ഉമ്മൻ ചാണ്ടിയും കാനവും ഇല്ലാത്ത തെരഞ്ഞെടുപ്പ് വേദികൾ

ഉമ്മൻ ചാണ്ടിയും കാനവും ഇല്ലാത്ത തെരഞ്ഞെടുപ്പ് വേദികൾ

സ്വന്തം ലേഖകൻ
കോട്ടയം: തെരഞ്ഞെടുപ്പു പോരാട്ടവേദികളെ വിസ്മയപ്പിച്ചിരുന്ന രണ്ട് രാഷ്‌ട്രീയ അതികായരുടെ അഭാവം ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കപ്പെടും. പ്രത്യേകിച്ച് കോട്ടയത്ത്.
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടി ഓര്‍മയായിട്ട് എട്ടു മാസം.സിപി ഐ മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ വി യോഗത്തിന് മൂന്നു മാസം.

തെരഞ്ഞെടുപ്പുകളിൽ വീടുവീടാന്തരം കയറി ഇറങ്ങി വോട്ടർമാരെ സ്വാധിനിക്കാൻ ഉമ്മൻ ചാണ്ടിക്കല്ലാതെ മറ്റാർക്കും കഴിയില്ല. വലിയ പ്രാസംഗികനല്ലായിരുന്നുവെങ്കിലും എന്നും ആൾക്കൂട്ടങ്ങൾക്കു നടുവിലായിരുന്നു ഉമ്മൻ ചാണ്ടി.

കഴിഞ്ഞലോക്സഭാക്സ തെരഞ്ഞടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇരു
നേതാക്കളും ജില്ലയില്‍ സജീ വമായിരുന്നു. ജില്ല അതിരിടുന്ന എല്ലാ
മണ്ഡലങ്ങളിലും യുഡിഎഫിന് കരുത്തും കരുതലുമായിരുന്നു ഉമ്മന്‍ ചാണ്ടി.
അതുപോലെ കാനം രാജേന്ദ്രനും തെരഞ്ഞെടുപ്പു രംഗങ്ങൽ ആളുകളെ ആകർഷിക്കുന്ന പ്രസംഗങ്ങൾ നടത്താൻ കഴിവുള്ളയാളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ്നേതാവുമായിരുന്ന കെ.എം. മാണിയുടെ
വിയോഗം 2019ലെ ലോക്സഭാ തെരഞ്ഞെടപ്പുവേളയിലായിരുന്നു. കഴിഞ്ഞ
ലോക്സഭാ തെരഞ്ഞെടുപ്പി ല്‍ കോട്ടയത്ത്പരാജയപ്പെട്ട വി .എന്‍. വാസവന്‍
പിന്നീട് ഏറ്റുമാനൂരില്‍ എംഎല്‍എയും സംസ്ഥാന മന്ത്രിയുമായി. കാനത്തിന്‍റെ
പിന്‍ഗാമിയായി വൈക്കം സ്വദേശി ബി നോയി വി ശ്വം സിപി ഐസംസ്ഥാന
സെക്രട്ടറിയായി.

ഇത്തവണ പ്രചാരണത്തിന്‍റെ മുന്‍നിരയില്‍ ഇരുവരുമുണ്ട്.
കഴിഞ്ഞലോക്സഭാക്സ തെരഞ്ഞെടുപ്പിലെ വി ജയികള്‍ ഇത്തവണയും മാവേലിക്കര,
കോട്ടയം, ഇടുക്കി, പത്തനംതിട്ട മണ്ഡലങ്ങളില്‍ ജനവിധി തേടുന്നു എന്നതും
ശ്രദ്ധേയം.