മലയാളികൾ അടക്കം 168 പേർ കൂടി അ​ഫ്ഗാ​നി​സ്ഥാ​നി​ൽ നി​ന്ന് സുരക്ഷിതമായി ഇന്ത്യയിലെത്തി; സംഘത്തിൽ 107 ഇന്ത്യക്കാർ; താ​ലി​ബാ​ൻ ഇ​വ​രെ വി​ട്ട​യ​ച്ച​ത് കർശന പരിശോധനകൾക്ക് ശേഷം; അ​ഫ്ഗാ​നി​ൽ നി​ന്ന് ഞാ​യ​റാ​ഴ്ച മാ​ത്രം രാ​ജ്യ​ത്തെ​ത്തിയത് 390 പേ​ർ

മലയാളികൾ അടക്കം 168 പേർ കൂടി അ​ഫ്ഗാ​നി​സ്ഥാ​നി​ൽ നി​ന്ന് സുരക്ഷിതമായി ഇന്ത്യയിലെത്തി; സംഘത്തിൽ 107 ഇന്ത്യക്കാർ; താ​ലി​ബാ​ൻ ഇ​വ​രെ വി​ട്ട​യ​ച്ച​ത് കർശന പരിശോധനകൾക്ക് ശേഷം; അ​ഫ്ഗാ​നി​ൽ നി​ന്ന് ഞാ​യ​റാ​ഴ്ച മാ​ത്രം രാ​ജ്യ​ത്തെ​ത്തിയത് 390 പേ​ർ

സ്വന്തം ലേഖകൻ

ന്യൂ​ഡ​ൽ​ഹി: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ നി​ന്ന് 107 ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ ഉ​ൾ​പ്പെ​ടെ 168 പേ​രെ കൂ​ടി ഇ​ന്ത്യ​യി​ലെ​ത്തി​ച്ചു. കാ​ബൂ​ളി​ൽ നി​ന്ന് വ്യോ​മ​സേ​ന​യു​ടെ സി-17 ​വി​മാ​ന​ത്തി​ലാ​ണ് സംഘം എത്തിയത്.

എം​പി​മാ​ർ അ​ട​ക്ക​മു​ള്ള അ​ഫ്ഗാ​ൻ പൗ​ര​ൻ​മാ​രും വി​മാ​ന​ത്തി​ലു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. കാ​ബൂ​ളി​ൽ നി​ന്ന് പു​റ​പ്പെ​ട്ട വി​മാ​നം ഇ​റാ​ന്‍റെ വ്യോ​മ​പാ​ത വ​ഴി​യാ​ണ് ഗാ​സി​യാ​ബാ​ദി​ൽ എ​ത്തി​യ​ത്. കർശന പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ ശേ​ഷ​മാ​ണ് താ​ലി​ബാ​ൻ ഇ​വ​രെ വി​ട്ട​യ​ച്ച​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗാ​സി​യാ​ബാ​ദി​ൽ ഹി​ന്ദോ​ൻ വ്യോ​മ​സേ​നാ​ത്താ​വ​ള​ത്തി​ലാ​ണ് വി​മാ​നം ലാ​ൻ​ഡ് ചെ​യ്ത​ത്. ഈ ​വി​മാ​ന​ത്തി​ൽ തി​രി​ച്ചെ​ത്തി​യ​വ​രി​ൽ മ​ല​യാ​ളി​ക​ള​ട​ക്കം 107 ഇ​ന്ത്യാ​ക്കാ​രു​ണ്ടെ​ന്നാ​ണ് വി​വ​രം.

അതേസമയം, അ​ഫ്ഗാ​നി​ൽ നി​ന്ന് ഞാ​യ​റാ​ഴ്ച മാ​ത്രം 390 പേ​രെയാണ് രാ​ജ്യ​ത്തെ​ത്തി​ച്ചത്. ര​ണ്ട് എ​യ​ർ ഇ​ന്ത്യ വി​മാ​നം 222 പേ​രു​മാ​യി ഇന്ന് രാ​വി​ലെ എ​ത്തി​യി​രു​ന്നു. ത​ജി​ക്കി​സ്ഥാ​നി​ല്‍ നി​ന്നും ഖ​ത്ത​റി​ല്‍ നി​ന്നു​മാ​ണ് വി​മാ​ന​മെ​ത്തി​യ​ത്.

യു​എ​സ് വി​മാ​ന​ങ്ങ​ളി​ല്‍ ദോ​ഹ​യി​ല്‍ എ​ത്തി​യ 135 പേ​രും ഇ​ന്ത്യ​യി​ലെ​ത്തി. ഇ​ന്ത്യ​ക്കാ​ര്‍​ക്കൊ​പ്പം ര​ണ്ട് നേ​പ്പാ​ള്‍ പൗ​ര​ന്മാ​രെ​യും തി​രി​ച്ചെ​ത്തി​ച്ചു. ര​ക്ഷാ​ദൗ​ത്യം തു​ട​രു​മെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ​ക്താ​വ് അ​റി​യി​ച്ചി​ട്ടു​ണ്ട്.