play-sharp-fill
ഗുണ്ടകളെയും ക്രിമിനലുകളേയും തുടച്ചു നീക്കുന്നതിനായി ജില്ലാ പൊലീസിന്റെ ഓപ്പറേഷൻ ഡാർക്ക് ഹണ്ട്; ഒറ്റ ദിവസം കൊണ്ട് കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പിടികൂടിയത് 45 പ്രതികളെ;കസ്റ്റഡിയിൽ എടുത്തവരിൽ പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച  ഏഴ് പ്രതികളും

സ്വന്തം ലേഖകൻ

കോട്ടയം : ജില്ലയിൽ നിന്ന് ഗുണ്ടകളെയും ക്രിമിനലുകളേയും തുടച്ചു നീക്കുന്നതിനായി ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓപ്പറേഷൻ ഡാർക്ക് ഹണ്ടിൽ ഒറ്റ ദിവസം കൊണ്ട് പിടിയിലായത് 45 പ്രതികൾ.

ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി കോട്ടയം വെസ്റ്റ്‌ പൊലീസ് സ്റ്റേഷനിൽപ്പെട്ട ദേഹോപദ്രവ കേസുകളിലെ 2 പ്രതികളെയാണ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പുറമെ കോട്ടയം വെസ്റ്റ്‌,കോട്ടയം ഈസ്റ്റ്‌, തൃക്കൊടിത്താനം,കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, എരുമേലി പൊലീസ് സ്റ്റേഷനുകളിൽ പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച 7 പ്രതികളേയും കസ്റ്റഡിയിൽ എടുത്തു.

മണര്‍കാട്, പള്ളിക്കത്തോട്, വാകത്താനം, തിടനാട്, മേലുകാവ്, മരങ്ങാട്ട്പള്ളി പൊലീസ് സ്റ്റേഷനുകളില്‍ വിവിധ കേസുകളില്‍പ്പെട്ട 11 പ്രതികളേയും, ജില്ലയിലാകെ ജാമ്യമില്ലാ വാറണ്ടില്‍ ഉള്‍പ്പെട്ട 25 പ്രതികളേയും പിടികൂടിയിട്ടുണ്ട്.

എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ നീരജ്കുമാർ ഗുപ്തയുടെ നിർദേശാനുസരണം കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി. ശില്പയുടെ നേതൃത്വത്തിലാണ് ഓപ്പറേഷൻ ഡാർക്ക് ഹണ്ട്’’ പദ്ധതിയ്ക്ക് തുടക്കമിട്ടത്.