play-sharp-fill
കോവിഡിൽ നിറംമങ്ങാതെ ഓസ്‌കാർ : നേട്ടം കൊയ്ത് ‘നൊമാഡ്‌ലാൻഡ്’ ; മികച്ച സംവിധായികയായി ചരിത്രത്തിൽ ഇടംനേടി ക്ലോയി ഷാവോ ; ആന്റണി ഹോപ്കിൻസ് മികച്ച നടൻ

കോവിഡിൽ നിറംമങ്ങാതെ ഓസ്‌കാർ : നേട്ടം കൊയ്ത് ‘നൊമാഡ്‌ലാൻഡ്’ ; മികച്ച സംവിധായികയായി ചരിത്രത്തിൽ ഇടംനേടി ക്ലോയി ഷാവോ ; ആന്റണി ഹോപ്കിൻസ് മികച്ച നടൻ

സ്വന്തം ലേഖകൻ

ന്യൂഡൽഹി : കോവിഡ് മഹാമാരിയ്ക്കിടയിലും ഒട്ടും നിറം മങ്ങാതെയാണ് 93മത് അക്കാദമി അവാർഡ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ക്ലോയി ഷാവോയുടെ ഡ്രാമാ ചിത്രം നൊമാഡ്‌ലാൻഡ് ആണ് മികച്ച ചിത്രം.

ഏറ്റവും പ്രതീക്ഷിക്കപ്പെട്ടിരുന്ന ചിത്രങ്ങൾക്ക് തന്നെയാണ് ഇക്കുറി പ്രധാന പുരസ്‌കാരങ്ങൾ ലഭിച്ചത്. മികച്ച ചിത്രത്തിനൊപ്പം മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരവും ഷോവാ നേടി. ഏഷ്യൻ വംശജയായ ഒരു വനിതയ്ക്ക് ആദ്യമായാണ് മികച്ച സംവിധാനത്തിലുള്ള ഓസ്‌കർ ലഭിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിത്രത്തിലെ ‘ഫേൺ’ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഫ്രാൻസസ് മക്‌ഡോർമൻഡ് ആണ് മികച്ച നടി. ആന്റണി ഹോപ്കിൻസാണ് മികച്ച നടനുള്ള പുരസ്‌കാരം നേടിയത്. തന്റെ 83-ാം വയസിലാണ് മികച്ച നടനുള്ള പുരസ്‌കാരം ആന്റണി സ്വന്തമാക്കിയതെന്നും ശ്രദ്ധേയമാണ്.

 

മികച്ച ചിത്രം : നൊമാഡ് ലാൻഡ് (സംവിധാനം ക്ലോയി ഷാവോ)

മികച്ച നടൻ : ആന്റണി ഹോപ്കിൻസ് (ദി ഫാദർ)

മികച്ച നടി : ഫ്രാൻസസ് മക്‌ഡോർമൻഡ് (നൊമാഡ്‌ലാൻഡ്)

മികച്ച സംവിധായിക: ക്ലോയി ഷാവോ (ചിത്രം നൊമാഡ് ലാൻഡ്)

മികച്ച സഹനടൻ: ഡാനിയേൽ കലൂയ (ചിത്രം ജൂദാസ് ആൻഡ് ദ ബ്ലാക്ക് മിസിയ)

മികച്ച അവലംബിത തിരക്കഥ : ക്രിസ്റ്റഫർ ഹാം്ര്രപൺ, ഫ്‌ളോറിയൻ സെല്ലർ (ദി ഫാദർ)

മികച്ച തിരക്കഥ (ഒറിജിനൽ) : എമെറാൾഡ് ഫെന്നൽ (പ്രൊമിസിങ് യങ് വുമൺ)

മികച്ച വസ്ത്രാലങ്കാരം: ആൻ റോത്ത് (മ റെയ്‌നീസ് ബ്ലാക്ക് ബോട്ടം)

മികച്ച വിദേശ ഭാഷാചിത്രം: അനതർ റൗണ്ട് (ഡെൻമാർക്ക്)

മികച്ച ശബ്ദവിന്യാസം: സൗണ്ട് ഓഫ് മെറ്റൽ

മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം: റ്റു ഡിസ്റ്റന്റ് സ്‌ട്രേഞ്ചേഴ്‌സ്

മികച്ച ഹ്രസ്വ ഡോക്യുമെന്ററി (ഷോർട്ട് സബ്‌ജെക്ട്): കോളെറ്റ്

മികച്ച ഡോക്യുമെന്ററി ഫീച്ചർ: മൈ ഒക്ടോപസ് ടീച്ചർ

മികച്ച വിഷ്വൽ എഫക്ട്: ടെനെറ്റ്
മികച്ച സഹനടി യൂൻ യോ ജുങ് (മിനാരി)

മികച്ച മേക്കപ്പ്, കേശാലങ്കാരം: സെർജിയോ ലോപസ് റിവേര, മിയ നീൽ, ജമൈക്ക വിൽസൺ (ചിത്രം മാ റെയ്‌നീസ് ബ്ലാക്ക് ബോട്ടം)

മികച്ച പ്രൊഡക്ഷൻ ഡിസൈൻ: മാൻക്

മികച്ച ഛായാഗ്രഹണം: എറിക് മെസഷ്!*!മിറ്റ് (മാങ്ക്)

മികച്ച ആനിമേഷൻ ചിത്രം: സോൾ

മികച്ച എഡിറ്റിങ്: മിക്കൽ ഇ ജി നീൽസൺ (സൗണ്ട് ഓഫ് മെറ്റൽ)

ഇത്തവണത്തെ മുഖ്യവേദി ലോസ് ഏഞ്ചൽസിലെ പ്രധാന റെയിൽവേ സ്റ്റേഷൻ ആയ യൂണിയൻ സ്റ്റേഷൻ ആയിരുന്നു. സാമൂഹിക അകലം ഉറപ്പുവരുത്താനായി ഏർപ്പെടുത്തിയിരിക്കുന്ന ഈ മാറ്റത്തിൽ വേദിയാവുന്ന യൂണിയൻ സ്റ്റേഷൻ ഡാർക് നൈറ്റ് റൈസസ്, പേൾ ഹാർബർ ഉൾപ്പെടെ നിരവധി ഹോളിവുഡ് ചിത്രങ്ങൾക്ക് ലൊക്കേഷൻ ആയിട്ടുമുണ്ട്.

സംവിധായകൻ സ്റ്റീവൻ സോഡർബെർഗിന്റെ നേതൃത്വത്തിലായിരുന്നു അവാർഡ് ഷോയുടെ നിർമ്മാണം. പതിവുപോലെ ഇക്കുറിയും ഷോ അവതാരകൻ ഉണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ തവണത്തെ പുരസകാര ജേതാക്കളിൽ മിക്കവരും പുരസ്‌കാര ദാതാക്കളായി എത്തിയിരുന്നു.