play-sharp-fill
പുതുപ്പള്ളിയിൽ സ്വന്തമായൊരു വീട് ഒടുവിൽ ഉമ്മന്‍ ചാണ്ടിയുടെ ആഗ്രഹം മാത്രമായി…..!  സ്വന്തം നാട്ടില്‍ സ്വന്തം മണ്ണില്‍ വീടെന്ന സ്വപ്‌നത്തിന് കല്ലിട്ടെങ്കിലും പണി എങ്ങുമെത്തിയില്ല;  ഉമ്മന്‍ ചാണ്ടി ഇന്ന് രാത്രി അവസാനമായി എത്തുന്നത് ആ ഒരേക്കറിലേക്ക്; കണ്ണീരണിഞ്ഞ അന്ത്യയാത്ര……!

പുതുപ്പള്ളിയിൽ സ്വന്തമായൊരു വീട് ഒടുവിൽ ഉമ്മന്‍ ചാണ്ടിയുടെ ആഗ്രഹം മാത്രമായി…..! സ്വന്തം നാട്ടില്‍ സ്വന്തം മണ്ണില്‍ വീടെന്ന സ്വപ്‌നത്തിന് കല്ലിട്ടെങ്കിലും പണി എങ്ങുമെത്തിയില്ല; ഉമ്മന്‍ ചാണ്ടി ഇന്ന് രാത്രി അവസാനമായി എത്തുന്നത് ആ ഒരേക്കറിലേക്ക്; കണ്ണീരണിഞ്ഞ അന്ത്യയാത്ര……!

സ്വന്തം ലേഖിക

കോട്ടയം: പുതുപ്പള്ളിയില്‍ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ബാക്കി.

പണി തീരാത്ത ആ വീട്ടിലേക്ക് ഉമ്മൻ ചാണ്ടി വീണ്ടും എത്തും.
പുതുപ്പള്ളിയിലെ ആ ഒരേക്കറിലും ഉമ്മൻ ചാണ്ടിയുടെ മൃതദേഹം അവസാനമായി എത്തും. അവിടേയും പ്രിയപ്പെട്ടവര്‍ക്ക് നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുപ്പള്ളിയില്‍ അദ്ദേഹം നിര്‍മ്മിക്കുന്ന വീടിന് ഒരു വര്‍ഷം മുൻപാണ് തറക്കല്ലിട്ടത്. രോഗവും ചികിത്സയുമൊക്കെയായി ബംഗലുരുവില്‍ ആയിരുന്ന ഉമ്മൻ ചാണ്ടിക്ക് സമയക്കുറവ് മൂലം പണി പൂര്‍ത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. വീടിന്റെ പണി മന്ദഗതിയിലാണ്. ഉമ്മൻ ചാണ്ടിയുടെ നടക്കാതെ പോയ സ്വപ്‌നങ്ങളില്‍ ഒന്നായിരുന്നു അത്.

നാട്ടകം ഗസ്റ്റ് ഹൗസിലെ ഉറക്കം സ്വന്തം മണ്ണില്‍ സ്വന്തം വീട്ടിലാക്കുകയെന്ന സ്വപ്‌നം നടന്നില്ല. ആ മണ്ണിലേക്കാണ് അവസാനമായി ഇന്ന് രാത്രി ഉമ്മൻ ചാണ്ടി എത്തുക. വികാര നിര്‍ഭര രംഗങ്ങളാകും ഈ അവസാന വരവ് ഒരുക്കുക.

പുതുപ്പള്ളി സ്വന്തമാണെങ്കിലും സ്വന്തം പേരില്‍ പുതുപ്പള്ളിയില്‍ ഉമ്മൻ ചാണ്ടിക്കു വീടില്ലായിരുന്നു. പുതുപ്പള്ളിയിലെ കുടുംബവിഹിതമായ ഒരേക്കര്‍ സ്ഥലത്തു വീടു നിര്‍മ്മിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ആരംഭിച്ചിരുന്നു. ആദ്യഘട്ട തൂണുകള്‍ മാത്രമാണു പൂര്‍ത്തിയായത്.

പുതുപ്പള്ളിയുടെ സ്വന്തം ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളിയില്‍ നിര്‍മ്മിക്കുന്ന വീട്ടില്‍ എത്തിക്കണമെന്ന ആഗ്രഹം കുടുംബമാണു പങ്കുവച്ചത്. ഇതോടെ പുതുപ്പള്ളി പഞ്ചായത്തിന്റെ പുതിയ കമ്യൂണിറ്റി ഹാളിനു സമീപത്തെ നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ മൃതദേഹം എത്തിക്കാനുള്ള നടപടികള്‍ തുടങ്ങി.

തറവാട്ടുവീടായ കരോട്ടുവള്ളക്കാലില്‍ വീട്ടില്‍ പൊതുദര്‍ശനത്തിനു ശേഷമാണു പുതിയ വീടുനിര്‍മ്മാണം നടക്കുന്ന സ്ഥലത്തു മൃതദേഹം എത്തിക്കുകയെന്നു മുൻ ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ് പറഞ്ഞു.