പുത്തന്‍പടം ഇനി എല്ലാ വെള്ളിയാഴ്ചയും; മലയാള സിനിമള്‍ക്ക് മാത്രമായി ഒരു ഒടിടി പ്ലാറ്റ് ഫോം

പുത്തന്‍പടം ഇനി എല്ലാ വെള്ളിയാഴ്ചയും; മലയാള സിനിമള്‍ക്ക് മാത്രമായി ഒരു ഒടിടി പ്ലാറ്റ് ഫോം

സ്വന്തം ലേഖകന്‍

കൊച്ചി: പുത്തന്‍ മലയാള സിനിമകള്‍ ഇനി എല്ലാ വെള്ളിയാഴ്ചയും. മലയാള സിനിമകള്‍ മാത്രം റിലീസ് ചെയ്യുന്ന പുതിയ ഒ.ടി.ടി പ്ലാറ്റ്ഫോമാണ് പ്രൈം റീല്‍സ്. എത്തിയിരിക്കുന്നു. ക്രിസ്മസ് ദിനത്തിലാണ് പുതിയ പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്തിരിക്കുന്നത്. താരങ്ങള്‍ അടക്കമുള്ള 101 സിനിമാ പ്രവര്‍ത്തകരാണ് ഫെയ്സ്ബുക്ക് പേജിലൂടെ പ്രൈം റീല്‍സിന്റെ ലോഗോ ലോഞ്ച് നിര്‍വഹിച്ചിരിക്കുന്നത്.

എല്ലാ വെള്ളിയാഴ്ചകളിലും ഓരോ മലയാളം സിനിമകള്‍ ഈ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യും. പ്രൊഫ: പ്രകാശ് പോള്‍ സംവിധാനം ചെയ്ത ‘ഗാര്‍ഡിയന്‍’ ആണ് പ്രൈം റീല്‍സില്‍ റിലീസ് ചെയ്യുന്ന ആദ്യ ചിത്രം. സൈജു കുറുപ്പ്, മിയ ജോര്‍ജ്, സിജോയ് വര്‍ഗീസ്, നയന എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണിത്. പുതുവര്‍ഷാരംഭമായ ജനുവരി ഒന്നിനാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചി ഇന്‍ഫോ പാര്‍ക്ക് ആസ്ഥാനമായ Aeon New Release Pvt Ltd എന്ന കമ്പനിയാണ് ഈ സംരഭത്തിന് പിന്നില്‍. ആന്‍ഡ്രോയ്ഡ് ഫോണ്‍, ഐ ഫോണ്‍ തുടങ്ങിയ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പ്രൈം റീല്‍സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് അതിലൂടെ സിനിമകള്‍ ആസ്വദിക്കാം. www.primereels.com എന്ന വെബ്സൈറ്റിലൂടെയും പ്രേക്ഷകര്‍ക്ക് സിനിമകള്‍ ആസ്വദിക്കാം.