എറണാകുളം റവന്യൂ ജില്ല ശാസ്ത്രോത്സവം;ഓവറോള്‍ കിരീടത്തില്‍ മുത്തമിട്ട് നോർത്ത് പറവൂർ ഉപജില്ല

എറണാകുളം റവന്യൂ ജില്ല ശാസ്ത്രോത്സവം;ഓവറോള്‍ കിരീടത്തില്‍ മുത്തമിട്ട് നോർത്ത് പറവൂർ ഉപജില്ല

സ്വന്തം ലേഖിക

കൊച്ചി : പ്രതിഭകളുടെ സംഗമവേദിയായി മാറിയ റവന്യു ജില്ല ശാസ്ത്രോത്സവത്തിലെ നോര്‍ത്ത് പറവൂരിന് ഓവറോള്‍ 1249 പോയന്‍റുകള്‍ നേടിയാണ് ആധിപത്യം ഉറപ്പിച്ചത്. ഐ.ടി, ഗണിത ശാസ്ത്രമേളകളിലെയും പ്രവൃത്തി പരിചയമേളയിലെയും ഉയര്‍ന്ന പോയന്‍റ് നിലയാണ് നോര്‍ത്ത് പറവൂരിനെ വിജയത്തിലെത്തിച്ചത്. 26 ഇനങ്ങളില്‍ ഉപജില്ലയിലെ പ്രതിഭകള്‍ ഒന്നാമതെത്തി. 1048 പോയൻറുമായി അങ്കമാലി ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. 1025 പോയന്‍റുമായി ആതിഥേയരായ എറണാകുളം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നാലാം സ്ഥാനത്തെത്തിയ ആലുവ ഉപജില്ലക്ക് 1014 പോയന്‍റാണ് ലഭിച്ചത്.

കോതമംഗലം (977), മൂവാറ്റുപുഴ (976), മട്ടാഞ്ചേരി (940), പെരുമ്ബാവൂര്‍ (930), തൃപ്പൂണിത്തുറ (883), കോലഞ്ചേരി (777), വൈപ്പിന്‍ (688), കല്ലൂര്‍ക്കാട് (500), പിറവം (378), കൂത്താട്ടുകുളം (296) എന്നിങ്ങനെയാണ് മറ്റു ഉപജില്ലകളുടെ പോയന്‍റ് നില. 378 പോയന്‍റ് നേടിയ മൂവാറ്റുപുഴ സെന്‍റ് അഗസ്റ്റിന്‍സ് ഗേള്‍സ് എച്ച്‌.എസ്.എസാണ് ഓവറോള്‍ സ്കൂള്‍ വിഭാഗത്തില്‍ ഒന്നാമതെത്തിയത്. കോതമംഗലം സെന്‍റ് അഗസ്റ്റിന്‍സ് ഗേള്‍സ് എച്ച്‌.എസ്.എസ് (268) രണ്ടാം സ്ഥാനവും നോര്‍ത്ത് പറവൂര്‍ ശ്രീനാരായണ എച്ച്‌.എസ്.എസ് (240) മൂന്നാം സ്ഥാനവും നേടി. പ്രവൃത്തിപരിചയ മേളയില്‍ നോര്‍ത്ത് പറവൂര്‍ 704 പോയൻറുകള്‍ നേടി ഒന്നാം സ്ഥാനക്കാരായി. അങ്കമാലി (589), കോതമംഗലം (545) ടീമുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമൂഹികശാസ്ത്രമേളയില്‍ 114 പോയൻറ് വീതം നേടിയ മൂവാറ്റുപുഴയും എറണാകുളവും ഒന്നാംസ്ഥാനം പങ്കിട്ടു. നോര്‍ത്ത് പറവൂര്‍, ആലുവ ഉപജില്ലകള്‍ 96 പോയൻറുകള്‍ വീതം നേടി രണ്ടാം സ്ഥാനക്കാരായി. പെരുമ്ബാവൂരാണ് മൂന്നാമത് (91). ശാസ്ത്രമേളയില്‍ ആലുവക്കാണ് (96) ഒന്നാം സ്ഥാനം. നോര്‍ത്ത് പറവൂര്‍ (92), അങ്കമാലി (80) ഉപജില്ലകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. ഗണിതശാസ്ത്ര മേളയില്‍ 241 പോയൻറുമായി നോര്‍ത്ത് പറവൂര്‍ ഒന്നാമതെത്തി. 236 പോയൻറുമായി മൂവാറ്റുപുഴക്കാണ് രണ്ടാം സ്ഥാനം. 213 പോയന്‍റ് വീതം നേടിയ ആലുവയും കോതമംഗലവും മൂന്നാം സ്ഥാനം പങ്കിട്ടു. ഐ.ടി മേളയില്‍ 106പോയന്‍റുകളോടെയാണ് നോര്‍ത്ത് പറവൂര്‍ കരുത്തുകാട്ടിയത്.

എറണാകുളം (91), മൂവാറ്റുപുഴ (78) ഉപജില്ലകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ഗണിതശാസ്ത്ര മേളയില്‍ 241 പോയൻറുമായി നോര്‍ത്ത് പറവൂര്‍ ഒന്നാമതെത്തി. 236 പോയൻറുമായി മൂവാറ്റുപുഴക്കാണ് രണ്ടാം സ്ഥാനം. 213 പോയന്‍റ് വീതം നേടിയ ആലുവയും കോതമംഗലവും മൂന്നാം സ്ഥാനം പങ്കിട്ടു. ഐ.ടി മേളയില്‍ 106 പോയന്‍റുകളോടെയാണ് നോര്‍ത്ത് പറവൂര്‍ കരുത്തുകാട്ടിയത്. എറണാകുളം (91), മൂവാറ്റുപുഴ (78) ഉപജില്ലകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ശാസ്ത്രമേള (35), ഗണിതശാസ്ത്രമേള (117), സാമൂഹികശാസ്ത്ര മേള (70), ഐ.ടി മേള (43) എന്നിവയില്‍ മൂവാറ്റുപുഴ സെന്‍റ് അഗസ്റ്റിന്‍സ് ഗേള്‍സ് എച്ച്‌.എസ്.എസ് മികച്ച സ്‌കൂളായി തെരഞ്ഞെടുക്കപ്പെട്ടു. പ്രവൃത്തിപരിചയമേളയില്‍ കിടങ്ങൂര്‍ സെന്‍റ് ജോസഫ്‌സ് എച്ച്‌.എസ്.എസാണ് (139) മികച്ച സ്‌കൂള്‍. രണ്ടുദിവസങ്ങളിലായി ആകെ 154 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. വൈകീട്ട് എസ്.ആര്‍.വി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി ട്രോഫികള്‍ വിതരണം ചെയ്തു.