കൈകൾ മുത്തി ബിഷപ് ഫ്രാങ്കോ മുളക്കലിനെ സ്വാഗതം ചെയ്ത് പി.സി ജോർജും ഭാര്യയും; നന്ദിയറിയിക്കാൻ ബിഷപ്പ് പി.സിയുടെ വീട്ടുമുറ്റത്ത്
സ്വന്തം ലേഖകൻ
ഈരാറ്റുപേട്ട: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ കഴിഞ്ഞ ദിവസം കോടതി കുറ്റമുക്തനാക്കിയ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കൽ മുൻ പൂഞ്ഞാർ എം.എൽ.എ പി.സി ജോർജിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിച്ചു. തൃശൂരിൽനിന്നാണ് ശനിയാഴ്ച രാവിലെ ഈരാറ്റുപേട്ടയിലെ പി.സി ജോർജിന്റെ വസതിയിൽ ഫ്രാങ്കോ എത്തിയത്.
ഫ്രാങ്കോയുടെ കൈകൾ മുത്തി ഭാര്യയും ജോർജും അദ്ദേഹത്തെ സ്വീകരിച്ചു. കേസിന്റെ നാൾവഴികളിൽ തന്നെ പിന്തുണച്ചതിനുള്ള നന്ദിയും പിന്തുണയും അറിയിക്കാനാണ് ഫ്രാങ്കോ എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതി നൽകിയ കന്യാസ്ത്രീക്കെതിരെ കേട്ടാൽ അറക്കുന്ന ഭാഷയിൽ പ്രതികരണവുമായി പി.സി ജോർജ് പ്രതികരിച്ചിരുന്നു.
ഫ്രാങ്കോ ജയിലിൽ കഴിഞ്ഞ കാലത്ത് ഇപ്പോൾ ഇടതുപക്ഷത്തുള്ള ജോസ് കെ. മാണി അടക്കമുള്ള കൃസ്ത്യൻ രാഷ്ട്രീയ നേതാക്കൾ ജയിലിൽ എത്തി ബിഷപ്പിന് പിന്തുണ അറിയിച്ചിരുന്നു. സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് ബിഷപ് ഫ്രാങ്കോ പറഞ്ഞു.