play-sharp-fill
നാലുവയസ്സുകാരിയുടെ കൊലപാതകം : അമ്മയുടെ കാമുകനായിരുന്ന പ്രതിയുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി ; നടപടി കൊലപാതകക്കുറ്റം തെളിയിക്കാനായില്ലെന്ന് വിലയിരുത്തിയതിനെ തുടർന്ന്

നാലുവയസ്സുകാരിയുടെ കൊലപാതകം : അമ്മയുടെ കാമുകനായിരുന്ന പ്രതിയുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി ; നടപടി കൊലപാതകക്കുറ്റം തെളിയിക്കാനായില്ലെന്ന് വിലയിരുത്തിയതിനെ തുടർന്ന്

സ്വന്തം ലേഖകൻ

കൊച്ചി: ചോറ്റാനിക്കരയിൽ നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകനായിരുന്ന ഒന്നാംപ്രതിയുടെ വധശിക്ഷ ഹൈകോടതി റദ്ദാക്കി. കൊലപാതകക്കുറ്റം തെളിയിക്കാനായില്ലെന്ന് വിലയിരുത്തിയാണ് എറണാകുളം മീമ്പാറ കൊന്നംപറമ്പിൽ രഞ്ജിത്തിന്റെ വധശിക്ഷ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് വി.എം. ശ്യാംകുമാറും അടങ്ങിയ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.

എറണാകുളം അഡീഷനൽ സെഷൻസ്​ കോടതി ഉത്തരവിനെതിരെ പ്രതികൾ നൽകിയ അപ്പീലും ഒന്നാം പ്രതിയുടെ വധശിക്ഷ ശരിവെക്കാനായി സർക്കാർ നൽകിയ റഫറൽ ഹരജിയുമാണ് ഹൈകോടതി പരിഗണിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രഞ്ജിത്, രണ്ടാം പ്രതിയും കുട്ടിയുടെ അമ്മയുമായ തിരുവാണിയൂർ ആലുങ്കൽ റാണി, സുഹൃത്ത് തിരുവാണിയൂർ കുരിക്കാട്ടിൽ ബേസിൽ കെ. ബാബു എന്നിവർക്കെതിരെ നരഹത്യക്കുറ്റമേ നിലനിൽക്കൂവെന്ന്​ കോടതി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ മൂവർക്കും ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയും ശിക്ഷിച്ചു.

ഗൂഢാലോചനയടക്കമുള്ള കുറ്റത്തിന് ഏഴുവർഷവും ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. 2013 ഒക്ടോബർ 29ന് അമ്മയും കാമുകന്മാരും ചേർന്ന് ബാലികയെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. f