പൊതുനിരത്തില്‍ മത്സരയോട്ടം ഇനി വേണ്ട; നാളെ മുതല്‍ ഓപ്പറേഷന്‍ റേസ് ആരംഭിക്കും; കര്‍ശന നടപടി സ്വീകരിക്കാന്‍  മോട്ടോര്‍വാഹന വകുപ്പ്

പൊതുനിരത്തില്‍ മത്സരയോട്ടം ഇനി വേണ്ട; നാളെ മുതല്‍ ഓപ്പറേഷന്‍ റേസ് ആരംഭിക്കും; കര്‍ശന നടപടി സ്വീകരിക്കാന്‍ മോട്ടോര്‍വാഹന വകുപ്പ്

സ്വന്തം ലേഖിക

കോഴിക്കോട്: പൊതുനിരത്തില്‍ ചീറിപായാൻ വരട്ടെ. യുവാക്കള്‍ ഇരുചക്രവാഹനവുമായി നടത്തുന്ന മത്സരയോട്ടത്തിന് പൂട്ടിടാനൊരുങ്ങി മോട്ടോര്‍വാഹന വകുപ്പ്.
മത്സരയോട്ടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഗതാഗത മന്ത്രി ആന്റണി രാജു മോട്ടോര്‍ വാഹന വകുപ്പിന് നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നാളെ മുതല്‍ ഓപ്പറേഷന്‍ റേസ് ആരംഭിക്കും.

പ്രത്യേക സൗകര്യങ്ങളുള്ള റേസ് ട്രാക്കില്‍ നടത്തേണ്ട മോട്ടോര്‍ റേസ് സാധാരണ റോഡില്‍ നടത്തി യുവാക്കള്‍ അപകടത്തില്‍പ്പെട്ട് മരണമടയുന്നത് അടുത്ത കാലത്ത് വര്‍ധിച്ച്‌ വരുന്നതിനെ തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം. ചെറുപ്പക്കാരുടെ അപക്വമായ നടപടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ‘ഓപ്പറേഷന്‍ റേസ്’ എന്ന പേരിലുള്ള കര്‍ശന പരിശോധന ബുധനാഴ്ച ആരംഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രൂപമാറ്റം വരുത്തിയും അമിതവേഗത്തില്‍ ഓടിച്ചും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷനും ഓടിക്കുന്ന ആളിന്റെ ലൈസന്‍സും റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യും. പരിശോധനാ വേളയില്‍ നിര്‍ത്താതെ പോകുന്ന വാഹന ഉടമകളുടെ വിലാസത്തിലെത്തി പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചു.