play-sharp-fill
മദ്രസകൾക്ക് ശമ്പളം നൽകുകയും ക്ഷേത്രങ്ങളുടെ പണം സർക്കാർ എടുക്കുകയും ചെയ്യുന്നുവെന്ന നുണ കേരളത്തിൽ പ്രചരിക്കുന്നു; മദ്രസകൾക്ക് ശമ്പളം നൽകുന്നില്ല, ക്ഷേത്രങ്ങൾക്ക് അങ്ങോട്ട് പണം കൊടുക്കുകയാണെന്നും മന്ത്രി പി രാജീവ്

മദ്രസകൾക്ക് ശമ്പളം നൽകുകയും ക്ഷേത്രങ്ങളുടെ പണം സർക്കാർ എടുക്കുകയും ചെയ്യുന്നുവെന്ന നുണ കേരളത്തിൽ പ്രചരിക്കുന്നു; മദ്രസകൾക്ക് ശമ്പളം നൽകുന്നില്ല, ക്ഷേത്രങ്ങൾക്ക് അങ്ങോട്ട് പണം കൊടുക്കുകയാണെന്നും മന്ത്രി പി രാജീവ്

തിരുവനന്തപുരം: മദ്രസകൾക്ക് ശമ്പളം നൽകുകയും ക്ഷേത്രങ്ങളുടെ പണം സർക്കാർ എടുക്കുകയും ചെയ്യുന്നതായ നുണ കേരളത്തിൽ പ്രചരിപ്പിക്കുകയാണെന്ന്​ മന്ത്രി പി രാജീവ്.

സർക്കാർ മദ്രസകൾക്ക് ശമ്പളം നൽകുന്നില്ലെന്ന് മാത്രമല്ല ക്ഷേത്രങ്ങൾക്ക് അങ്ങോട്ട് പണം കൊടുക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

മതധ്രുവീകരണത്തിനും വർഗീയവത്​കരണത്തിനും എന്തെല്ലാം ഉപയോഗിക്കാനാകുമെന്ന്‌ നോക്കുന്നവരെ ചെറുത്ത്‌ തോൽപ്പിക്കണമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള പബ്ലിക് സർവിസ് കമ്മീഷൻ (ചില കോർപറേഷനുകളെയും കമ്പനികളെയും സംബന്ധിച്ച കൂടുതൽ പ്രവൃത്തികൾ) ഭേദഗതി ബിൽ, പ്രവാസി കേരളീയരുടെ ക്ഷേമ ഭേദഗതി ബിൽ എന്നിവയുടെ ചർച്ചക്ക്​ മറുപടി പറയുകയായിരുന്നു മന്ത്രി.

കൂടുതൽ ബോർഡുകളുടെയും കോർപറേഷനുകളുടെയും നിയമനം പി.എസ്.സിക്ക് വിടുമെന്നും പിൻവാതിൽ നിയമനം സർക്കാർ രീതിയല്ലെന്നും മന്ത്രി വ്യക്തമാക്കി.

ബാങ്കുകളുടെ സമീപനം കൂടുതൽ ഉദാരമാകണം. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ വർധിപ്പിക്കാനും ഇതു സഹായകമാകും. ഇവിടത്തെ ആൾക്കാർക്ക് ഇവിടെത്തന്നെ തൊഴിലവസരം സൃഷ്​ടിക്കാൻ ഇത് അവസരമൊരുക്കും.

തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതും, പ്രവാസി ക്ഷേമനിധി ബോർഡിന്റെ രൂപവത്​കരണം സംബന്ധിച്ചുള്ളതുമായിരുന്നു ബില്ലുകൾ. ചർച്ചകൾക്കു ശേഷം രണ്ടു ബില്ലുകളും പാസാക്കി.