ടയം ജില്ലയിലും സേവനമനുഷ്ടിച്ചു.

2021ല്‍ ശാസ്താംകോട്ടയിലെ പ്രഥമ ഡിവൈ.എസ്.പിയായി. വിദ്യാർത്ഥികള്‍ക്കുള്ള ബോധവത്കരണം, മത്സരപ്പരീക്ഷകള്‍ എഴുതുന്നവർക്ക് പ്രചോദനം നല്‍കുന്ന ക്ളാസുകള്‍ തുടങ്ങിയവ ആവിഷ്കരിച്ച്‌ നടപ്പാക്കി. വൈക്കം ചെമ്ബിനടുത്തുള്ള മറവൻതുരുത്ത് രാജ്ഭവനില്‍ പുരുഷോത്തമൻ, രമണി ദമ്ബതികളുടെ മകനാണ്. ഭാര്യ നിഷ തലയോലപ്പറമ്ബ് സ്വദേശിനിയും വൈക്കം എസ്.എൻ.ഡി.പി ആശ്രമം ഹയർ സെക്കൻഡറി സ്‌കൂള്‍ അദ്ധ്യാപികയുമാണ്.

സൂര്യനെല്ലിക്കേസ് പ്രതി ധർമ്മരാജനെ കർണാടകയില്‍ നിന്ന് പിടികൂടിയത് രാജ്കുമാറും സംഘവുമായിരുന്നു. മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ ഘാതകരെ പിടിച്ചതും കുപ്രസിദ്ധ ഗുണ്ടാ നേതാവ് സജിയെ പിടികൂടിയതും ഏറെ ബുദ്ധിമുട്ടിയാണ്. ഇരട്ട നരബലി കേസന്വേഷണ സംഘത്തിലും രാജ്കുമാറുണ്ടായിരുന്നു. 2022 ജൂണിലാണ് രാജ്കുമാർ വീണ്ടും കൊച്ചി സിറ്റി പൊലീസിലേക്ക് മടങ്ങിയെത്തുന്നത്. എറണാകുളം അസി. പൊലീസ് കമ്മിഷണറായി.

തുടർച്ചയായി കൊലപാതകക്കേസുകള്‍ പൊലീസിന് വെല്ലുവിളിയായഘട്ടമായിരുന്നു അത്. പനമ്ബിള്ളി നഗറില്‍ യുവതിയെ കൊന്ന് രക്ഷപ്പെട്ടയാളെ നേപ്പാള്‍ വരെ പിന്തുടർന്ന് കണ്ടെത്തി. കലൂരില്‍ ഡി.ജെ പാർട്ടിക്കിടെയുണ്ടായ കൊലപാതകക്കേസിലെ പ്രതിയെ കുടുക്കിയതായിരുന്നു മറ്റൊന്ന്. പാലാരിവട്ടത്തെ നൈജീരിയൻ സ്വദേശിയുള്‍പ്പെട്ട ലഹരിവേട്ടയും സേനയ്ക്ക് നേട്ടമായി.