വാഹനം ഓവർടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ വിരോധം; സഹോദരങ്ങളെ ആക്രമിച്ച കേസിൽ ആലപ്പുഴ സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ; പ്രതികൾ സഞ്ചരിച്ച മോട്ടോർസൈക്കിളിനെ കുറിച്ചി സ്വദേശിയുടെ കാർ ഓവർടേക്ക് ചെയ്തതാണ് ആക്രമണത്തിന് പിന്നിൽ
കോട്ടയം: വാഹനം ഓവർടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ വിരോധം മൂലം യുവാക്കളെ ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കാവാലം ഭാഗത്ത് പന്ത്രണ്ടിൽചിറ സുധീഷ് പി.പി (26), ആലപ്പുഴ കാവാലം ഭാഗത്ത് വഴിച്ചിറ പ്രവീൺ വി.പി (21) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ കഴിഞ്ഞ ദിവസം കുറിച്ചി മോസ്കോ കവല ഭാഗത്ത് വെച്ച് കുറിച്ചി സ്വദേശികളായ സിജു കുര്യാക്കോസിനെയും ഇയാളുടെ സഹോദരനായ സജി കുര്യാക്കോസിനെയും ആക്രമിക്കുകയായിരുന്നു. സജി കാറില്‍ പോകുന്ന സമയം പ്രതികൾ ഇരുവരും മോട്ടോർസൈക്കിളിൽ എത്തി സജി ഓടിച്ച വണ്ടി തടഞ്ഞു നിർത്തി ചീത്ത വിളിക്കുകയും മർദ്ദിക്കുകയുമായിരുന്നു.
പുറകെ സ്കൂട്ടറിൽ എത്തിയ സഹോദരനായ സിജു ഇത് കണ്ട് തടയാൻ ശ്രമിക്കുകയും തുടർന്ന് ഇരുവരും ചേർന്ന് ഹെൽമെറ്റ് കൊണ്ട് ഇയാളെയും ആക്രമിക്കുകയായിരുന്നു. സജിയുടെ വാഹനം കഴിഞ്ഞദിവസം പ്രതികൾ സഞ്ചരിച്ചിരുന്ന മോട്ടോർസൈക്കിളിനെ ഓവർടേക്ക് ചെയ്തതിനുള്ള വിരോധം മൂലമാണ് ഇവർ അടുത്ത ദിവസം സജിയെ ആക്രമിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആക്രമിച്ചതിനുശേഷം ഇരുവരും സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയായിരുന്നു. ഇവരുടെ പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ ജിജു ടി.ആർ, സി.പി.ഓ മാരായ സതീഷ്.എസ്, സലമോൻ, പ്രകാശ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.