പൊലീസിന് പിടികൊടുക്കാതെ വഴുതിപ്പോയ ഗുണ്ടാ നേതാവ് ഒടുവിൽ വീണത് പൈകയിലെ വീട് സ്കെച്ച് ചെയ്തതോടെ ; അന്വേഷണത്തിന് ബ്രേക്ക് ത്രൂ ആയത് പി.കെ മധുവിന് ലഭിച്ച ഒറ്റ ഫോൺ നമ്പർ : സിനിമയെ വെല്ലുന്ന രീതിയിൽ ആറ്റിങ്ങൽ അയ്യപ്പനെ കോട്ടയത്ത് നിന്നും പൊക്കിയത് അമിറൂൾ ഇസ്ലാമിനെ വിലങ്ങണിയിച്ച പി.കെ മധു

പൊലീസിന് പിടികൊടുക്കാതെ വഴുതിപ്പോയ ഗുണ്ടാ നേതാവ് ഒടുവിൽ വീണത് പൈകയിലെ വീട് സ്കെച്ച് ചെയ്തതോടെ ; അന്വേഷണത്തിന് ബ്രേക്ക് ത്രൂ ആയത് പി.കെ മധുവിന് ലഭിച്ച ഒറ്റ ഫോൺ നമ്പർ : സിനിമയെ വെല്ലുന്ന രീതിയിൽ ആറ്റിങ്ങൽ അയ്യപ്പനെ കോട്ടയത്ത് നിന്നും പൊക്കിയത് അമിറൂൾ ഇസ്ലാമിനെ വിലങ്ങണിയിച്ച പി.കെ മധു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ജിഷാ കൊലക്കേസിലെ പ്രതിയായ അമീറുൾ ഇസ്ലാമിനെ അസമിൽ നിന്നും പൊക്കിയ പൊലീസ് ഉദ്യോഗസ്ഥൻ തന്നെയാണ് പലതവണ പൊലീസിന്റെ കൈയിൽ നിന്നും വഴുതിപോയ ആറ്റിങ്ങൽ അയ്യപ്പനേയും കുടുക്കിയത്.

ആറ്റിങ്ങൽ അയ്യപ്പനെ കുടുക്കാൻ ആറുപേരടങ്ങുന്ന സംഘത്തെ കൃത്യമായ പ്ലാൻ ഉണ്ടാക്കി നിയോഗിച്ചത് റൂറൽ എസ്പിയായിരുന്ന പികെ മധുവാണ്. ഓപ്പറേഷനെക്കുറിച്ച് ഈ ആറ് പേരുടെ സംഘത്തിനല്ലാതെ മറ്റാർക്കും അറിയില്ലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിവസങ്ങൾക്ക് മുൻപാണ് തിരുവനന്തപുരം റൂറൽ എസ് പിയായി മധു എത്തുന്നത്. ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന്റെ സുരക്ഷ ചുമതലുടെ ഉത്തരവാദിത്തവും ഉണ്ടായിരുന്നു. ഇതിനിടെയിലാണ് അയ്യപ്പനെ പൊക്കാൻ പി.കെ മധു തീരുമാനിച്ചതും.

പി കെ മധുവിന് ലഭിച്ച അയ്യപ്പൻ നിലവിൽ ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു ഫോൺ നമ്പർ ലഭിച്ചതോടെയാണ് ് ഈ ഒപ്പറേഷന്റെ തുടക്കം. ആരും ഒന്നും അറിയാതിരിക്കാൻ മധു പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്തെങ്കിലും പുറത്തു പോയാൽ വലയിൽ നിന്ന് രക്ഷപ്പെടുന്ന മികവ് അയ്യപ്പനുണ്ടായിരുന്നു.

