video
play-sharp-fill
ലയൺസ് ഡിസ്ട്രക്റ്റ് 318 ബി യുടെ ഡിസ്ട്രിക്ട് കൺവെൻഷനും ഗവർണർ തെരഞ്ഞെടുപ്പും മെയ് 5 – ന്  കോട്ടയം മാമൻ മാപ്പിള ഹാളിൽ നടക്കും.

ലയൺസ് ഡിസ്ട്രക്റ്റ് 318 ബി യുടെ ഡിസ്ട്രിക്ട് കൺവെൻഷനും ഗവർണർ തെരഞ്ഞെടുപ്പും മെയ് 5 – ന്  കോട്ടയം മാമൻ മാപ്പിള ഹാളിൽ നടക്കും.

 

കോട്ടയം :കോട്ടയം, പത്തനംതിട്ട : ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രക്റ്റ് 318 ബി യുടെ ഡിസ്ട്രിക്ട് കൺവെൻഷനും 2024 – 25 വർഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും മെയ് അഞ്ചിന് രാവിലെ 9 30ന് കോട്ടയം മാമൻ മാപ്പിള ഹാളിൽ നടക്കും

കൺവെൻഷൻ ലയൺസ് മുൻ ഇന്റർനാഷണൽ ഡയറക്ടർ വി.പി നന്ദകുമാർ ഉദ്ഘാടനം ചെയ്യും ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. ബിനോ ഐ കോശി അദ്ധ്യക്ഷത വഹിക്കും’.ലയൺസ് മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ സുഷമ നന്ദകുമാർ മുഖ്യാതിഥി ആയിരിക്കും

2024 25 വർഷത്തേക്കുള്ള ഡിസ്ട്രിക്ട് ഗവർണർ ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അന്നേദിവസം നടക്കും ഡിസ്ട്രിക്ട് 318 ബിയിലെ 120 ക്ലബ്ബുകളിൽ നന്നായി 2000 പ്രതിനിധികൾ കൺവെൻഷനിൽ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൺവർഷൻ വിജയത്തിനായി ഡിസ്ട്രിക്ട് ഗവർണർ ഡോ. ബിനോ ഐ കോശി ചെയർമാനും പി.ടി. തോമസ് കൺവീനറുമായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

വിവിധ പദ്ധതികളുടെ അവലോകനവും ക്ലബ്ബുകളിൽ നിന്നും മരണപ്പെട്ട അംഗങ്ങളെ അനുസ്മരിക്കുന്ന ചടങ്ങും നടക്കുന്നതാണ്

പത്രസമ്മേളനത്തിൽ ഡിസ്ട്രിക്ട് ഗവർണർ ബിനോ ഐ കോശി, ഫസ്റ്റ് വൈസ് സിസ്ട്രിക്റ്റ് ഗവർണർ ആർ വെങ്കടാചലം 1 സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ വിന്നി ഫിലിപ്പ്, ഡിസ്ട്രിക്റ്റ് ക്യാബിനറ്റ് സെക്രട്ടറി മാർട്ടിൻ ഫ്രാൻസിസ് :ട്രഷറർ പ്രസന്നൻ കെ പണിക്കർ, കൺവെൻഷൻ ഡിസ്ട്രിക്റ്റ് സെക്രട്ടറി പി.ടി.തോമസ്, പി.ആർ. ഒ. അഡ്വ. ആർ മനോജ് പാലാ എന്നിവർ പങ്കെടുത്തു.
.