കേസ് വന്നതോടെ അ‌തിജീവിത രക്ഷപ്പെട്ടു; നടിക്ക് കൂടുതൽ സിനിമകൾ കിട്ടി; വീണ്ടും വിവാദ പരാമർശവുമായി പി.സി ജോർജ്

കേസ് വന്നതോടെ അ‌തിജീവിത രക്ഷപ്പെട്ടു; നടിക്ക് കൂടുതൽ സിനിമകൾ കിട്ടി; വീണ്ടും വിവാദ പരാമർശവുമായി പി.സി ജോർജ്

കോട്ടയം: നടിയെ ആക്രമിച്ച കേസിലെ അതിജിവിതയെ അപമാനിച്ച് വീണ്ടും കേരളാ ജനപക്ഷം നേതാവ് പിസി ജോർജ്. കേസ് വന്നതിനാൽ നടിക്ക് കൂടുതൽ സിനിമകൾ കിട്ടിയെന്നും, ഈ കേസുകൊണ്ട് അവർ രക്ഷപ്പെട്ടെന്നും പി.സി. ജോർജ് പറഞ്ഞു. കോട്ടയത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് നടിയെ അപമാനിക്കുന്ന പരാമർശം നടത്തിയത്.

ഇത് ചോദ്യം ചെയ്ത മാധ്യമ പ്രവർത്തകരോടും പി.സി. ജോർജ് തട്ടിക്കയറിയത്. പി.സി.ജോർജ് ഇതിന് മുമ്പും നടിക്കെതിരെ വിവാദ പരാമർശം നടത്തിയിരുന്നു. പീന്നീട് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.കോട്ടയം പ്രസ് ക്ലബ്ബിൽ ബഫർ സോങ് വിഷയവുമായി ബന്ധപ്പെട്ട വാർത്ത സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് പിസി ജോർജ് മറ്റൊരു വിഷയത്തിൽ കൂടി വിവാദ പരാമർശവുമായി രംഗത്തുവരുന്നത്.

വിവാദ പരാമർശം ഉണ്ടായതോടെ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത മാധ്യമപ്രവർത്തകർ ഇത് ചോദ്യം ചെയ്തു. എന്നാൽ രൂക്ഷമായ ചോദ്യങ്ങൾ ഉണ്ടായിട്ടും നിലപാട് തിരുത്താൻ പി സി ജോർജ് തയ്യാറായില്ല. പറഞ്ഞതിൽ നിങ്ങൾക്ക് പരാതി ഉണ്ടെങ്കിൽ കേസ് എടുത്തോളൂ എന്നായിരുന്നു പി സി ജോർജ് ഇതിന് മറുപടി പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലപാട് തിരുത്താൻ താൻ തയ്യാറല്ല എന്നും ചോദ്യങ്ങൾക്ക് മറുപടിയായി പി സി ജോർജ് ആവർത്തിച്ച് വ്യക്തമാക്കി.കേസിലെ അതിജീവതയെ തനിക്ക് മുൻപ് അറിയില്ല എന്ന് പി സി ജോർജ് പറയുന്നു. ഞാൻ അധികം സിനിമ കാണുന്ന ആളല്ല എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

അത് കൊണ്ട് എനിക്ക് അറിയില്ല എന്ന് വിശദീകരണം ജോർജ് നൽകുന്നു.ഈ കേസിന് ശേഷം താൻ അവരെ സിനിമയിൽ കണ്ടിട്ടുള്ളത് എന്നാണ് ജോർജിന്റെ നിലപാട്. സംഭവം ഉണ്ടായ ശേഷം പൊതുരംഗത്ത് അടക്കം അവർക്ക് വലിയ പിന്തുണ ലഭിച്ചു. വ്യക്തിജീവിതത്തിൽ പ്രശ്നം ഉണ്ടായിട്ടുണ്ടാകാം. പക്ഷെ പൊതു ജീവിതത്തിൽ അവർക്ക് ഗുണമാണ് ഉണ്ടായത് എന്ന ന്യായീകരണമാണ് ജോർജ് നിരത്തുന്നത്.