play-sharp-fill
ഓട്ടിസം ബാധിതനായ 16 വയസുകാരന് മർദ്ദനം.തിരുവനന്തപുരം സ്നേഹഭവനത്തിലെ സിസ്റ്റർക്കെതിരെ ആണ് പരാതി.

ഓട്ടിസം ബാധിതനായ 16 വയസുകാരന് മർദ്ദനം.തിരുവനന്തപുരം സ്നേഹഭവനത്തിലെ സിസ്റ്റർക്കെതിരെ ആണ് പരാതി.

തിരുവല്ല : ഒട്ടിസം ബാധിതനായ 16 വയസുകാരന് സ്നേഹഭവനത്തിൽ വെച്ച് മർദനമേറ്റതായി പരാതി.സ്നേഹഭവനത്തിലെ സിസ്റ്റർക്കെതിരെ ആണ് പരാതി.തിരുവനന്തപുരം വെള്ളറട കൂത്താടി സെൻറ് ആൻ്റ്സ് കോണ്‍വെന്റിന്റെ അധീനതയില്‍ പ്രവർത്തിക്കുന്ന സ്നേഹ ഭവനിലെ സിസ്റ്റർ മർദ്ദിച്ചു എന്ന് കാട്ടി മേപ്രാല്‍ അമ്ബലത്തും പറമ്ബില്‍ ആരോണ്‍ ജെയിംസിൻ്റെ മാതാവ് അന്നമ്മ മാത്യു ആണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകൾ ധാരാളമുണ്ട്.മർദ്ദനത്തില്‍ പരിക്കേറ്റ കുട്ടിയെ ചാത്തങ്കരി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. .കഴിഞ്ഞ വർഷം ജൂൺ മാസം 27 അം തിയതി ആയിരുന്നു കുട്ടിയെ സ്നേഹഭവനത്തിൽ എത്തിച്ചത്.

ക്രിസ്മസിനോട് അനുബന്ധിച്ച്‌ വീട്ടില്‍ എത്തിച്ച കുട്ടിയുടെ ശരീരത്തില്‍ വടി ഉപയോഗിച്ച്‌ മർദ്ദിച്ച ചില പാടുകള്‍ മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.ഇതിനെപ്പറ്റി പ്രിൻസിപ്പലിനോട് ചോദിച്ചപ്പോൾ അനുസരണക്കേട് മൂലം ശിക്ഷിച്ചത് ആണെന്നാണ് പറഞ്ഞത് .ഇനി ആവർത്തിക്കില്ലെന്നും മാപ്പും പറഞ്ഞ ശേഷമാണ് പ്രിൻസിപ്പൽ മാതാപിതാക്കളെ പറഞ്ഞുവിടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ശരീരത്തിൽ വീണ്ടും പാടുകൾ കണ്ടു മാതാപിതാക്കൾ പ്രിൻസിപ്പലിനെ വിളിച്ചപ്പോൾ കുട്ടി ഒരു ദിവസം കോൺവെന്റിൽ നിന്നും ഇറങ്ങി ഓടി തൊട്ടടുത്തുള്ള ഒരു വീട്ടിൽ പോവുകയും അവിടുത്തെ വയോധിക സ്ത്രീ തല്ലിയതും ആണെന്നാണ് പ്രിൻസിപ്പൽ പറഞ്ഞത് .എന്നാൽ ആ വയോധികയുടെ അഡ്രസ്സ് തിരക്കിയപ്പോൾ പ്രിൻസിപ്പൽ സ്വമേധയാ കുറ്റം ഏൽക്കുകയായിരുന്നു.

ശനിയാഴ്ച രാവിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ശരീരത്തിലെ പാടുകള്‍ പരിശോധിച്ച ഡോക്ടറുടെ റിപ്പോർട്ട് പ്രകാരം മെഡിക്കല്‍ ഓഫീസർ എസ് ശാലിനി ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയെ വിവരം അറിയിച്ചു. ഇതിന് പിന്നാലെ പുളിക്കീഴ് എസ് ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി കുട്ടിയുടെ മാതാവിൻറെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.