play-sharp-fill
ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് എത്തിക്കും; കെപിസിസി ആസ്ഥാനത്തും ദർബാർ ഹാളിലും പൊതുദർശനം ; നാളെ വിലാപ യാത്രയായി പുതുപ്പള്ളിയിലേക്ക്; സംസ്കാരം വ്യാഴാഴ്ച

ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് എത്തിക്കും; കെപിസിസി ആസ്ഥാനത്തും ദർബാർ ഹാളിലും പൊതുദർശനം ; നാളെ വിലാപ യാത്രയായി പുതുപ്പള്ളിയിലേക്ക്; സംസ്കാരം വ്യാഴാഴ്ച

സ്വന്തം ലേഖകൻ  

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ സംസ്കാരം വ്യാഴാഴ്ച. മൃതദേഹം കർണാടക മുൻ മന്ത്രി ടി ജോണിന്റെ ബം​ഗളൂരു ഇന്ദിര ന​ഗർ കോളനിയിലെ വസതിയിൽ പൊതു ദർശനത്തിനു വയ്ക്കും.

കോൺ​ഗ്രസ് നേതാക്കളായ സോണിയ ​ഗാന്ധി, രാഹുൽ ​ഗാന്ധി എന്നിവർ ഇവിടെ എത്തി അന്തിമോപചാരം അർപ്പിക്കും. വിമാന മാർ​ഗം        ബംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തേക്ക് മൃതദേഹം ഇന്ന് ഉച്ചയ്ക്ക് കൊണ്ടു വരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെപിസിസി ആസ്ഥാനത്തും ദർബാർ ഹാളിലും പൊതുദർശനം. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലും പൊതു ദർശനമുണ്ടാകും. പിന്നീട് തിരുവനന്തപുരത്തു നിന്നു പുതുപ്പള്ളിയിലേക്ക് മൃതദേഹം വിലാപ യാത്രയായി എത്തിക്കും.

സംസ്കാരം പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഔദ്യോ​ഗിക ബഹുമതികൾ വേണ്ടെന്നു ഉമ്മൻ ചാണ്ടി നേരത്തെ തന്നെ അറിയിച്ചിരുന്നു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ബം​ഗളൂരുവിലെ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.25നായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണം.

അദ്ദേഹത്തിനു 79 വയസായിരുന്നു. അര നൂറ്റാണ്ടിലേറെ നിയമസഭാം​ഗമായിരുന്നു ഉമ്മൻ ചാണ്ടി. രണ്ട് തവണ മുഖ്യമന്ത്രിയായി. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി 12 തവണ അദ്ദേഹം നിയമസഭാം​ഗമായി. ഏറ്റവും കൂടുതൽ തവണ നിയമസഭാം​ഗമായതിന്റെ റെക്കോർ‍ഡും ഉമ്മൻ ചാണ്ടിയുടെ പേരിലാണ്.

രണ്ട് തവണയായി ഏഴ് വർഷമാണ് അദ്ദേഹം മുഖ്യമന്ത്രി കസേരയിൽ ഇരുന്നത്. തൊഴിൽ, ആഭ്യന്തരം, ധനകാര്യ വകുപ്പ് മന്ത്രിയായും പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.