Spread the love

പത്തനംതിട്ട: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി ലഹരി കടത്തിലെ മുഖ്യകണ്ണിയായ നൈജീരിയൻ പൗരനെ പൊലീസ് പിടികൂടി.

video
play-sharp-fill

പന്തളത്ത് ദമ്പതിമാരടക്കം അറസ്റ്റിലായ എംഡിഎംഎ കേസിലെ മുഖ്യകണ്ണിയെയാണ്, ഡൽഹിയില്‍ എത്തി സാഹസികമായി കേരള പൊലീസ് പൊക്കിയത്.

നൈജീരിയൻ പൗരൻ സാമുവേല്‍ ക്ലിഫ്സണെ ഓപ്പറേഷൻ തൂഫാനിലൂടെ കേരള പൊലീസ് തൂക്കി. പത്തനംതിട്ട എസ്പി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഡൽഹിയില്‍ എത്തി ഇയാളെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞാഴ്ച 300 ഗ്രാം എംഎഡിഎംഎ പന്തളം പൊലീസ് പിടികൂടി. കേസില്‍ ദമ്പതികളടക്കം അറസ്റ്റിലായിരുന്നു. അവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ലഹരി കടത്തിന്‍റെ മുഖ്യകണ്ണികളെ കുറിച്ച്‌ വിവരം ലഭിച്ചത്.

അന്വേഷണം ഡൽഹിയിലേക്ക് നീണ്ടു. സാമുവേല്‍ ക്ലിഫ്സണെ അറസ്റ്റ് ചെയ്തു. അതിസാഹസികമായിരുന്നു ഓപ്പറേഷൻ. സംസ്ഥാന പൊലീസ് മേദാവി പ്രത്യേക അന്വേഷണസംഘത്തിന് എല്ലാ പിന്തുണയും നല്‍കി.

പ്രതിയെ വിമാനത്തില്‍ നാട്ടില്‍ എത്തിക്കാനുള്ള ഫണ്ട് അടക്കം വേഗം അനുവദിച്ചു. ഡൽഹി പൊലീസിന്‍റെ സഹായവും ഓപ്പേറഷൻ തൂഫാന് ലഭിച്ചു.