ലോകത്തെ ഏറ്റവും വിലകൂടിയ അരി ; ഒരു കിലോയ്ക്ക് വില 9000 രൂപ : പാചകം ചെയ്യുന്നതിനുമുമ്പ് ഇത് കഴുകേണ്ട ആവശ്യം പോലുമില്ല: ഇതിന്റെ ഗുണങ്ങൾ അറിയാം..
ഡൽഹി: ഭൂമിയിലെ ഏറ്റവും പോഷകഗുണമുള്ളതും കൂടുതല്‍ ആള്ക്കാര് ഭക്ഷിക്കുന്നതും സാധാരണക്കാര്‍ക്ക് പോലും താങ്ങാനാവുന്നതുമായ ഭക്ഷണങ്ങളില്‍ ഒന്നാണ് അരി
.
എന്നാല്‍ ലോകത്തിലെ ഏറ്റവും മികച്ച അരി ഇനങ്ങളില്‍ ചിലത് നിങ്ങളുടെ ബജറ്റില്‍ ഒരിക്കലും താങ്ങാനായെന്ന് പോലും വരില്ല. ലോകത്തിലെ ഏറ്റവും വിലകൂടിയ അരി കിലോഗ്രാമിന് വില 109 ഡോളറാണ് (ഏകദേശം 9100 രൂപ) വില.
ജപ്പാനിലെ കിന്‍മെമൈ പ്രീമിയം എന്ന കൃത്രിമ അരിയാണ് ലോകത്ത് ഏറ്റവും വിലയുള്ള അരിയായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുള്ളത്. ജപ്പാനിലെ ടോയോ റൈസ് കോര്പ്പറേഷന് നിര്‍മ്മിച്ച റൈസാണ് കിന്മേമൈ പ്രീമിയം.
17 വര്‍ഷം മുമ്പ് വികസിപ്പിച്ച കമ്പനിയുടെ പ്രൊപ്രൈറ്ററി റൈസ്-ബഫിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്. പരമ്പരാഗത അരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കിന്മേമെയ് പ്രീമിയം അരിക്ക് ഉയര്‍ന്ന പോഷകമൂല്യങ്ങളും മികച്ച രുചിയുമുണ്ട്. അരിമണികള്‍ നല്ല തിളക്കമാര്‍ന്നതുമാണ്.
‘
Whatsapp Group 1 | Whatsapp Group 2 |Telegram Group
അസാധാരണമായ പോഷകമൂല്യമുള്ള ഇതില്‍ ആറ് മടങ്ങ് കൂടുതല്‍ ലിപ്പോപോളിസാക്ക റൈഡുകള്‍ അടങ്ങിയിരിക്കുന്നു. ആരോഗ്യം നിലനിര്‍ത്താനും രോഗങ്ങളെ ചെറുക്കാനും സഹായിക്കുന്ന പ്രകൃതിദത്ത രോഗപ്രതിരോധ ശേഷി ബൂസ്റ്ററുകളും ഇതില്‍ അടങ്ങിയിരിക്കുന്നു.
പരമ്പരാഗത വെള്ള അരിയെക്കാള്‍ 1.8 മടങ്ങ് കൂടുതല്‍ നാരുകളും ഏഴ് മടങ്ങ് കൂടുതല്‍ വിറ്റാമിന്‍ ബിയും ഉള്‍പ്പെടെ അരി പാചകം ചെയ്യുന്നതിനുമുമ്പ് ഇത് കഴുകേണ്ട ആവശ്യം പോലുമില്ല,
കൂടാതെ തനതായ സൌരഭ്യവും നേരിയ മധുരവും ഉണ്ട്.
‘ലോകത്തിലെ ഏറ്റവും മികച്ച അരി’ എന്ന് പരസ്യം ചെയ്യപ്പെടുന്ന കിന്മേമൈപ്രീമിയം 140 ഗ്രാം പാക്കറ്റുകളില്‍ വില്‍ക്കുന്നു.
2016-ല്‍ കിലോയ്ക്ക് 109 ഡോളര്‍ വിലയുണ്ടായിരുന്ന അരിയുടെ ഇപ്പോഴത്തെ വില 120 ഡോളറാണ്. യഥാര്‍ത്ഥത്തില്‍ ജാപ്പനീസ് വിപണിയില്‍ മാത്രം ലഭ്യമായിരുന്ന കിന്മേമൈ പ്രീമിയം ഇപ്പോള്‍ സിംഗപ്പൂരിലും വില്‍ക്കുന്നു