ജെ സി ഡാനിയേല്‍ പുരസ്‌കാരം പി ജയചന്ദ്രന്

ജെ സി ഡാനിയേല്‍ പുരസ്‌കാരം പി ജയചന്ദ്രന്

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ജെ സി ഡാനിയേൽ പുരസ്കാരം മലയാള പിന്നണി ഗായകന്‍ പി ജയചന്ദ്രന്.

പിന്നണി ഗാന രംഗത്തെ സമഗ്ര സംഭാവനക്കാണ് പുരസ്കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

ഈമാസം 23 ന് ദർബാർ ഹാളില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം കൈമാറും. ഈ പുരസ്കാരം നേടുന്ന 28ാമത്തെ വ്യക്തിയാണ് പി ജയചന്ദ്രന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരനൂറ്റാണ്ടിലേറെക്കാലം മലയാള പിന്നണിഗാനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് പി ജയചന്ദ്രന്‍ എന്ന് ജൂറി വിലയിരുത്തി .

അടൂർ ഗോപാലകൃഷണൻ രഞ്ജി പണിക്കര്‍, നടി സീമ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

ചലച്ചിത്ര രംഗത്തെ സംസ്ഥാനസർക്കാരിന്‍റെ പരമോന്നത ബഹുമതിയാണ് ജെ.സി ഡാനിയേല്‍ പുരസ്കാരം