ഓപ്പറേഷൻ അതീവ രഹസ്യമാക്കിയാണ് ആറംഗ സംഘം പ്ലാൻ ചെയ്തത്. സൈബർസെൽ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനെ മാത്രം ഉപയോഗപ്പെടുത്തിയാണ് ഓപ്പറേഷൻ പ്ലാൻ ചെയ്തതും. ആദ്യം തന്നെ കിട്ടിയ നമ്പറിന്റെ ടവർ ലൊക്കേഷനും കോൾ ഡീറ്റെയിൽസും കണ്ടെത്തുകയായിരുന്നു പ്ലാൻ.

പരിശോധനയിൽ ഡിസംബർ മാസം മുതൽ കോട്ടയത്തെ പൈക എന്ന സ്ഥലത്ത് ഉള്ളതായി മനസിലായി. നമ്പറിന്റെ ലൊക്കേഷൻ തുടർച്ചയായി നിരീക്ഷിച്ചതോടെ ഇയാൾ അറ്റിങ്ങൽ ഭാഗത്തേക്ക് വരുന്നതായി ശ്രദ്ധയിൽപെടുകയായിരുന്നു.

ഈ വരവ് അവസാനിച്ചതാവട്ടെ വർക്കല ഭാഗത്തും. എന്നാൽ ടവർ ലൊക്കേഷനല്ലാതെ കൃത്യമായി സ്ഥലം കണ്ടെത്താൻ സാധിക്കാത്തതിനാൽ ആദ്യശ്രമം ഉപേക്ഷിക്കേണ്ടി വന്നു. പിന്മാറാൻ തയ്യാറാവാതിരുന്ന സംഘം അയ്യപ്പന് വേണ്ടിയുള്ള നിരീക്ഷണം കൂടുതൽ ഊർജ്ജിതമാക്കി. ഇതോടെ ഇയാൾ അറ്റിങ്ങൽ ഭാഗത്തെത്തിയപ്പോൾ അന്വേഷണസംഘം രണ്ടാം ശ്രമം നടത്തി. പക്ഷെ അയപ്പന്റെ ലൊക്കേഷൻ മാറിമാറി വരുന്നത് സംഘത്തിന് വീണ്ടും തിരിച്ചടിയായി. അങ്ങനെ രണ്ടാം ശ്രമവും പരാജയപ്പെടുകയായിരുന്നു.

തുടർന്ന് അന്വേഷണത്തിന് ബ്രേക്ക് ത്രൂ ആയി നിരീക്ഷണം തുടർന്നിരുന്ന സൈബർ സെല്ലിന് മുന്നിലേക്ക് അയ്യപ്പന്റെ സിംകാർഡ് ആദ്യം കണ്ടെത്തിയ കോട്ടയം ജില്ലയിലെ ലൊക്കേഷനിലേക്ക് തന്നെ എത്തുകയും ചെയ്തു.

കുറെ സമയത്തേക്ക് ലൊക്കേഷൻ മാറ്റമില്ലാതെ കിടതോടെ ഇതാണ് പിടികൂടാനുള്ള യഥാർത്ഥ സമയം എന്നു മനസിലാക്കിയ സംഘം അവിടേക്ക് പുറപ്പെട്ടു. പൈകയിൽ എത്തിയ സംഘം അവിടെ മുറിയെടുക്കുകയും മൂന്നു ദിവസത്തോളം അയ്യപ്പനെ നിരീക്ഷണത്തിലാക്കുകയും ചെയ്തു.

ഇവിടെ നിന്നാണ് ഇയാളെ പിടികൂടാനുള്ള കൃത്യമായ മാർഗരേഖ അന്വേഷണസംഘം തയ്യാറാക്കുന്നത്. പരിസരത്തുള്ള ഒരു വ്യക്തിയെ കണ്ടെത്തുകയും അയ്യപ്പനെ രഹസ്യമായി നിരീക്ഷിക്കാനും വിവരങ്ങൾ നൽകാനുമുള്ള ചുമതല ഇയാളെ ഏൽപ്പിക്കുകയുമായിരുന്നു. ഇയാളിൽ നിന്നാണ് അയ്യപ്പൻ കുടുംബമായാണ് ഇവിടെ താമസിക്കുന്നതെന്നും പേര് മാറ്റി ബിജു എന്നാണ് പറഞ്ഞെതുന്നുമുള്ള നിർണ്ണായക വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്. തുടർന്ന് അന്ന് രാത്രി തന്നെ സംഘം വീടു വളഞ്ഞു. പഴുതിന് ഇടനൽകാതെ ആറ്റിങ്ങൽ അയപ്പനെ പടികൂടുകയുമായിരുന്നു.

