മൂന്നു പതിറ്റാണ്ടിലേറെയായി ഉമ്മന്‍ ചാണ്ടിയുടെ നിഴലായി ഒപ്പം നടന്നു ;എ ആർ സുരേന്ദ്രൻ ഇനി അഭിഭാഷക വേഷമണിയും.
സ്വന്തം ലേഖിക.
കോട്ടയം: മൂന്നു പതിറ്റാണ്ടിലേറെയായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിഴലായി ഒപ്പമുണ്ടായിരുന്ന എ.ആര്‍.സുരേന്ദ്രന്‍ ഇനി അഭിഭാഷക വേഷമണിയും. മണര്‍കാട് സ്വദേശിയായ സുരേന്ദ്രന്‍ 1999-ല്‍ അഭിഭാഷകനായി എന്‍റോള്‍ ചെയ്‌തിരുന്നു.
എന്നാൽ അദ്ദേഹം ഉമ്മന്‍ ചാണ്ടിക്കൊപ്പമായിരുന്നതിനാല്‍ അഭിഭാഷകനായി പ്രാക്‌ടീസ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഉമ്മന്‍ ചാണ്ടിയുടെ മരണത്തോടെയാണ് അഭിഭാഷക വൃത്തിയിലേക്ക് തിരിയണമെന്ന ആഗ്രഹം ഉദിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
1991 ല്‍ പേഴ്‌സണല്‍ സ്‌റ്റാഫായി ഒപ്പംചേര്‍ന്ന സുരേന്ദ്രന്‍, ഉമ്മന്‍ ചാണ്ടിയുടെ മരണം വരെ അദേഹത്തിനൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മന്ത്രി ആയിരുന്നപ്പോഴും എം.എല്‍.എ ആയിരുന്നപ്പോഴും സുരേന്ദ്രന്‍ ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സണല്‍ സ്‌റ്റാഫായി പ്രവര്‍ത്തിച്ചു.
നീണ്ട 32 വര്‍ഷമാണു സുരേന്ദ്രന്‍ ഉമ്മന്‍ ചാണ്ടിയുടെ കൂടെ ഉണ്ടായിരുന്നത്. കോട്ടയത്തെ സീനിയര്‍ അഭിഭാഷകന്‍ കെ.എ. പ്രസാദിനൊപ്പമാണ് സുരേന്ദ്രന്‍ പ്രാക്‌ടീസ് ചെയ്യുന്നത്.
താന്‍ അഭിഭാഷകനായി പ്രാക്‌ടീസ് ചെയ്യുന്നതു കാണാന്‍ തന്റെ പ്രിയ നേതാവ് ഉമ്മന്‍ ചാണ്ടി ഇല്ലല്ലോ എന്ന ദു:ഖം മാത്രമാണു തനിക്കുള്ളതെന്ന് സുരേന്ദ്രന്‍ പറയുന്നു.