
കോട്ടയത്ത് ഓറഞ്ച് ദി വേൾഡ് ക്യാമ്പയിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പും കോട്ടയം ഗവൺമെൻറ് കോളേജ് വനിതാ സെല്ലും ചേർന്ന് സ്ത്രീകൾക്കും കുട്ടികൾക്കുമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
കോട്ടയം : ഓറഞ്ച് ദി വേൾഡ് ക്യാമ്പയിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പും കോട്ടയം ഗവൺമെൻറ് കോളേജ് വനിതാ സെല്ലും ചേർന്ന് സ്ത്രീകൾക്കും കുട്ടികൾക്കുമായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
പോഷ് നിയമം,ശൈശവ വിവാഹ നിരോധന നിയമം,ഗാർഹിക പീഡന നിയമം എന്നിവയെ കുറിച്ച് അഡ്വ : വിവേക് മാത്യു വർക്കി ക്ലാസ് എടുത്തു.
ജി സി കെ വനിതാ സെൽ കോഡിനേറ്റർ ഡോ : ഷൈനി കെ ജെ സ്വാഗതം പറഞ്ഞ ചടങ്ങിൽ കോട്ടയം ജി സി കെ, ഡി ഡി ഇ പ്രിൻസിപ്പൽ ഡോ : ആർ. പ്രഗാഷ് അധ്യക്ഷത വഹിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ഡി ഡബ്ലിയു സി ഡി ഒ ജില്ലാ കോഡിനേറ്റർ പ്രിൻസി സൂസൻ വർഗീസ്സ്ത്രീകളുടെയും കുട്ടികളുടെയും വികസന പദ്ധതിയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് എടുത്തു.
കോട്ടയം ജില്ലാ കോടതിയിലെ അഭിഭാഷകൻ വിവേക് മാത്യു വർക്കി സ്ത്രീകൾക്ക് നിയമ അവബോധം നൽകി.
വനിതാ സെൽ വിദ്യാർഥി പ്രതിനിധി ശ്രീജ കെ ജി നന്ദി രേഖപ്പെടുത്തി.
Third Eye News Live
0