തുടർന്ന് എസ് പിയെ വിവരമറിയിച്ച ശേഷം നിർദ്ദേശപ്രകാരം വീട് പരിശോധന നടത്തുകയും ചെയ്തു. നടപടികൾ വേഗത്തിൽ പൂർത്തിയാക്കി തിരുവനന്തപുരത്ത് എസ് പി ഓഫീസിൽ ഹാജരാക്കുകയുമായിരുന്നു.

ഒരുകാലത്ത് സിപിഎമ്മിന്റെ പ്രധാന ഗുണ്ടയായിരുന്നു അയ്യപ്പൻ. ആറ്റിങ്ങലിൽ നിന്ന് അയ്യപ്പൻ പതിയെ തിരുവനന്തപുരത്തേക്ക് എത്തി. ആർ എസ് എസിനെതിരെ അടങ്ങാത്ത വിരോധം കൊണ്ടു നടന്ന ഗുണ്ടാ തലവൻ. അങ്ങനെ അയ്യപ്പന് ക്വട്ടേഷൻ ഇട്ടു. സംഘ പരിവാറുകാരുാണ് ഇതിന് പിന്നിലെന്നാണ് അന്നും ഇന്നും ആറ്റിങ്ങലുകാർ കരുതുന്നത്. എന്നും രാവിലെ ചായ കുടിക്കാൻ എത്തുന്ന അയ്യപ്പനെ സംഘം വളഞ്ഞു.

തുരുതുരാ വെട്ടി. കൈയും കാലും എല്ലാം അറ്റു. ചലന ശേഷിയും അന്ന് നഷ്ടമായി. പക്ഷേ ജീവന്റെ തുടിപ്പു മാത്രം ബാക്കിയായി. ഇതു മാത്രം വച്ച് തിരികെ ജീവിതത്തിലേക്ക് മടങ്ങിയ ഗുണ്ടാ നേതാവാണ് അയ്യപ്പൻ. യൂണിവേഴ്‌സിറ്റി കോളേജിലെ നിയന്ത്രണവും ഒരു കാലത്ത് അയ്യപ്പന്റെ കൈയിലായിരുന്നു. അത്തരത്തിലൊരു ക്രിമിനലിനെയാണ് പൊലീസ് പിടികൂടിയത്.

ആറ്റിങ്ങൽ ഡിവൈ.എസ്പി. ബിഗോപകുമാർ, ഇൻസ്‌പെക്ടർ ടി.രാജേഷ്‌കുമാർ, എസ്‌ഐ. ജ്യോതിഷ് ചിറവൂർ, പ്രത്യേക സംഘത്തിലെ എസ്‌ഐ. എം.ഫിറോസ് ഖാൻ, ബിജു എ.എച്ച്., എഎസ്‌ഐമാരായ ബി.ദിലീപ്, ആർ.ബിജുകുമാർ, സി.പി.ഒ. സുധീർ, സുനിൽരാജ്, അനൂപ് എന്നിവരടങ്ങിയ സംഘമാണ് എസ് പി മധുവിന്റെ ലക്ഷ്യം നിറവേറ്റത്. ഏഴു പേരടങ്ങിയ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ഒരാഴ്ചയായി അയ്യപ്പന്റെ വാടക വീടിന് സമീപം രഹസ്യമായി താമസിച്ച് നീക്കങ്ങൾ നീരീക്ഷിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്.