Spread the love

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

video
play-sharp-fill

കാട്ടാക്കട കുളത്തുമ്മല്‍ താമസിക്കുന്ന സാമുവല്‍ ലളിതാംബിക ദമ്പതികളുടെ മകളായ അഭിയ എല്‍ സാം (15)ആണ് മരിച്ചത്.

കുളത്തുമ്മല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അഭിയയെ ഇന്നലെ രാവിലെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടത്. സാധാരണ എഴുന്നേറ്റുവരുന്ന സമയമായിട്ടും കാണാത്തതിനെത്തുടര്‍ന്ന് അമ്മ അന്വേഷിച്ചപ്പോഴാണ് മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഭിയയുടെ സുഹൃത്ത് തീർഥ ഒന്നരമാസം മുൻപ് ജീവനൊടുക്കിയിരുന്നു. ഈ സംഭവത്തില്‍ അഭിയ വളരെ ദുഖിതയായിരുന്നുവെന്ന് കുടുംബം പറയുന്നു.

ഇതിനെ തുടർന്നുണ്ടായ മാനസിക പ്രയാസത്തെ തുടർന്നായിരിക്കാം ജീവനൊടുക്കിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.