video
play-sharp-fill
ക​ലു​ങ്ക് നി​ര്‍​മാ​ണ​ത്തിലെ തക​രാ​റ് ചൂ​ണ്ടി​ക്കാ​ട്ടി​;  ഓ​വ​ര്‍സി​യ​ര്‍ക്ക് കോ​ണ്‍ട്രാ​ക്ട​റു​ടെ മ​ര്‍ദ​നം

ക​ലു​ങ്ക് നി​ര്‍​മാ​ണ​ത്തിലെ തക​രാ​റ് ചൂ​ണ്ടി​ക്കാ​ട്ടി​; ഓ​വ​ര്‍സി​യ​ര്‍ക്ക് കോ​ണ്‍ട്രാ​ക്ട​റു​ടെ മ​ര്‍ദ​നം

സ്വന്തം ലേഖകൻ

പ​ട്ടാ​മ്പി: പാലക്കാട് ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി​യാ​യ ആ​മ​യൂ​ര്‍-​കി​ഴ​ക്കേ​ക്ക​ര റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ക​ലു​ങ്ക് നി​ര്‍​മാ​ണ​ത്തി​ലെ ത​ക​രാ​റ്​ ചൂ​ണ്ടി​ക്കാ​ട്ടി​യ ഓ​വ​ര്‍സി​യ​ര്‍ക്ക് കോ​ണ്‍ട്രാ​ക്ട​റു​ടെ മ​ര്‍ദ​നം.

കൊ​പ്പം പ​ഞ്ചാ​യ​ത്തി​ലെ ഓ​വ​ര്‍സി​യ​ര്‍ ജീ​മോ​നാ​ണ് മ​ര്‍ദ​ന​മേ​റ്റ​ത്.
ക​ലു​ങ്ക് നി​ര്‍​മാ​ണ​ത്തി​ലെ ത​ക​രാ​റ് ചൂ​ണ്ടി​ക്കാ​ട്ടി​യ​താ​ണ് കോ​ണ്‍​ട്രാ​ക്ട​ര്‍ യൂ​സ​ഫി​നെ പ്ര​കോ​പി​പ്പി​ച്ച​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മു​ൻപും ഇ​തേ കോ​ണ്‍​ട്രാ​ക്ട​റു​ടെ പ്ര​വൃ​ത്തി​യി​ലെ അ​പാ​ക​ത​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നെ​ന്നും അ​തി​ന്റെ വി​ദ്വേ​ഷം കാ​ര​ണ​മാ​കാം മ​ര്‍​ദി​ച്ച​തെ​ന്നും ഓ​വ​ര്‍​സി​യ​ര്‍ പ​റ​ഞ്ഞു. ജീ​മോ​നെ കൊ​പ്പം ഗ​വ. ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

കൊ​പ്പം പൊ​ലീ​സ് മൊ​ഴി​യെ​ടു​ത്തു. കേ​സി​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​ന്‍ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ്‌ ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.